Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഉറക്കം ശരിയായില്ലെങ്കില്‍ ഹൈപ്പര്‍ടെന്‍ഷന്‍

Posted by:
Published: Friday, June 8, 2012, 11:33 [IST]

06 8 Hypertension Greater Among Insomniacs
 

ഉറക്കക്കുറവുള്ളവരില്‍ ഹൈപ്പര്‍ടെന്‍ഷന് സാധ്യയെന്ന് പഠനറിപ്പോര്‍ട്ട്. ഹെന്‍ട്രി ഫോര്‍ഡ് സെന്ററില്‍ റിസര്‍ച്ചു ചെയ്യുന്നവര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

രാത്രിയില്‍ ശരിക്ക് ഉറക്കം ലഭിക്കാത്തവരാണ് ഇന്‍സോംമ്‌നിയാക് വിഭാഗത്തില്‍ പെടുന്നവര്‍. ഇവര്‍ കുറവു സമയം മാത്രം ഉറങ്ങുന്നവരാകാം. അല്ലെങ്കില്‍ ഉറക്കത്തില്‍ ഇടയ്ക്കിടെ ഉണരുന്നവരായിരിക്കാം.

രാത്രിയില്‍ ശരിക്കും ഉറങ്ങുന്നവരേക്കാള്‍ ഇടയ്ക്കിടെ ഉറക്കത്തില്‍ നിന്നും ഞെട്ടിപ്പിടഞ്ഞ് എഴുന്നേല്‍ക്കുന്നവര്‍ക്കാണ് ഹൈപ്പര്‍ ടെന്‍ഷന്‍ കൂടുതല്‍. ഉറക്കം ശരിക്കു ലഭിക്കാത്തതു തന്നെയാണ് ഇതിന്റെ അടിസ്ഥാന കാരണവും.

അമേരിക്കയിലെ ഒരു വിഭാഗം ആളുകളില്‍ നടത്തിയ പഠനറിപ്പോര്‍ട്ടില്‍ 30-40 ശതമാനം പേര്‍ ചെറിയ ഇന്‍സോംമ്‌നിയ ലക്ഷണങ്ങള്‍ കാണിക്കുന്നവരാണ്. 10-15 വരെ ശതമാനം ആളുകളില്‍ ക്രോണിക് ഇന്‍സോംമ്‌നിയ ഉണ്ടെന്നും തെളിഞ്ഞു. ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ് ഈ പഠനം നടത്തിയത്.

English summary
People with insomnia may now have one more thing to keep them up at night - an increased likelihood of developing hypertension, a new study has claimed,
Subscribe Newsletter