For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പള്‍സ് റേറ്റ് കുറയ്ക്കും ഭക്ഷണങ്ങള്‍

|

ഇപ്പോഴത്തെ ജീവിതരീതികളില്‍ ഹൃദയപ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത വളരെക്കൂടുതലാണ്. സ്‌ട്രെസ്, വ്യായാമക്കുറവ്, അനാരോഗ്യകരമായ ഭക്ഷണരീതികള്‍ എന്നിവയാണ് ഈ പ്രശ്‌നത്തിന് പ്രധാന കാരണമാകാറുള്ളത്.

ടാക്കിക്കാര്‍ഡിയ എന്നൊരു അവസ്ഥയുണ്ട്, പെട്ടെന്ന് ഹൃദയമിടിപ്പിന്റെ തോത് ഉയരുന്ന ഒന്ന്. ഇത്തരത്തില്‍ പള്‍സ് റേറ്റ് ഉയരുന്നത് ഹൃദയത്തിന് ദോഷകരവുമാണ്. ഹൃദയാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് വഴിയൊരുക്കും.

പള്‍സ് റേറ്റ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്, ഇത്തരത്തിലുള്ള ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.

പള്‍സ് റേറ്റ് കുറയ്ക്കും ഭക്ഷണങ്ങള്‍

പള്‍സ് റേറ്റ് കുറയ്ക്കും ഭക്ഷണങ്ങള്‍

കാല്‍സ്യമടങ്ങിയ ഭക്ഷണങ്ങള്‍ ടാക്കിക്കാര്‍ഡിയ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. തൈര്, പാല്‍, ചീസ്, ബ്രൊക്കോളി, ക്യാബേജ് തുടങ്ങിയവ ഉദാഹരണം.

പള്‍സ് റേറ്റ് കുറയ്ക്കും ഭക്ഷണങ്ങള്‍

പള്‍സ് റേറ്റ് കുറയ്ക്കും ഭക്ഷണങ്ങള്‍

ദിവസവും 270 മുതല്‍ 400 മില്ലീഗ്രാം വരെ മഗ്നീഷ്യം കൃത്യമായ പള്‍സ് റേറ്റിന് സഹായകമാണ്. ബ്രസീല്‍ നട്‌സ്, ബദാം, ഫഌക് സീഡുകള്‍, ഓട്‌സ്, ഡേറ്റ്‌സ് എന്നിവ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങളാണ്.

പള്‍സ് റേറ്റ് കുറയ്ക്കും ഭക്ഷണങ്ങള്‍

പള്‍സ് റേറ്റ് കുറയ്ക്കും ഭക്ഷണങ്ങള്‍

ഒമേഗ ത്രീ ഫാറ്റി ആസിഡ് ഹൃദയത്തിന് ചേര്‍ന്ന ഒരു ഭക്ഷണമാണ്. ചാള, അയില, കക്കയിറച്ചി എന്നിവയില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. വാള്‍നട്ട്, ഫഌക്‌സ് സീഡുകള്‍ എന്നിവയും ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയവയാണ്.

പള്‍സ് റേറ്റ് കുറയ്ക്കും ഭക്ഷണങ്ങള്‍

പള്‍സ് റേറ്റ് കുറയ്ക്കും ഭക്ഷണങ്ങള്‍

പൊട്ടാസ്യമടങ്ങിയ ഭക്ഷണസാധനങ്ങള്‍ ഹൃദയമസിലുകളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. മസിലുകളുടെ വികാസവും ചുരുങ്ങളുമാണ് കൃത്യമായ രീതിയില്‍ പള്‍സ് റേറ്റുണ്ടാകാന്‍ സഹായിക്കുന്നത്.

പള്‍സ് റേറ്റ് കുറയ്ക്കും ഭക്ഷണങ്ങള്‍

പള്‍സ് റേറ്റ് കുറയ്ക്കും ഭക്ഷണങ്ങള്‍

ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ഉയര്‍ന്ന പള്‍സ് റേറ്റ് കുറയ്ക്കാന്‍ സഹായിക്കും. ഇവ പ്രതിരോധശേഷി നല്‍കാനും നല്ലതു തന്നെ.

പള്‍സ് റേറ്റ് കുറയ്ക്കും ഭക്ഷണങ്ങള്‍

പള്‍സ് റേറ്റ് കുറയ്ക്കും ഭക്ഷണങ്ങള്‍

നാരുകള്‍ അടങ്ങിയ പഴവര്‍ഗങ്ങളും ഹൃദയാരോഗ്യത്തിന് വളരെ പ്രധാനമാണ്. മുന്തിരി, ആപ്പിള്‍, പീച്ച്, ബെറികള്‍ തുടങ്ങിവ പള്‍സ് റേറ്റ് കുറയ്ക്കാന്‍ സഹായിക്കും.

പള്‍സ് റേറ്റ് കുറയ്ക്കും ഭക്ഷണങ്ങള്‍

പള്‍സ് റേറ്റ് കുറയ്ക്കും ഭക്ഷണങ്ങള്‍

ഒലീവ് ഓയിലില്‍ മോണോ സ്വാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കും. ഹൃദയത്തിന് ഇത് നല്ലതാണ്.

പള്‍സ് റേറ്റ് കുറയ്ക്കും ഭക്ഷണങ്ങള്‍

പള്‍സ് റേറ്റ് കുറയ്ക്കും ഭക്ഷണങ്ങള്‍

ഗ്രീന്‍ ടീയിലെ ആന്റിഓക്‌സിഡന്റുകള്‍ ഹൃദയാരോഗ്യത്തിന് നല്ലതാണ്.

പള്‍സ് റേറ്റ് കുറയ്ക്കും ഭക്ഷണങ്ങള്‍

പള്‍സ് റേറ്റ് കുറയ്ക്കും ഭക്ഷണങ്ങള്‍

വൈന്‍ മിതമായ അളവില്‍ കുടിയ്ക്കുന്നത് നല്ല കൊളസ്‌ട്രോള്‍ തോത് ഉയര്‍ത്തും. ഇത് ഹൃദയാരോഗ്യത്തിന് വളരെ ഗുണകരമാണ്.

പള്‍സ് റേറ്റ് കുറയ്ക്കും ഭക്ഷണങ്ങള്‍

പള്‍സ് റേറ്റ് കുറയ്ക്കും ഭക്ഷണങ്ങള്‍

തവിടു കളയാത്ത ധാന്യങ്ങളില്‍ ഫൈറ്റോഈസ്ട്രജനുകള്‍, ഫൈറ്റോസ്റ്റിറോള്‍സ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയരോഗങ്ങള്‍ക്കെതിരെയുള്ളള നല്ലൊരു പ്രതിരോധമാര്‍ഗമാണ്.

English summary

Heart, Body, Health, Antioxidant Cholesterol, Tachycardia, ഹൃദയം, ആരോഗ്യം, ശരീരം, ആന്റിഓക്‌സിഡന്റുകള്‍, കൊളസ്‌ട്രോള്‍, പൊട്ടാസ്യം

A sedentary lifestyle, rising stress levels, anxiety, lack of exercise and erratic food habits. These reasons are enough to compel our heart to trod the lazy path or increase it's function by making it hyperactive. An array of factors might contribute to a rise or increase in heart or pulse rate.
Story first published: Sunday, March 17, 2013, 18:10 [IST]
X
Desktop Bottom Promotion