ഈ നൂറ്റാണ്ടില്‍ സ്ത്രീകളുടെ ബാധിക്കുന്ന ഗുരുതരമായ രോഗങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനമാണ് സ്തനാര്‍ബുദത്തിനുള്ളത്. കണ്ടെത്തുവാന്‍ വൈകിയാല്‍ കാലനായി മാറുന്ന ഈ രോഗത്തിന് കാരണങ്ങളും പലതാണ്. എന്നാല്‍ തുടക്കത്തിലെ രോഗം കണ്ടെത്തിയാല്‍ ചികിത്സയും എളുപ്പമാകും.
സ്തനാര്‍ബുദം കണ്ടെത്താന്‍ സാധാരണയായി മാമോഗ്രഫിയെയാണ് ആശ്രയിക്കാറ്. എന്നാല്‍ മുടി പരിശോധനയിലൂടെ സ്തനാര്‍ബുദം കണ്ടെത്താനാവുമത്രെ. ആസ്‌ത്രേലിയയിലെ എസ്ബിസി റിസര്‍ച്ച് എന്ന കമ്പനിയാണ് മാമോഗ്രഫിക്കു പകരമുള്ള ഈ മാര്‍ഗം കണ്ടെത്തിയിരിക്കുന്നത്.
സ്തനാര്‍ബുദമുള്ള സ്ത്രീകളുടെ മുടിയുടെ കോശഘടന വ്യത്യസ്തമായിരിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ പരീക്ഷണം. സ്തനാര്‍ബുദ ബാധയുടെ 70 ശതമാനം സ്ത്രീകളുടെ മുടിയിലും വ്യത്യസ്തമായ റിംഗ് ആകൃതിയിലുള്ള കോശം കണ്ടെത്തിയിട്ടുണ്ട്. ഇത് ക്യാന്‍സര്‍ ബാധയില്ലാത്ത സ്ത്രീകളുടെ മുടിയില്‍ ഇല്ല. സിങ്കോര്‍ട്രന്‍ എന്ന എക്‌സ്‌റെ ഉപയോഗിച്ചാണ് മുടിയിടെ കോശങ്ങളെ തിരിച്ചറിയുന്നത്.
മാമോഗ്രഫി സാധാരണയായി 50 കഴിഞ്ഞ സ്ത്രീകള്‍ക്കാണ് കൂടുതല്‍ നിര്‍ദേശിക്കാറ്. എന്നാല്‍ മുടി പരിശോധനക്ക് ഇത്തരം നിബന്ധനകളില്ലെന്നതും കാര്യങ്ങള്‍ എളുപ്പമാക്കുന്നു.
ക്യാന്‍സര്‍ സാധ്യത നേരത്തെ തിരിച്ചറിഞ്ഞ് പ്രതിവിധികള്‍ സ്വീകരിക്കാനും ഇത്തരം പരിശോധന സഹായിക്കുന്നുണ്ട്.




















