For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ തിരിച്ചറിയാം

|

മറ്റു രോഗങ്ങളെപ്പോലെ ഹൃദയാഘാതം പ്രത്യേക ലക്ഷണങ്ങളൊന്നും കാണിച്ചില്ലെന്നിരിക്കും. പെട്ടെന്നായിരിക്കും ആരോഗ്യവാനായ ഒരു മനുഷ്യനു പോലും ഈ രോഗം വരുന്നത്.

എന്നാല്‍ ശരീരം പലപ്പോഴും ചെറിയ തോതിലെങ്കിലും ഹൃദയാഘാത ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്നതാണ് സത്യം. ഇവ പലപ്പോഴും നമുക്കു തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നതാണ് വാസ്തവം. ഇത് പലപ്പോഴും നാം ഗൗരവമായി എടുക്കാറുമില്ല.

ഹൃദയാഘാത ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നു തിരിച്ചറിയൂ. പെട്ടെന്നു കടന്നു വരുന്ന ഈ രോഗത്തെ ഒരു പരിധി വരെയെങ്കിലും അകറ്റി നിര്‍ത്താന്‍ ഉപകരിക്കും.

ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ തിരിച്ചറിയാം

ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ തിരിച്ചറിയാം

കഠിനാധ്വാനം ചെയ്താലോ വ്യായാമം ചെയ്താലോ ഹൃദമിടിപ്പു കൂടുന്നത് സാധാരണം. എന്നാല്‍ പ്രത്യേക കാരണങ്ങളൊന്നും കൂടാതെ പള്‍സ് റേറ്റില്‍ വ്യത്യാസം വരുന്നത് ഹൃദയാഘാതത്തിന്റെ ഒരു ലക്ഷണായി എടുക്കാം. ഇസിജി പോലുള്ള എടുക്കുന്നത് ഇത് തിരിച്ചറിയാന്‍ സഹായിക്കും. ഇതല്ലാതെ തങ്ങളുടെ ഹൃദമിടിപ്പില്‍ വ്യത്യസമുണ്ടെന്നു തോന്നുകയാണെങ്കില്‍ ഡോക്ടറെ കാണുന്നത് നന്നായിരിക്കും.

ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ തിരിച്ചറിയാം

ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ തിരിച്ചറിയാം

മനംപിരട്ടല്‍, ഛര്‍ദി, വയറുവേദന, ദഹനക്കുറവ് എന്നിവ പ്രത്യേക കാരണങ്ങളില്ലാതെ വരികയാണെങ്കില്‍ ഇതും ചിലപ്പോള്‍ ഹൃദയാഘാത ലക്ഷണമായി എടുക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇത് വയറിന്റെ പ്രശ്‌നമായി പലരും തെറ്റിദ്ധരിക്കാറുണ്ട്. പ്രത്യേക കാരണങ്ങളില്ലാതെയുള്ള ഇത്തരം ലക്ഷണങ്ങള്‍ പലപ്പോഴും ഹൃദയാഘാത സൂചനകളാകാനുള്ള സാധ്യതയും തള്ളിക്കളയരുത്.

ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ തിരിച്ചറിയാം

ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ തിരിച്ചറിയാം

ചിലര്‍ക്ക് നെഞ്ചെരിച്ചില്‍, ഗ്യാസ് പോലുള്ള തോന്നലുകളും അനുഭവപ്പെടും. ഇത് പലരും അസിഡിറ്റി പ്രശ്‌നങ്ങളായി കണക്കാക്കുകയും ചെയ്യും.

ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ തിരിച്ചറിയാം

ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ തിരിച്ചറിയാം

പ്രത്യേക കാരണങ്ങളില്ലാതെ തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടുകയാണെങ്കിലും ഇത് ഹൃദയാഘാത ലക്ഷണമായി എടുക്കാം. എന്നാല്‍ ക്ഷീണം മറ്റു കാരണങ്ങളാലും അനുഭവപ്പെടാം.

ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ തിരിച്ചറിയാം

ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ തിരിച്ചറിയാം

ഓക്‌സിജന്റെ കുറവ് ഹൃദയാഘാതത്തിന് കാരണമാകും. ഓക്‌സിഡന്‍ കുറവു കാരണം ഉത്കണ്ഠ, ഇന്‍സോംമ്‌നിയ (ഉറക്കക്കുറവ്) തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ടാകും. പൊടുന്നനെയുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങളും തള്ളിക്കളയരുത്.

ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ തിരിച്ചറിയാം

ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ തിരിച്ചറിയാം

ഷോള്‍ഡര്‍, കഴുത്ത്, സന്ധികള്‍ എന്നിവിടങ്ങളില്‍ പെട്ടെന്ന് അനുഭവപ്പെടുന്ന കഴപ്പും വേദനയും ഹൃദയാഘാത ലക്ഷണം കൂടിയാണ്. പ്രത്യേകിച്ച് നെഞ്ചില്‍ നിന്നും തുടങ്ങി കൈകളിലേക്കു വ്യാപിക്കുന്ന വേദന.

ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ തിരിച്ചറിയാം

ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ തിരിച്ചറിയാം

നെഞ്ചുവേദന തന്നെയാണ് പ്രധാന ലക്ഷണം. ഇത് ഗ്യാസായി തെറ്റിദ്ധരിക്കുന്നവരുമുണ്ട്. നെഞ്ചുവേദനയെന്ന ലക്ഷണം ഒരിക്കലും അവഗണിക്കരുത്. പ്രത്യേകിച്ച് വന്നും പോയുമിരിക്കുന്ന നെഞ്ചു വേദന.

ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ തിരിച്ചറിയാം

ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ തിരിച്ചറിയാം

ശ്വസനതടസവും ഹൃദയാഘാത ലക്ഷണമായി എടുക്കാം. പ്രത്യേക കാരണങ്ങളില്ലാതെ ശ്വസിക്കുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, നെഞ്ചില്‍ കനം പോലെ അനുഭവപ്പെടുക എന്നിവയും ഹൃദയാഘാത ലക്ഷണങ്ങളില്‍ പെടും.

ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ തിരിച്ചറിയാം

ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ തിരിച്ചറിയാം

അമിതമായ വിയര്‍ക്കുന്നതും ഹൃദയാഘാത ലക്ഷണമാകാം. വെയിലും ചൂടുമുണ്ടെങ്കില്‍ വിയര്‍ക്കുന്നത് സാധാരണം. എന്നാല്‍ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ വിയര്‍ക്കുന്നത് ഹൃദയാഘാതം വരുന്നതിന്റെ ഒരു ലക്ഷണം തന്നെയാണ്.

ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ തിരിച്ചറിയാം

ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ തിരിച്ചറിയാം

ചിലരില്‍, പ്രത്യേകിച്ച് പുരുഷന്മാരില്‍ ലൈംഗികശേഷി കുറയുന്നതായും അനുഭവപ്പെടാറുണ്ട്. ഉദ്ധാരണക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ പെട്ടെന്നുണ്ടാകുന്നത് ചിലപ്പോള്‍ ഹൃദയാഘാത സൂചനയുമാകാം. കാരണം രക്തധമനികള്‍ ചുരുങ്ങുമ്പോള്‍ രക്തപ്രവാഹം കുറയുന്നു. ഇതാണ് ലൈംഗികപ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണം.

ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ തിരിച്ചറിയാം

ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ തിരിച്ചറിയാം

ഹൃദയത്തിലെ മസിലുകള്‍ ശരിയായി പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ ശരീരത്തിലെ വിഷാംശം പുറന്തള്ളുന്നതിന്റെ തോത് കുറയുന്നു. ഇത് ശരീരത്തില്‍ വെള്ളം കെട്ടി നിന്ന് എഡിമ എന്ന അവസ്ഥയുണ്ടാക്കുന്നു. കാല്‍, കാല്‍മുട്ടുകള്‍ എന്നിവിടങ്ങള്‍ വീര്‍ക്കുന്നതാണ് ഇതിന്റെ ലക്ഷണം.

ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ തിരിച്ചറിയാം

ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ തിരിച്ചറിയാം

ഓക്‌സിജന്റെ കുറവ് ഹൃദയാഘാതത്തിന് കാരണമാകും. ഓക്‌സിഡന്‍ കുറവു കാരണം ഉത്കണ്ഠ, ഇന്‍സോംമ്‌നിയ (ഉറക്കക്കുറവ്) തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ടാകും. പൊടുന്നനെയുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങളും തള്ളിക്കളയരുത്.

ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ തിരിച്ചറിയാം

ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ തിരിച്ചറിയാം

ചിലപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളല്ലാതിരിക്കുന്ന അവസ്ഥ അനുഭവപ്പെട്ടേക്കാം. തിരിച്ചറിയാന്‍ വയ്യാത്ത എന്തെല്ലാമോ ശാരീരിക അവസ്ഥകള്‍. ഊര്‍ജസ്വലനായ ഒരു മനുഷ്യന്‍ പെട്ടെന്ന് തളര്‍ന്നതായി തോന്നുക, ഓര്‍മ കുറയുക, സ്ഥിരമായി ചെയ്തു കൊണ്ടിരുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കുക തുടങ്ങിയവയെല്ലാം.

ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ തിരിച്ചറിയാം

ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ തിരിച്ചറിയാം

ചിലര്‍ക്ക് ഹൃദയാഘാതത്തിന് മുന്നോടിയായി ഫഌ പോലുള്ള ലക്ഷണങ്ങളും കണ്ടുവരാറുണ്ട്. ദേഹത്ത് ചൂടു കൂടുക, ചുവ തുടങ്ങിയവ. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ ഫഌ ആയിരിക്കുകയുമില്ല. ഇത്തരം ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുമാണ്. പുരുഷന്മാര്‍ക്ക് ആര്‍ത്തവം വന്നാല്‍......

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: heart ഹൃദയം
English summary

Heart Attack, Stroke, Heart Beat, Pain, Insomnia, Muscle, ഹൃദയം, ഹൃദയാഘാതം, സ്‌ട്രോക്ക്, ഹാര്‍ട്ട് ബീറ്റ്, വേദന, ശ്വാസംമുട്ട്,

Knowing the early warning signs of heart attack is critical for prompt recognition and treatment. Many heart attacks start slowly, unlike the dramatic portrayal often seen in the movies. A person experiencing a heart attack may not even be sure of what is happening. Heart attack symptoms vary among individuals, and even a person who has had a previous heart attack may have different symptoms in a subsequent heart attack.
X
Desktop Bottom Promotion