Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഗര്‍ഭനിരോധനത്തിന് ഐയുഡി കൂടുതല്‍ ഫലപ്രദം

Posted by:
Published: Friday, May 25, 2012, 10:43 [IST]

05 25 Iud Effective Than Pills
 

ഗര്‍ഭനിരോധനത്തിന് ഗുളികകളേക്കാളും ഹോര്‍മോണുകളേക്കാളും ഫലപ്രദം കോപ്പര്‍ ടി പോലുള്ള ഐയുഡി (ഇന്‍ട്രാ യൂട്രൈന്‍ ഡിവൈസസ്) കളാണെന്ന് പഠനറിപ്പോര്‍ട്ട്. ഇവ മറ്റുള്ളവയേക്കാള്‍ 20 ശതമാനം കൂടുതല്‍ പ്രയോജനം നല്‍കും.

വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ഐയുഡികളെപ്പോലെ തന്നെയാണ് പ്രൊജസ്റ്റിന്‍ ഇംപ്ലാന്റുകളും. ഐയുഡികള്‍ ഗര്‍ഭപാത്രത്തിനുള്ളിലും പ്രൊജസ്റ്റിന്‍ ഇംപ്ലാന്റുകള്‍ തോളിന് താഴെയായി കൈമുട്ടിന് മുകളിലുമായാണ് കടത്തി വയ്ക്കുയെന്ന വ്യത്യാസം മാത്രം. ഇവ ഒരു തവണ ധരിച്ചാല്‍ 10 വര്‍ഷത്തോളം ഫലപ്രദമായി ഗര്‍ഭധാരണം തടയും.

എന്നാല്‍ ഇത്തരം മാര്‍ഗങ്ങളേക്കാള്‍ യുഎസില്‍ സ്ത്രീകള്‍ കൂടുതലായി ഉപയോഗിക്കുന്നത് ഗര്‍ഭനിരോധന ഗുളികകളാണ്. ഇവയ്ക്ക് 10 മുതല്‍ 20 ഡോളര്‍ വരെയാണ് വില. ഐയുഡികള്‍ക്കാണെങ്കില്‍ 700ളം ഡോളര്‍ മുടക്കണമെന്നതു തന്നെ കാരണം. മാത്രമല്ലാ, ഗര്‍ഭനിരോധന ഗുളികകള്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ ഐയുഡികള്‍ക്ക് യുഎസില്‍ ഈ ആനുകൂല്യം ലഭിക്കില്ല.

ഐയുഡി പോലുള്ളവ ഉപയോഗിച്ചാല്‍ അത് വന്ധ്യതയുണ്ടാക്കുമെന്നും ഒരു വിഭാഗം സ്ത്രീകള്‍ ഭയക്കുന്നതായി പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇതും ഇവയുടെ ഉപയോഗം ഒരു പരിധി വരെ കുറയ്ക്കുന്നതിന് കാരണമാകുന്നു.

English summary
Long-acting reversible contraception like intrauterine devices and progestin implants can prevent unwanted pregnancy up to 20 times better than birth control pills, patches and vaginal rings, according to a study.
Subscribe Newsletter