Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ദില്ലിയില്‍ ഓരോ 18മണിക്കൂറിലും 1മാനഭംഗം

Posted by:
Published: Saturday, January 8, 2011, 12:16 [IST]

01 08 A Rape Every 18 Hrs In Delhi
 

സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികപീഡനങ്ങള്‍ കാരണം ദില്ലിയില്‍ പൊറുതിമുട്ടുന്നു. അടുത്തിടെ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങളില്‍ ആശങ്കാജനകമായ വര്‍ധനയാണ് ദില്ലിയില്‍ ഉണ്ടായിരിക്കുന്നത്. ദില്ലി പൊലീസ് പുറത്തുവിട്ട ഒരു റിപ്പോര്‍ട്ട് ഇതിന്റെ ഗൗരവം എത്രത്തോളമാണെന്ന് ശരിയ്ക്കും വ്യക്തമാക്കുന്നുണ്ട്.

ഒരോ പതിനെട്ടുമണിക്കൂറിനിടയിലും ഒരു സ്ത്രീ എന്ന നിലയില്‍ ദില്ലി നഗരത്തില്‍ ബലാത്‌സംഗത്തിന് ഇരയാകുന്നതായോ അല്ലെങ്കില്‍ ഓരോ 14 മണിക്കൂറിനിടയില്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെടുകയോ ചെയ്യുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ദിവസം ദ്വാരകയില്‍ ഒരു പതിനേഴുകാരിയെ മാനഭംഗപ്പെടുത്തിയശേഷം കൊന്ന സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലുള്ളതാണീ റിപ്പോര്‍ട്ട്.

ഇങ്ങനെയുള്ള കുറ്റകൃത്യങ്ങളില്‍പ്പെടുന്നവരില്‍ ഭൂരിഭാഗവും 25 വയസിന് താഴെയുള്ളവരാണെന്നും പൊലീസ് പറയുന്നു. 2011 ലും സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ പെരുകാമെന്നാണ് ദില്ലി പൊലീസ് കമ്മീഷണര്‍ ബ്രിജേഷ് കുമാര്‍ പറയുന്നത്.

2009 ല്‍ 459 റേപ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കില്‍ 2010 ആയപ്പോള്‍ അത് 489 ആയി ഉയര്‍ന്നതായി പൊലീസ് പറയുന്നു. എന്നാല്‍ ഇതൊന്നും യഥാര്‍ത്ഥത്തില്‍ നടക്കുന്ന പീഡനങ്ങളുടെ പൂര്‍ണമായ കണക്കുകളല്ലെന്നത് ആശങ്ക വീണ്ടും വര്‍ധിപ്പിക്കുന്നു.

പീഡന സംഭവങ്ങളില്‍ പലതിലും പ്രതികളാവുന്നവര്‍ പെണ്‍കുട്ടികള്‍ക്ക് അടുത്തറിയാവുന്നവര്‍ ആണെന്നകാര്യവും ഞെട്ടലുണ്ടാക്കുകയാണ്. വെറും നാലുശതമാനം പ്രതികള്‍ മാത്രമേ അപരിചിതരായി ഉള്ളു.

എന്നാല്‍ തലസ്ഥാനനഗരയില്‍ കൂടിവരുന്ന ഇത്തരം കുറ്റകൃത്യങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ പൊലീസിന് കഴിയില്ലെന്ന് കമ്മീണര്‍ പറയുന്നു. വിവിധതലങ്ങളില്‍നിന്ന് ഉയര്‍ന്നുവരുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ പൊലീസ് സേനയുടെ വ്യാപ്തിവര്‍ദ്ധിപ്പിച്ചും കൂടുതല്‍ കാര്യമമായും കാര്യങ്ങള്‍ നീക്കി ശല്യക്കാരെ പിടികൂടുമെന്നാണ് പൊലീസ് പറയുന്നത്.

English summary
The Delhi Police have revealed in a report that a woman is raped every 18 hours or molested every 14 hours in the Capital. If that's not shocking enough, most of the attackers fall under the below 25 age bracket.
Subscribe Newsletter