Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

നന്നായി ഉറങ്ങൂ.. സുന്ദരിയാകും

Published: Thursday, December 16, 2010, 12:13 [IST]

12 16 Good Sleep Makes You Look Attractive
 

സുന്ദരിമാരാകാന്‍ എന്തുണ്ടൊരു വഴിയെന്ന് അന്വേഷിച്ച് നടക്കുന്നവരാണ് മിക്ക സ്ത്രകളും. ഈ സൗന്ദര്യ വര്‍ധക ദൗത്യത്തില്‍ അവര്‍ പാഴാക്കിക്കളയാറുള്ളത് ചില്ലറ പണമൊന്നുമല്ല.

എന്നാലോ ഇത്തരം പൊടിക്കൈകളൊന്നും പലപ്പോഴും ഫലിക്കാറുമില്ല. എന്നാല്‍ സുന്ദരിമാരാകാന്‍ ഒരു ചെലവുമില്ലാത്ത ഒരു വഴിയുണ്ട്, നല്ല ഉറക്കം, അതില്‍ക്കവിഞ്ഞൊരു സൗന്ദര്യ ചികിത്സയില്ലെന്നാണ് സ്വീഡനിലെ ഗവേഷകര്‍ പറയുന്നത്.

സ്വീഡനിലെ സ്റ്റോക്‌ഹോമിലുള്ള കരോളിന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടാണ് ഉറക്കം സൗന്ദര്യം നല്‍കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.

പൂര്‍ണ ആരോഗ്യമുള്ള ചെറുപ്പക്കാരികളോട് ആദ്യ ദിവസം എട്ടു മണിക്കൂര്‍ ഉറങ്ങാന്‍ നിര്‍ദ്ദേശിക്കുകയും പിറ്റേ ദിവസം അഞ്ചുമണിക്കൂര്‍ ഉറങ്ങാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇങ്ങനെ എടുത്ത ഫോട്ടോകളാണ് സൗന്ദര്യത്തിലെ വ്യത്യാസം വെളിപ്പെടുത്തിയത്.

ഫോട്ടോ എടുക്കും മുമ്പ് ആരും മേക്കപ്പിടുകയോ മുടികെട്ടിവെക്കുകയോ ചെയ്തില്ല. മുടി അഴിച്ചിട്ടാണ് എല്ലാവരും ഫോട്ടോയ്ക്ക് നിന്നത്.

ഓരോ പടങ്ങളും നോക്കി മാര്‍ക്കിട്ടത് പൊതുജനങ്ങളാണ്. അഞ്ചു മണിക്കൂര്‍ ഉറങ്ങിയ ശേഷം എടുത്ത ഫോട്ടോകളേക്കാള്‍ മാര്‍ക്ക് എട്ടുമണിക്കൂര്‍ ഉറങ്ങിയ ശേഷം എടുത്ത ഫോട്ടോകള്‍ക്കാണ് ലഭിച്ചത്. ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ചു.

English summary
A new research suggests that good night"s sleep help women look healthy and attractive.For the first time, say the authors, there is scientific backing for the concept of beauty sleep.The study, led by John Axelsson from the Karolinska Institutet in Sweden, investigated the relationship between sleep and perceptions of attractiveness and health.
Subscribe Newsletter