Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

പെണ്‍കുഞ്ഞ് വേണോ?പൊട്ടാസ്യം ഒഴിവാക്കൂ

Posted by:
Published: Tuesday, January 11, 2011, 13:58 [IST]

01 11 Want Baby Girl Quit Sodium And Potassium
 

പെണ്‍കുട്ടികള്‍ ജനിക്കണമെന്ന് ആഗ്രഹിക്കുന്ന ഒട്ടേറെ ദമ്പതിമാരുണ്ട്. എന്നാല്‍ പലരുടെയും ഇത്തരം ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടാറില്ല.

എന്നാല്‍ പെണ്‍കുട്ടികള്‍ ജനിക്കണമെങ്കില്‍ ഒരു മാര്‍ഗ്ഗമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. അമ്മയുടെ ഭക്ഷണശീലത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ജനിക്കുന്നത് പെണ്‍കുട്ടി തന്നെയാകുമെന്നാണ് ഹോളണ്ടിലെ മാസ്ട്രിട്ച് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നത്.

മാത്രമല്ല ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന്റെ സമയവും രീതികളും മാറ്റിയാലും ഇക്കാര്യം നടക്കുമെന്ന് തന്നെയാണ് അവര്‍ പറയുന്നത്.

ഭക്ഷണരീതിയില്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാനകാര്യം പൊട്ടാസ്യം, സോഡിയം എന്നിവ കൂടുതല്‍ അടങ്ങിയ പദാര്‍ഥങ്ങള്‍ കഴിയ്ക്കാതിരിക്കുകയെന്നതാണ്. വാഴപ്പഴം, ഒലീവ്, ബേകണ്‍, സലാമി, സ്‌മോക്ക്ഡ് സാല്‍മണ്‍, ചെമ്മീന്‍, സവോറി അരി, ബ്ലൂ ചീസ്, ഉരുളക്കിഴങ്ങ്, ബ്രഡ്, പേസ്ട്രി എന്നവ മാറ്റിനിര്‍ത്തുക.

ഇതിന് പകരം കാത്സ്യം, മഗ്നീഷ്യം എന്നിവ ധാരാളമടങ്ങിയ ഭക്ഷണം കഴിയ്ക്കുക. കട്ടത്തൈര്, ഹാര്‍ഡ് ചീസ്, സാല്‍മണ്‍ മത്സ്യം, ഇലക്കറികള്‍, ടോഫു, ബദാം, ഓട്ട്മീല്‍, ബ്രൊക്കോളി, ഓറഞ്ച് തുടങ്ങിയവയെല്ലാം നല്ല കാത്സ്യം സമ്പുഷ്ടമാണ്.

ബീന്‍സ്, അത്തിപ്പഴം(ഫിഗ്), കശുവണ്ടിപ്പരിപ്പ്, ഗോതമ്പ് വിഭവങ്ങള്‍ എന്നിവയെല്ലാം ധാരാളം മഗ്നീഷ്യം അടങ്ങിയ വസ്തുക്കളാണ് ഇതും വേണ്ടത്ര കഴിയ്ക്കാനാണ് ഗവേഷകര്‍ പറയുന്നത്.

എന്നാല്‍ അമ്മാരുടെ ഭക്ഷണകാര്യം പോലെ പിതാവിന്റെ ഭക്ഷണരീതിയ്ക്ക് കുഞ്ഞിന്റെ ലിംഗനിര്‍ണയത്തില്‍ വലിയ റോളില്ലത്രേ. മാത്രമല്ല പെണ്‍കുഞ്ഞിനെയാണ് ആഗ്രഹിക്കുന്നതെങ്കില്‍ നിത്യേന ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്നും എന്നാല്‍ അണ്ഡവിസര്‍ജനത്തിന് തൊട്ടുമുമ്പും ശേഷവും ലൈംഗികബന്ധം പാടില്ലെന്നും ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു.

അഞ്ചു വര്‍ഷക്കാലം 23നും 42നും ഇടയില്‍ പ്രായമുള്ള 172 സ്ത്രീകളില്‍ നടത്തിയ പഠനങ്ങളാണ് ഗവേഷകരുടെ കണ്ടെത്തലുകള്‍ക്ക് അടിസ്ഥാനം.

ഇവരോട് ഉപ്പിന്റെ ഉപയോഗം കുറയ്ക്കാനും പാലുല്‍പന്നങ്ങളുടെ അളവ് കൂട്ടാനും ആവശ്യപ്പെട്ടിരുന്നു. ചിലര്‍ കര്‍ശനമായ ചിട്ടകള്‍ പാലിച്ച് ഗവേഷകര്‍ക്കൊപ്പം നി്ന്നപ്പോള്‍ ചിലര്‍ ഭക്ഷണ നിയന്ത്രണം അസഹനീയമായപ്പോള്‍ പരിപാടി നിര്‍ത്തി.

ഇത്തരത്തില്‍ 21 പേരാണ് ഗര്‍ഭകാലത്തിന്റെ അവസാനം വരെ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ പാലിച്ചത്. ഇതില്‍ 16 പേരും പെണ്‍കുട്ടികള്‍ക്കാണ് ജന്മം നല്‍കിയത്.

English summary
Researchers from Maastricht University in Holland have discovered that a combination of the right food and the timing of sex are the key to get a baby girl,
Subscribe Newsletter