Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വലിയില്‍ മുന്നില്‍ ബിപിഒക്കാരികള്‍

Posted by:
Published: Saturday, May 29, 2010, 15:38 [IST]

05 29 Rise Of Female Smoking In India
 

സ്ത്രീകള്‍ പുകവലിയ്ക്കുകയെന്നത് ഇന്ത്യക്കാര്‍ക്കും ഇപ്പോഴും ആശ്ചര്യമുണ്ടാക്കുന്ന കാര്യമാണ്. ഒരു സ്ത്രീ പുകവലിയ്ക്കുന്നത് കണ്ടാല്‍ അത് നാലാള്‍ക്ക് ചൂണ്ടിക്കാണിച്ച് കളിയാക്കിച്ചിരക്കുന്നതാണ് നമ്മുടെ നാട്ടിലെ പതിവ്.

എന്നാല്‍ ഇനിയങ്ങോട്ട് ഈ കാഴ്ച പതിവാകുമെന്നാണ് ചില പഠനങ്ങള്‍ നല്‍കുന്ന സൂചന. ഇന്ത്യയിലെ സ്ത്രീകള്‍ക്കിടയില്‍ പുകവലിശീലം വര്‍ധിക്കുകയാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്.

സിഗരറ്റ് പുകച്ചു തള്ളുന്ന ഇന്ത്യന്‍ സ്ത്രീകളില്‍ ഏറ്റവും മുന്നില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരും ബിപിഒ ഉദ്യോഗസ്ഥകളുമാണത്രേ. പുകവലിക്കുന്ന പാശ്ചാത്യ ശൈലിയോട് ആരാധന പുലര്‍ത്തുന്ന വിദ്യാര്‍ഥിനികളും ഇക്കാര്യത്തില്‍ പിന്നിലല്ല.

ഇന്ത്യയിലെ സ്ത്രീകളുടെ പുകവലിയുടെ ആധിക്യം പ്രതീക്ഷിക്കുന്നതിലും വളരെ അപ്പുറമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളില്‍ 8 മുതല്‍ 35 ശതമാനം വരെ പുകവലിക്കാരാണ്.

ബിപിഒ ഉദ്യോഗസ്ഥകളും കോര്‍പ്പറേറ്റ് സംസ്‌കാരത്തില്‍ പുകവലിക്കാരാവുകയാണ്. ഈ രണ്ടുകൂട്ടരും ജോലിസംബന്ധമായ സാഹചര്യങ്ങളില്‍ നിന്നാണ് ഈ ശീലം തുടങ്ങുന്നത്. ഏറ്റവും കൂടുതല്‍ പുകവലിക്കുന്നസ്ത്രീകളുള്ളതും ഈ രംഗത്താണ്. ജോലിഭാരം മുലമുണ്ടാകുന്ന സംഘര്‍ഷങ്ങിള്‍ നിന്ന് താല്‍കാലികാശ്വാസത്തിനായി പുകവലിയ്ക്കുന്നവരാണ് ഇവരില്‍ അധികവും.

മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന തൊഴില്‍ സാഹചര്യങ്ങളും മാറി വരുന്ന ജീവിത വീക്ഷണവുമായിരിക്കാം സ്ത്രീകള്‍ക്കിടയില്‍ പുകവലിശീലം വര്‍ധിപ്പിക്കുന്നത്. പാശ്ചാത്യ രാജ്യത്തെ സ്ത്രീകള്‍ പുകവലിയില്‍ നിന്ന് രക്ഷ നേടാനായി ശ്രമിക്കുമ്പോഴാണ് ഒരുകൂട്ടര്‍ ഇന്ത്യയില്‍ ആ സംസ്‌കാരത്തെ അനുകരിച്ച് പുകവലിച്ച് തള്ളുന്നത്.

Subscribe Newsletter