Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

രാത്രിജോലി സ്തനാര്‍ബുദം വരുത്തും

Posted by:
Published: Wednesday, June 20, 2012, 15:53 [IST]

06 20 Night Shift Ups Breast Cancer Risk
 

രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്തനാര്‍ബുദ സാധ്യത കൂടുതലെന്ന്് പഠനറിപ്പോര്‍ട്ട്. ഫ്രാന്‍സിലെ ഇന്‍സേം എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.

2005നും 2008നും ഇടയിലായി 3000 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ഇവരില്‍ രാത്രി ജോലി ചെയ്തവര്‍ക്ക് രാവിലെ ജോലി ചെയ്തവരേക്കാള്‍ കൂടുതലായി സ്തനാര്‍ബുദം പിടിപെട്ടതായി തെളിഞ്ഞു. ഇവരില്‍ തന്നെ നാലു വര്‍ഷത്തിലേറെ അടുപ്പിച്ച് രാത്രി ചെയ്തവര്‍ക്കാണ് രോഗസാധ്യത കൂടുതലായി കണ്ടത്.

ആദ്യഗര്‍ഭവും രാത്രി ഷിഫ്റ്റും സ്തനാര്‍ബുദവുമായി ബന്ധമുണ്ടെന്നും പഠനത്തില്‍ തെളിഞ്ഞു. ആദ്യ ഗര്‍ഭധാരണത്തിന് തൊട്ടു മുന്‍പാടിയ അടുപ്പിച്ച് രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്തവര്‍ക്കും അര്‍ബുദ സാധ്യത ഏറെയാണെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍. ഇതിന് മാമറി സെല്ലുകളുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വികസിത രാജ്യങ്ങളില്‍ വര്‍ഷത്തില്‍ ഒരു ലക്ഷത്തില്‍ 100 സ്ത്രീകള്‍ക്കു വീതം സ്തനാര്‍ബുദം വരുന്നുണ്ടെന്നാണ് കണക്കുകള്‍. എല്ലാ വര്‍ഷവും ലോകത്തെമ്പാടുമായി 1.3 മില്യന്‍ പുതിയ സ്തനാര്‍ബുദ രോഗികളുണ്ടെന്നാണ് കണക്കുകള്‍.

English summary
Women who did night shifts had a higher risk of developing breast cancer, as compared to sisters who worked in daytime, according to a study,
Subscribe Newsletter