അസിഡിറ്റി, ഗ്യാസ് തുടങ്ങിയവ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാവുന്ന പ്രശ്‌നങ്ങളാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ധാരാളം മരുന്നുകളുമുണ്്. എന്നാല്‍ ഇത്തരം മരുന്നുകള്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
ക്യാന്‍സര്‍ മാത്രമല്ലാ, അണുബാധ, ഹൃദയപ്രശ്‌നങ്ങള്‍ എന്നിവയും പ്രോട്ടോണ്‍ പമ്പ് ഇന്‍ഹിബിറ്റേഴ്‌സ് എന്ന പൊതുവായ പേരില്‍ അറിയപ്പെടുന്ന ഇത്തരം മരുന്നുകള്‍ വരുത്തുന്നുണ്ട്. ബ്രിട്ടനില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
ഇത്തരം മരുന്നുകള്‍ വയറ്റിലുണ്ടാക്കുന്ന ആസിഡുകളെ കുറയ്ക്കും. ഈസോഫാഗസിലേക്കു വരുന്ന അസിഡിറ്റിയെ വയറ്റിലേക്കു തന്നെ തിരിച്ചു വിടുകയാണ് ഇത്തരം മരുന്നുകള്‍ ചെയ്യുന്നത്.
ഈസോഫാഗല്‍ ക്യാന്‍സര്‍ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ഗ്യാസിനുള്ള മരുന്നുകളെ കുറിച്ചും കരുതിയിരുന്നത്. എന്നാല്‍ ഇവ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നവെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്.




















