Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

അലര്‍ജിക്കു മരുന്ന് സൂര്യപ്രകാശം

Posted by:
Published: Friday, June 22, 2012, 11:03 [IST]

06 22 Sunlight Protects Skin
 

സൂര്യപ്രകാശം അല്ലെങ്കില്‍ വെയില്‍ കൊള്ളുന്നത് മുഖത്ത് ടാന്‍ വരാന്‍ ഇടയാക്കുമെന്നത് പൊതുകാര്യം. ഇതിനു വേണ്ടി സണ്‍സ്‌ക്രീന്‍ പുരട്ടിയാണ് പലരും പുറത്തിറങ്ങാറുള്ളതും.

എന്നാല്‍ ചര്‍മത്തില്‍ വരുന്ന പല തരത്തിലുള്ള അലര്‍ജികള്‍ തടയാന്‍ സൂര്യപ്രകാശമേല്‍ക്കുന്നത് നല്ലതാണെന്ന് പുതിയ പഠനം. ചര്‍മത്തിലുണ്ടാകുന്ന ബാക്ടീരിയല്‍ അണുബാധകള്‍ തടയുന്നതിനും ഇത് നല്ലതാണ്. ബ്രിട്ടനിലെ പ്രൊഫസര്‍ ജോണ്‍ ഹോക്ക് എന്ന ശാസ്ര്തജ്ഞന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.

സോറിയാസിസ്, ചൂടുകുരു, ചിലതരം ലോഹങ്ങള്‍ കാരണമുള്ള അലര്‍ജി എന്നിവയ്ക്ക് സൂര്യപ്രകാശമേല്‍ക്കുന്നത് നല്ലതാണ്.

എന്നാല്‍ ഇത് ചെറിയ തോതിലേ ആകാവൂ. കൂടുതല്‍ നേരം കടുത്ത വെയിലേല്‍ക്കുന്നത് സ്‌കിന്‍ ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമാകും. ദിവസം അരമണിക്കൂര്‍ നേരം സൂര്യപ്രകാശമേറ്റാല്‍ മതിയാകും.

സണ്‍ബാത്തിനിറങ്ങുന്നവര്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. അല്ലെങ്കിലിത് സണ്‍ടാനിന് കാരണമാകും.

നോര്‍ത്ത് യൂറോപ്പില്‍ കൂടുതല്‍ സ്‌കിന്‍ ക്യാന്‍സര്‍ കേസുകള്‍ ഉണ്ടാകുന്നുണ്ടെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇവിടങ്ങളിലെ ആളുകള്‍ വെയില്‍ കൂടുതല്‍ അളവില്‍ ഏല്‍ക്കുന്നതാണ് ഇതിന് കാരണമായി പറയുന്നത്.

Topics: study, പഠനം
English summary
Sunlight brings down the risk of developing skin allergies and protects against bacterial infections, a new research has suggested.
Subscribe Newsletter