For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയാരോഗ്യ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍

By VIJI JOSEPH
|

ആരോഗ്യകരമായ ഒരു ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ആരോഗ്യമുള്ള ഹൃദയം ഉണ്ടാവുക
എന്നത്. ആരോഗ്യകരമായ ജീവിതചര്യകളിലൂടെയേ ആരോഗ്യമുള്ള ഹൃദയവും ലഭിക്കൂ. 66 വര്‍ഷത്തെ
ആയുസിനിടയില്‍ ഹൃദയം 2.5 നൂറ് കോടി തവണയോളം മിടിക്കുന്നുണ്ട്. ജീവിതം ആരോഗ്യകരമാകാന്‍
ഹൃദയാരോഗ്യത്തില്‍ കര്‍ശനമായ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. പലരും അനോരോഗ്യകരമായ ജീവിതശൈലികള്‍
പിന്തുടര്‍ന്ന് ഹൃദയത്തെ തകരാറിലാക്കുന്നു.

ആരോഗ്യത്തെയും ഹൃദയത്തെയും ദോഷകരമായി ബാധിക്കുന്ന നിരവധി കാര്യങ്ങള്‍ അനുദിന ജീവിതത്തില്‍
കടന്നുവരുന്നുണ്ട്. അതുപോലെ പാരമ്പര്യമായ പ്രശ്നങ്ങളും ഹൃദയാരോഗ്യത്തിന് ഭീഷണിയായിത്തീരാറുണ്ട്.
അമിതമായി കൊഴുപ്പ് കലര്‍ന്ന ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡുകള്‍, മറ്റ് ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങള്‍
എന്നിവ കഴിക്കുന്നത് ധമനികളടഞ്ഞ് ഹൃദയത്തിന്‍റെ പ്രവര്‍ത്തന ഭാരം വര്‍ദ്ധിപ്പിക്കും. അല്പകാലം
ഇത്തരത്തില്‍ തുടരുമ്പോള്‍ ഹൃദയത്തിന് പല തകരാറുകളും സംഭവിക്കുകയും ചെയ്യും.

ഹൃദയാരോഗ്യത്തിനായി പ്രഥമ പരിഗണന നല്കേണ്ടുന്ന രണ്ട് കാര്യങ്ങളാണ് പുകവലിയില്‍ നിന്നും അമിത
മദ്യപാനത്തില്‍ നിന്നും അകന്ന് നില്‍ക്കല്‍. ശരിയായ ഭക്ഷണരീതിയും ആരോഗ്യകരമായ ജീവിത
ശൈലിയും പിന്തുടര്‍ന്നാല്‍ ​അമിതമായി ശരീരഭാരം വര്‍ദ്ധിക്കുന്നത് ഒഴിവാക്കാനും, ചീത്ത
കൊളസ്ട്രോള്‍ അടിഞ്ഞ് ഹൃദയം തകരാറിലാവുന്നത് തടയാനുമാകും. മറ്റൊരു പ്രധാന ഭീഷണിയാണ്
മാനസികസമ്മര്‍ദ്ധം. മത്സരം നിറഞ്ഞ ഇന്നത്തെ ജീവിത സാഹചര്യത്തില്‍ മാനസികസമ്മര്‍ദ്ദത്തെ
ചെറുക്കേണ്ടത് ഒരു പ്രധാന കാര്യമാണ്.

ഹൃദയാരോഗ്യത്തിന് അനുഗുണമാകുന്ന ചില കാര്യങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ആരോഗ്യകരമായ ഭക്ഷണശൈലി

ആരോഗ്യകരമായ ഭക്ഷണശൈലി

ആരോഗ്യകരമായ ഭക്ഷണശൈലി ജീവിതത്തില്‍ പ്രധാനപ്പെട്ടതാണ്. പോഷകങ്ങള്‍ ആവശ്യമായ

തോതിലടങ്ങിയ ഭക്ഷണം കഴിക്കുന്നത് വഴി ശരീരം ആരോഗ്യത്തോടെയിരിക്കാനും മാനസികസംഘര്‍ഷം

കുറയ്ക്കാനും സഹായിക്കും. ട്രാന്‍സ് ഫാറ്റുകള്‍ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

പൊണ്ണത്തടി

പൊണ്ണത്തടി

ശരീരം ആരോഗ്യപൂര്‍ണ്ണമായിരിക്കാനും അമിത വണ്ണം കീഴടക്കാതിരിക്കാനും ശ്രദ്ധിക്കുക. പല

ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നതാണ് പൊണ്ണത്തടി. നിങ്ങളുടെ ഉയരത്തിനനുസരിച്ച് എത്ര

ഭാരമാവാമെന്ന് മനസിലാക്കി അതിനനുസരിച്ച് ശരീരഭാരം നിയന്ത്രിക്കണം.

വ്യായാമങ്ങള്‍

വ്യായാമങ്ങള്‍

ഹൃദയാരോഗ്യത്തില്‍ പ്രധാനപ്പെട്ട ഒരു ഘടകമാണ് വ്യായാമങ്ങള്‍. സ്ഥിരമായി വ്യയാമങ്ങളും,

യോഗയും ചെയ്യുക. പതിവായി ഏതെങ്കിലും തരത്തില്‍ പെട്ട ശാരീരിക അധ്വാനത്തില്‍ ഏര്‍പ്പെടുക.

കായികവിനോദങ്ങളും, എയ്റോബിക്സും, നൃത്തവുമൊക്കെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

ശാരീരികമായി സജീവമായിരിക്കുക

ശാരീരികമായി സജീവമായിരിക്കുക

കഴിയുന്നിടത്തോളം ശാരീരികമായി സജീവമായിരിക്കുക. ദിവസം മുഴുവന്‍ ഇരുന്ന് ജോലി

ചെയ്യുന്നവര്‍ രാവിലെയും വൈകുന്നേരവും നടക്കാനും സൈക്കിള്‍ സവാരി ചെയ്യാനുമൊക്കെ സമയം

കണ്ടെത്തിയാല്‍ ഏറെ ഗുണം ചെയ്യും.

പുകവലി, മദ്യപാനം

പുകവലി, മദ്യപാനം

പുകവലി, മദ്യപാനം എന്നിവ ഹൃദയാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നവയാണ്. ഇവ ആരോഗ്യത്തിനും,

ഹൃദയത്തിനും ദോഷകരമാണ്. സാവധാനമാണെങ്കിലും കഴിയുന്നിടത്തോളം ഇവ ഒഴിവാക്കുക.

മാനസികസമ്മര്‍ദ്ദം

മാനസികസമ്മര്‍ദ്ദം

നിങ്ങള്‍ എത്രത്തോളം മത്സരം നിറഞ്ഞ സാഹചര്യത്തിലാണ് ജീവിക്കുന്നതെങ്കിലും

മാനസികസമ്മര്‍ദ്ദം കീഴ്പ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. വ്യക്തി ജീവിതവും ജോലിയും

കഴിയുന്നിടത്തോളം സംഘര്‍ഷരഹിതമാക്കുക. അമിതമായ സമ്മര്‍ദ്ധം ഹൃദയത്തിന് തകരാറുണ്ടാക്കും.

മുന്‍കരുതലുകളെടുക്കണം

മുന്‍കരുതലുകളെടുക്കണം

പല ഹൃദയസംബന്ധമായ തകരാറുകളും പാരമ്പര്യമായി വരുന്നതാണ്. അതിനാല്‍ തന്നെ കുടുംബചരിത്രം

പരിശോധിച്ച് ആവശ്യമായ മുന്‍കരുതലുകളെടുക്കണം. ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്തിയാല്‍ ഇത്തരം

പ്രശ്നങ്ങള്‍ എളുപ്പത്തില്‍ ഭേദമാക്കാനാവും.

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങളും മറ്റ് സാധനങ്ങളും കഴിക്കുക. ഇത്

ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്. മത്തി, അയല, ചൂര തുടങ്ങിയ മത്സ്യങ്ങള്‍ ധാരാളം ഒമേഗ 3

ഫാറ്റി ആസിഡ് അടങ്ങിയതാണ്. ഹൃദയസംബന്ധമായ രോഗങ്ങളെ തടയാന്‍ ഇവ ഫലപ്രദമാണ്.

ഉറക്കം

ഉറക്കം

ആവശ്യത്തിന് ഉറങ്ങാന്‍ പ്രത്യേക ശ്രദ്ധ വേണം. ഉറക്കം കുറയുന്നത് ഉത്കണ്ഠ, മാനസിക

സമ്മര്‍ദ്ദം, നിദ്രാസംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയവക്ക് കാരണമാകും. ഇവ ഹൃദയാരോഗ്യത്തിന്

തകരാര്‍ വരുത്തുന്നവയാണ്.

സന്തുഷ്ടമായ ജീവിതം

സന്തുഷ്ടമായ ജീവിതം

സന്തുഷ്ടമായ ജീവിതം ഹൃദയാരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. കൂടുതല്‍ ചിരിക്കുകയും സന്തോഷം

കണ്ടെത്തുകയും ചെയ്യുക. ദിവസം 15 മിനുട്ട് ചിരിച്ചാല്‍ രക്തയോട്ടം 22 ശതമാനം

വര്‍ദ്ധിപ്പിക്കാനാവുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

Read more about: heart ഹൃദയം
English summary

Ways keep your heart healthy

The most critical aspect of leading a healthy life is that of having a healthy heart. They go hand-in-glove wherein you don’t get to have a healthy heart without a healthy lifestyle and vice-versa. Our heart is said to beat approximately 2.5 billion times during a lifespan of 66 years.
Story first published: Wednesday, November 27, 2013, 15:50 [IST]
X
Desktop Bottom Promotion