For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തധമനികളില്‍ ബ്ലോക്കെങ്കില്‍ ലക്ഷണങ്ങളും!!

|

ഹൃദയപ്രശ്‌നങ്ങള്‍, പ്രത്യേകിച്ച് ഹൃദയാഘാതം, പലരേയും ജീവിതത്തില്‍ നിന്നും തിരിച്ചു വിളിയ്ക്കുന്ന ഒന്നാണ്. പണ്ട് ഇത് 50നു മേല്‍ പ്രായമുള്ളവര്‍ക്കു വരുന്ന ഒരു രോഗമായിരുന്നുവെങ്കില്‍ ഇപ്പോളിത് ചെറുപ്പക്കാര്‍ക്കു പോലും വരുന്നു.

ഹൃദയാഘാതമടക്കമുള്ള ഹൃദയപ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും പ്രധാന കാരണമാകുന്നത് രക്തധമനികളിലുണ്ടാകുന്ന തടസമാണ്. ഇത് ആവശ്യത്തിനുള്ള രക്തം ഹൃദയത്തിനു ലഭിയ്ക്കുന്നതിന് തടസമുണ്ടാക്കുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തകിടം മറിയുന്നു.ച

കൊഴുപ്പ്, കൊളസ്‌ട്രോള്‍ തുടങ്ങിയ കാരണങ്ങള്‍ രക്തധമനിയിലുണ്ടാകുന്ന തടസത്തിന് പ്രധാന കാരണമാണ്. ഇവ കൂടാതെ ചില അസുഖങ്ങളും ഹൃദയാഘാതത്തിന് വഴിയൊരുക്കാറുണ്ട്.

പലപ്പോഴും രക്തധമനികളിലുണ്ടാകുന്ന തടസങ്ങള്‍ തിരിച്ചറിയാന്‍ സാധിയ്ക്കാത്തതാണ് കാര്യങ്ങള്‍ ഗുരുതരമാക്കുന്നത്. ഇത് ഹൃദയാഘാതമടക്കമുള്ള പ്രശ്‌ന്ങ്ങളിലേയ്ക്കു വഴി വയ്ക്കുകയും ചെയ്യും.

രക്തധമനികളിലുണ്ടാകുന്ന തടസങ്ങള്‍ തിരിച്ചറിയുവാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങളുണ്ട, ഇവയെക്കുറിച്ച് അറിഞ്ഞിരിയ്ക്കൂ,

വേദന

വേദന

ഹൃദയഭാഗത്ത് പെട്ടെന്ന് വേദനയനുഭവപ്പെടുന്നത് രക്തധമനികളിലുണ്ടാകുന്ന തടസത്തിന്റെ ഒരു ലക്ഷണമാണ്. പെട്ടെന്ന് കത്തി കൊണ്ടു കുത്തുന്ന പോലുള്ള കഠിനവേദനയനുഭവപ്പെടാം. ഇത് അല്‍പം കഴിഞ്ഞ് മാറുകയും ചെയ്യും.

ലൈംഗിക പ്രശ്‌നങ്ങള്‍

ലൈംഗിക പ്രശ്‌നങ്ങള്‍

പുരുഷന്മാര്‍ക്ക് ഇത്തരം അവസ്ഥ ഉദ്ധാരണക്കുറവു പോലുള്ള ലൈംഗിക പ്രശ്‌നങ്ങളുണ്ടാക്കും. ഹൃദയാഘാതത്തിനു മുന്നോടിയായി പെല്‍വിസ് ധമനികളില്‍ തടസമുണ്ടാകുമ്പോഴാണ് ഇത് സംഭവിയ്ക്കുന്നത്.

തളര്‍ച്ച

തളര്‍ച്ച

രക്തപ്രവാഹം ശരിയല്ലാത്തതു കൊണ്ട് പ്രത്യേകിച്ചൊരു കാരണവും കൂടാതെ തളര്‍ച്ച, ക്ഷീണം തുടങ്ങിയവ അനുഭവപ്പെടുകയും ചെയ്യും.

കാല്‍വേദന

കാല്‍വേദന

കാല്‍വണ്ണയിലുണ്ടാകുന്ന വേദനയും ഹൃദയപ്രശ്‌നങ്ങളുടെ അടയാളമാകാം. ആര്‍തെറോക്ലീറോസിസ് എന്ന അവസ്ഥ കാരണമാണ് ഇതുണ്ടാകുന്നത്. പ്രത്യേകിച്ച് പുകവലിയ്ക്കുന്നവരില്‍.

ചെവിയില്‍ ചുളുക്കുകള്‍

ചെവിയില്‍ ചുളുക്കുകള്‍

ചെവിയില്‍ അസാധാരണമായ

ചുളുക്കുകള്‍ കാണപ്പെടുന്നതും ചിലപ്പോള്‍ രക്തധമനികള്‍ തടസപ്പെടുന്നതിന്റെ ഒരു ലക്ഷണമാകാം.

കഷണ്ടി

കഷണ്ടി

കഷണ്ടിയക്കു കാരണങ്ങള്‍ പലതുണ്ടെങ്കിലും സ്ത്രീകളിലും പുരുഷന്മാരിലും പെട്ടെന്ന് മുടി നഷ്ടപ്പെടുകയും കഷണ്ടി പോലുള്ള അവസ്ഥയുണ്ടാകുകയും ചെയ്യുന്നത് ഒരുപക്ഷേ രക്തധമനികള്‍ തടസപ്പെടുന്നതിന്റെ ലക്ഷണവുമാകാം.

ശ്വസനപ്രശ്‌നങ്ങള്‍

ശ്വസനപ്രശ്‌നങ്ങള്‍

രക്തധമനികളില്‍ തടസമുണ്ടാകുമ്പോള്‍ ശ്വസിയ്ക്കുവാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നതും സാധാരണമാണ്.

ഉറക്കം

ഉറക്കം

ഉറക്കം ലഭിയ്ക്കാതിരിയ്ക്കുകയും ഹൃദയപ്രശ്‌നങ്ങള്‍ക്കു മുന്നോടിയായുള്ള പല ലക്ഷണങ്ങളില്‍ ഒന്നായെടുക്കാം.

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ അടിക്കടി അനുഭവപ്പെടാം. ഇതേത്തുടര്‍ന്ന് ദഹനപ്രശ്‌നങ്ങളുമുണ്ടാകാം.

ശ്രദ്ധക്കുറവ്‌

ശ്രദ്ധക്കുറവ്‌

ചെയ്യുന്ന ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കാന്‍ സാധിയ്ക്കാതിരിയ്ക്കുകയെന്നതും രക്തധമനികള്‍ തടസപ്പെടുമ്പോഴുള്ള ഒരു ലക്ഷണമാണ്.

Read more about: heart ഹൃദയം
English summary

Early Signs Clogged Arteries

to prevent heart attack, you need to watch out the early signs of a clogged artery. Once you know the conclusion, you need to bring some changes in your lifestyle and diet. Working out every day is another key to improve blood circulation to the heart and also keep the heart healthy. Here are some of the early signs of clogged arteries that you need to watch out.
 
 
Story first published: Tuesday, December 3, 2013, 11:12 [IST]
X
Desktop Bottom Promotion