For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചില ഹാര്‍ട്ട് അറ്റാക്ക് യാഥാര്‍ത്ഥ്യങ്ങള്‍

By Super
|

ഹൃദയത്തിലെ രക്തപ്രവാഹം തടസ്സപ്പെടുന്ന വിധത്തില്‍ രക്തം കട്ടപിടിക്കുമ്പോളാണ് ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം സംഭവിക്കുന്നത്. ഇത് ഹൃദയപേശിയുടെ ഒരു ഭാഗത്തെ തകരാറിലാക്കുകയോ, നശിപ്പിക്കുകയോ ചെയ്യും.

ഇത് കൂടിയ അളവിലായാല്‍ മരണം സംഭവിക്കുകയും ചെയ്യും. ഹാര്‍ട്ട് അറ്റാക്കിനെ മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ എന്നും വിളിക്കാറുണ്ട്. ഓര്‍മശക്തിക്ക് സുഗന്ധവ്യജ്ഞനങ്ങള്‍

ഹാര്‍ട്ട് അറ്റാക്ക് സംബന്ധിച്ച ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുക.

ഹാര്‍ട്ട് അറ്റാക്ക്, ചില യാഥാര്‍ത്ഥ്യങ്ങള്‍

ഹാര്‍ട്ട് അറ്റാക്ക്, ചില യാഥാര്‍ത്ഥ്യങ്ങള്‍

. ഹൃദയസംബന്ധമായ രോഗങ്ങളുള്ള സ്ത്രീകളില്‍ മൂന്നില്‍ ഒരാളുടെ മരണം സംഭവിക്കുന്നത് ഹാര്‍ട്ട് അറ്റാക്ക് വഴിയാണ്.

ഹാര്‍ട്ട് അറ്റാക്ക്, ചില യാഥാര്‍ത്ഥ്യങ്ങള്‍

ഹാര്‍ട്ട് അറ്റാക്ക്, ചില യാഥാര്‍ത്ഥ്യങ്ങള്‍

ഗ്രാമീണ, നഗര പ്രദേശങ്ങളില്‍ മരണ കാരണമാകുന്ന ഒന്നാമത്തെ പ്രശ്നമാണ് ഹാര്‍ട്ട് അറ്റാക്ക്.

ഹാര്‍ട്ട് അറ്റാക്ക്, ചില യാഥാര്‍ത്ഥ്യങ്ങള്‍

ഹാര്‍ട്ട് അറ്റാക്ക്, ചില യാഥാര്‍ത്ഥ്യങ്ങള്‍

2011 ല്‍ ആസ്ട്രേലിയയില്‍ മാത്രം 9811 ആളുകളാണ് ഹാര്‍ട്ട് അറ്റാക്ക് വന്ന് മരണമടഞ്ഞത്. ഇത് ശരാശരിയില്‍ ദിവസം 27 പേരാണ്.

ഹാര്‍ട്ട് അറ്റാക്ക്, ചില യാഥാര്‍ത്ഥ്യങ്ങള്‍

ഹാര്‍ട്ട് അറ്റാക്ക്, ചില യാഥാര്‍ത്ഥ്യങ്ങള്‍

എല്ലാ വര്‍ഗ്ഗപരമായ ഘടകങ്ങളും ഹൃദയരോഗങ്ങളെ സ്വാധീനിക്കും. അമേരിക്കന്‍, അലാസ്ക അമേരിക്കന്‍, ആഫ്രിക്കന്‍ അമേരിക്കന്‍, ഹിസ്പാനിക്, ഏഷ്യന്‍, പസിഫിക് ഐലന്‍ഡേഴ്സ് തുടങ്ങിയ ജനവിഭാഗങ്ങളിലെല്ലാം രണ്ടാമത്തെ പ്രധാന മരണ കാരണമാണ് ഹൃദയ രോഗങ്ങള്‍.

ഹാര്‍ട്ട് അറ്റാക്ക്, ചില യാഥാര്‍ത്ഥ്യങ്ങള്‍

ഹാര്‍ട്ട് അറ്റാക്ക്, ചില യാഥാര്‍ത്ഥ്യങ്ങള്‍

ഹാര്‍ട്ട് അറ്റാക്കിന് എല്ലായ്പ്പോഴും നെഞ്ച് വേദന, ശ്വാസ തടസ്സം, തണുത്ത വിയര്‍പ്പ് പോലുള്ള വ്യക്തമായ ലക്ഷണങ്ങളുണ്ടാവില്ല. യഥാര്‍ത്ഥത്തില്‍ ഒരു വ്യക്തി സ്വയം തിരിച്ചറിയാതെ തന്നെ പെട്ടന്ന് ഹാര്‍ട്ട് അറ്റാക്ക് സംഭവിക്കാം. ഇതിന് സൈലന്‍റ് ഹാര്‍ട്ട് അറ്റാക്ക് അഥവാ നിശബ്ദ ഹൃദയാഘാതം എന്നാണ് പറയുന്നത്.

ഹാര്‍ട്ട് അറ്റാക്ക്, ചില യാഥാര്‍ത്ഥ്യങ്ങള്‍

ഹാര്‍ട്ട് അറ്റാക്ക്, ചില യാഥാര്‍ത്ഥ്യങ്ങള്‍

50 ശതമാനം കേസുകളിലും ആശുപത്രിയിലെത്തുന്നതിന് മുമ്പ് ഒരു മണിക്കൂറിനുള്ളില്‍ തന്നെ മരണം സംഭവിക്കും.

ഹാര്‍ട്ട് അറ്റാക്ക്, ചില യാഥാര്‍ത്ഥ്യങ്ങള്‍

ഹാര്‍ട്ട് അറ്റാക്ക്, ചില യാഥാര്‍ത്ഥ്യങ്ങള്‍

ഹൃദയരോഗങ്ങളുമായി ബന്ധപ്പെട്ട ചികിത്സാ ചെലവ് പ്രതിവര്‍ഷം 60 ബില്യണ്‍ ഡോളറിന് മുകളിലാണ്.

ഹാര്‍ട്ട് അറ്റാക്ക്, ചില യാഥാര്‍ത്ഥ്യങ്ങള്‍

ഹാര്‍ട്ട് അറ്റാക്ക്, ചില യാഥാര്‍ത്ഥ്യങ്ങള്‍

ഹൃദയരോഗങ്ങളുണ്ടാകാനുള്ള സാധ്യത പുരുഷന്മാരില്‍ 51. ശതമാനവും, സ്ത്രീകളില്‍ 39.2 ശതമാനവുമാണ്.

ഹാര്‍ട്ട് അറ്റാക്ക്, ചില യാഥാര്‍ത്ഥ്യങ്ങള്‍

ഹാര്‍ട്ട് അറ്റാക്ക്, ചില യാഥാര്‍ത്ഥ്യങ്ങള്‍

അമിതമായ മദ്യപാനം, അമിതഭാരം, സമ്മര്‍ദ്ധം, പുകവലി, മരുന്നുകളുടെ ദുരുപയോഗം എന്നീ കാരണങ്ങളാല്‍ സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കാണ് ഹാര്‍ട്ട് അറ്റാക്ക് സാധ്യത കൂടുതല്‍.

ഹാര്‍ട്ട് അറ്റാക്ക്, ചില യാഥാര്‍ത്ഥ്യങ്ങള്‍

ഹാര്‍ട്ട് അറ്റാക്ക്, ചില യാഥാര്‍ത്ഥ്യങ്ങള്‍

സ്ത്രീകള്‍ ആര്‍ത്തവ വിരാമത്തിലെത്തുന്നതോടെ ഹൃദയരോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിക്കുന്നു. 36 ശതമാനം ആസ്ട്രേലിയന്‍ സ്ത്രീകള്‍ക്ക് മാത്രമേ ഹാര്‍ട്ട് അറ്റാക്കാണ് ഒന്നാം സ്ഥാനത്തുള്ള കൊലയാളി എന്ന വസ്തുത അറിയുകയുള്ളൂ. ബോധവത്കരണം കുറവാണെങ്കില്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ സ്ത്രീകള്‍ പിന്നോക്കമാണ്.

ഹാര്‍ട്ട് അറ്റാക്ക്, ചില യാഥാര്‍ത്ഥ്യങ്ങള്‍

ഹാര്‍ട്ട് അറ്റാക്ക്, ചില യാഥാര്‍ത്ഥ്യങ്ങള്‍

സ്ത്രീകളുടെ മരണത്തിന് പ്രധാന കാരണമാകുന്നത് ക്യാന്‍സറാണെന്ന് 60 ശതമാനം സ്ത്രീകളും അഭിപ്രായപ്പെടുന്നു. എന്നാല്‍ അമേരിക്കയില്‍ എല്ലാത്തരത്തിലുമുള്ള ക്യാന്‍സറുകള്‍ വഴിയുണ്ടാകുന്ന മരണങ്ങള്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ വഴിയുണ്ടാകുന്നതിന്‍റെ പകുതി മാത്രമാണ്.

ഹാര്‍ട്ട് അറ്റാക്ക്, ചില യാഥാര്‍ത്ഥ്യങ്ങള്‍

ഹാര്‍ട്ട് അറ്റാക്ക്, ചില യാഥാര്‍ത്ഥ്യങ്ങള്‍

പുകവലി, പുക ശ്വസിക്കല്‍(സെക്കന്‍ഡ് ഹാന്‍ഡ് സ്മോക്കിങ്ങ്), ഉയര്‍ന്ന കൊള്സ്ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, കായികാധ്വാനമില്ലായ്മ, അമിതഭാരം, സമ്മര്‍ദ്ദം, സാമൂഹികമായ ഒറ്റപ്പെടല്‍, അനാരോഗ്യകരമായതും ഗുണമേന്മയില്ലാത്തതുമായ ഭക്ഷണരീതി തുടങ്ങിയവയാണ് ഹാര്‍ട്ട് അറ്റാക്കിനുള്ള പ്രധാന കാരണങ്ങള്‍.

ഹാര്‍ട്ട് അറ്റാക്ക്, ചില യാഥാര്‍ത്ഥ്യങ്ങള്‍

ഹാര്‍ട്ട് അറ്റാക്ക്, ചില യാഥാര്‍ത്ഥ്യങ്ങള്‍

വായു മലിനീകരണം ഹാര്‍ട്ട് അറ്റാക്കിനുള്ള ഒരു കാരണമാണെന്ന് ഗവേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

ഹാര്‍ട്ട് അറ്റാക്ക്, ചില യാഥാര്‍ത്ഥ്യങ്ങള്‍

ഹാര്‍ട്ട് അറ്റാക്ക്, ചില യാഥാര്‍ത്ഥ്യങ്ങള്‍

ഹൃദയം ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിന് ദിവസവും 30 മിനുട്ടെങ്കിലും മിതമായ രീതിയിലുള്ള, നടത്തം പോലുള്ള വ്യായാമങ്ങളിലേര്‍പ്പെടണം.

English summary

Heart Attack Facts You Should Know

A heart attack usually occurs when a blood clot blocks the blood supply to the heart. It candamage or destroy a part of the heart muscle and if severe can lead to death. Heart attack is also called as myocardial infarction.
X
Desktop Bottom Promotion