For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയത്തെ കുഴപ്പത്തിലാക്കും ശീലങ്ങള്‍

|

ഹൃദയമെന്ന ഒരു അവയവത്തിലാണ് മനുഷ്യജീവന്‍ കുടിയിരിക്കുന്നതെന്നു പറയാം. ഇതിന്റെ മിടിപ്പൊന്നു നിലച്ചാല്‍ മതി, ഒരു മനുഷ്യായുസ് അവസാനിയ്ക്കാന്‍.

ഹൃദയത്തിന്റെ ആരോഗ്യത്തിന് പല ഘടകങ്ങളും പ്രധാനമാണ്. വ്യായാമങ്ങളും ഭക്ഷണങ്ങളുമെല്ലാം ഇതില്‍ പെടും.

ഹൃദയാരോഗ്യത്തെ കുഴപ്പത്തിലാക്കുന്ന ചില ശീലങ്ങളുണ്ട്. ഇത്തരം ചില ശീലങ്ങളെക്കുറിച്ചറിഞ്ഞിരിയ്ക്കൂ,

കൂര്‍ക്കം വലി

കൂര്‍ക്കം വലി

ഉറക്കത്തില്‍ കൂര്‍ക്കം വലിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. മനപൂര്‍വം ചെയ്യുന്നതല്ലെങ്കിലും ഇത് ഹൃദയാരോഗ്യത്തിന് നല്ലതല്ല. ബിപി കൂട്ടുന്നതു വഴിയാണ് ഇത് ഹൃദയത്തെ ബാധിയ്ക്കുന്നത്.

മോണരോഗങ്ങള്‍

മോണരോഗങ്ങള്‍

മോണരോഗങ്ങള്‍ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്നു പറയാം. ഇതുകൊണ്ടുതന്നെ മോണയുടെ ആരോഗ്യം കാക്കേണ്ടത് പരമപ്രധാനമാണ്.

പുകവലി

പുകവലി

പുകവലി ഹൃദയാരോഗ്യത്തെ ബാധിയ്ക്കുന്ന മറ്റൊരു ഘടകമാണ്. ഇതിലെ നിക്കോട്ടിന്‍ രക്തക്കുഴലുകളില്‍ ബ്ലോക്കുണ്ടാക്കുന്നു. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹത്തെ ബാധിയ്ക്കും.

ഒറ്റപ്പെടലും ഡിപ്രഷനും

ഒറ്റപ്പെടലും ഡിപ്രഷനും

ഒറ്റപ്പെടലും ഡിപ്രഷനും ഹൃദയാരോഗ്യത്തെ ബാധിയ്ക്കുന്ന ചില ഘടകങ്ങളാണ്. ഇത് സ്‌ട്രെസ്, ബിപി തുടങ്ങിയ ഘടകങ്ങള്‍ക്കിട വരുത്തും.

സ്‌ട്രെസ്

സ്‌ട്രെസ്

ഹൃദയാരോഗ്യത്തിന് വലിയൊരു ഭീഷണിയാണ് സ്‌ട്രെസ്. സ്‌ട്രെസില്‍ നിന്നും വിടുതല്‍ നേടുക.

മടി

മടി

വ്യായാമം ഹൃദയത്തിന് വളരെ അത്യാവശ്യമാണ്. ഒന്നും ചെയ്യാതെ മടി പിടിച്ചിരിയ്ക്കുന്ന ശീലം ഹൃദയത്തെ കുഴപ്പത്തിലാക്കും.

മദ്യം

മദ്യം

മദ്യം ഹൃദയത്തിന് ഭീഷണിയാകുന്ന മറ്റൊരു ഘടകമാണ്. കൊഴുപ്പു കൂടാനും ബിപി കൂടാനുമെല്ലാം മദ്യം ഇട വരുത്തും. ഇത് ഹൃദയത്തിന് ദോഷമാവുകയും ചെയ്യും.

അമിതമായ ഭക്ഷണം

അമിതമായ ഭക്ഷണം

അമിതമായ ഭക്ഷണം, പ്രത്യേകിച്ച് കൊഴുപ്പും എണ്ണയുമുള്ള ഭക്ഷണം ഹൃദയാരോഗ്യത്തിന് ഭീഷണിയാണ്. ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

ചുവന്ന ഇറച്ചി

ചുവന്ന ഇറച്ചി

ചുവന്ന ഇറച്ചി ഹൃദയത്തിന് ദോഷകരമാണ്. ഇത് ഹൃദയരോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു.

നല്ല ഭക്ഷണങ്ങള്‍ ഒഴിവാക്കുന്ന ശീലം

നല്ല ഭക്ഷണങ്ങള്‍ ഒഴിവാക്കുന്ന ശീലം

നല്ല ഭക്ഷണങ്ങള്‍ ഒഴിവാക്കുന്ന ശീലം പലര്‍ക്കുമുണ്ട്. നല്ല ഭക്ഷണശീലം വളര്‍ത്തിയെടുക്കേണ്ടത് ഹൃദയാരോഗ്യത്തിന് പ്രധാനമാണ്.

ദേഷ്യം

ദേഷ്യം

പെട്ടെന്ന് ദേഷ്യം വരുന്ന ശീലവും ഹൃദയത്തിന് നല്ലതല്ല. ഇത് ബിപി കൂടാനും ഇതുവഴി ഹൃദയാരോഗ്യത്തെ ബാധിയ്ക്കാനും ഇടയാക്കും.

അമിതമായ വ്യായാമങ്ങള്‍

അമിതമായ വ്യായാമങ്ങള്‍

അമിതമായ വ്യായാമവും ഹൃദയത്തിന് നല്ലതല്ല. ഇത്തരം അമിതമായ വ്യായാമങ്ങള്‍ ചെയ്യുന്നത്, പ്രത്യേകിച്ച് പെട്ടെന്ന് ഒരു ദിവസം ചെയ്യുന്നത് ഒഴിവാക്കുക തന്നെ വേണം.

മെഡിക്കല്‍ പരിശോധന

മെഡിക്കല്‍ പരിശോധന

നെഞ്ചുവേദന പോലുള്ളവ വന്നാലും ഇത് അവഗണിയ്ക്കുന്നവരുണ്ട്. ഇത് ചിലപ്പോള്‍ ഹൃദയപ്രശ്‌നങ്ങളുടെ തുടക്കമായിരിക്കാം. കൃത്യമായ മെഡിക്കല്‍ പരിശോധനകളും ഇസിജിയുമെല്ലാം വര്‍ഷം തോറും ചെയ്യുക തന്നെ വേണം.

പുറത്തു നിന്നും സ്ഥിരം ഭക്ഷണം

പുറത്തു നിന്നും സ്ഥിരം ഭക്ഷണം

പുറത്തു നിന്നും സ്ഥിരം ഭക്ഷണം കഴിയ്ക്കുന്ന ശീലമുള്ളവരുണ്ട്. ഇത് ഹൃദയത്തിന് നല്ലതല്ല. കാരണം ഹോട്ടല്‍ ഭക്ഷണങ്ങളില്‍ കൊഴുപ്പും ഹൃദയത്തിന് ദോഷം വരുത്തുന്ന പല പദാര്‍ത്ഥങ്ങളും അടങ്ങിയിരിക്കും.

Read more about: heart ഹൃദയം
English summary

Habits Trouble Your Heart

We all want to have a healthy and pumping heart. However, some bad habits are interfering with the normal functioning of the heart. You might not know but some habits trouble your heart and can lead to complications.
Story first published: Friday, October 4, 2013, 12:35 [IST]
X
Desktop Bottom Promotion