For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയപ്രശ്‌നങ്ങളെക്കുറിച്ച് അറിയൂ

|

ഹൃദയപ്രശ്‌നങ്ങളെക്കുറിച്ചു പറയുമ്പോള്‍ പൊതുവെ ഹൃദയാഘാതം എന്നതായിരിക്കും പലരും ചിന്തിയ്ക്കുക. എന്നാല്‍ ഹൃദയപ്രശ്‌നങ്ങള്‍ പലവിധമുണ്ട്. കാര്‍ഡിയോ വാസ്‌കുലാര്‍ ഡിസീസ് എന്ന പൊതുവായ ഗണത്തില്‍ ഇത് പെടുകയും ചെയ്യും.

കാര്‍ഡിയോവാസ്‌കുലാര്‍ എന്നതില്‍ ഹൃദയവും ധമനികളുമെല്ലാം ഉള്‍പ്പെടുന്നു. ധമനികളില്‍ ബ്ലോക്കുണ്ടാകുമ്പോഴാണ് ഹൃദയാഘാതമടക്കമുള്ള പ്രശ്‌നങ്ങളുണ്ടാകുന്നത്.

ഹൃദയപ്രശ്‌നങ്ങള്‍ പലവിധമുണ്ട്, ഇവയെക്കുറിച്ചു കൂടുതലറിയൂ,

കൊറോണറി ഹാര്‍ട്ട് ഡിസീസ്

കൊറോണറി ഹാര്‍ട്ട് ഡിസീസ്

കൊറോണറി ഹാര്‍ട്ട് ഡിസീസ് എന്ന പേരിലറിയപ്പെടുന്നത് ധമനികളില്‍ കൊഴുപ്പു കട്ടി പിടിയ്ക്കുമ്പോഴാണ്. ഇതുവഴി ഹൃദയത്തിലേക്കു പമ്പു ചെയ്യുന്ന രക്തം കുറയുന്നു.

കാര്‍ഡിയോ വാസ്‌കുലാര്‍ ഡിസീസ്

കാര്‍ഡിയോ വാസ്‌കുലാര്‍ ഡിസീസ്

ട്രക്കിയാര്‍ഡിയ എന്നൊരു അവസ്ഥയുണ്ട്. ഹദയമിടിപ്പ് ക്രമാതീതമായി ഉയരുന്ന ഒരു അവസ്ഥയാണിത്. പുകവലി, ആല്‍ക്കഹോള്‍, സ്‌ട്രെസ് തുടങ്ങിയവ ഇതിനുള്ള കാരണങ്ങളാണ്.

ഹാര്‍ട്ട് മസില്‍

ഹാര്‍ട്ട് മസില്‍

ഹാര്‍ട്ട് മസില്‍ ഡിസീസുണ്ട്. ഹൃദയത്തിന്റെ മസിലുകള്‍ ദുര്‍ബലമാകുന്ന അവസ്ഥ. ഇതു കാരണം ശരീരത്തിലേക്ക് ആവശ്യത്തിനു രക്തം പമ്പു ചെയ്യാന്‍ സാധിയ്ക്കാതെ വരുന്നു.

ഹാര്‍ട്ട് സ്‌ട്രോക്ക്

ഹാര്‍ട്ട് സ്‌ട്രോക്ക്

ആന്‍ജിന അഥവാ ഹാര്‍ട്ട് സ്‌ട്രോക്ക് എന്നൊരു അവസ്ഥയുണ്ട്. ഹൃദയത്തിന്റെ നാല് അറകളില്‍ ഏതെങ്കിലും ശരിയായി പ്രവര്‍ത്തിക്കാത്ത അവസ്ഥ.

ബ്രക്കാര്‍ഡിയ

ബ്രക്കാര്‍ഡിയ

ബ്രക്കാര്‍ഡിയ എന്നൊരു പ്രശ്‌നവും ഹൃദയത്തെ ബാധിയ്ക്കാം. ഹൃദയമിടിപ്പിന്റെ വേഗം സാധാരണയില്‍ കുറയുന്ന ഒന്ന്.

ബ്ലോക്ക്‌

ബ്ലോക്ക്‌

കൊളസ്‌ട്രോള്‍, കൊഴുപ്പ് എന്നിവ ധമനികളിലോ ഹൃദയത്തിലോ അടിഞ്ഞു കൂടുന്ന അവസ്ഥയാണിത്. ഇത് ഹൃദയാഘാതത്തിലേക്കു തന്നെ വഴി വയ്ക്കും. ഇത് ആന്‍ജിയോപ്ലാസ്റ്റി വഴി നീക്കേണ്ടി വരും.

ഹാര്‍ട്ട് ഫെയിലര്‍

ഹാര്‍ട്ട് ഫെയിലര്‍

ആവശ്യത്തിനു രക്തം പമ്പു ചെയ്യപ്പെടാത്ത അവസ്ഥയില്‍ ഹൃദയപ്രവര്‍ത്തനം നിലയ്ക്കു്ന്ന അവസ്ഥയാണ് ഹാര്‍ട്ട് ഫെയിലര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇത് രക്തനഷ്ടം, ആഘാതം, ലംഗ്‌സിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നതു കൊണ്ടുണ്ടാകാം.

കണ്‍ജെന്‍ഷ്യല്‍ ഹാര്‍ട്ട് ഡിസീസ്

കണ്‍ജെന്‍ഷ്യല്‍ ഹാര്‍ട്ട് ഡിസീസ്

ചില കുഞ്ഞുങ്ങള്‍ ജനിയ്ക്കുമ്പോള്‍ തന്നെ ഹൃദയത്തിന് ദ്വാരമുണ്ടാകും. ഇത് കണ്‍ജെന്‍ഷ്യല്‍ ഹാര്‍ട്ട് ഡിസീസ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

സെറിബ്രോവാസ്‌കുലാര്‍ ഡിസോര്‍ഡര്‍

സെറിബ്രോവാസ്‌കുലാര്‍ ഡിസോര്‍ഡര്‍

ഹൃദയം വേണ്ട രീതിയില്‍ രക്തം പമ്പു ചെയ്യാതിരിക്കുമ്പോഴാണ് സെറിബ്രോവാസ്‌കുലാര്‍ ഡിസോര്‍ഡര്‍ എന്ന അവസ്ഥയുണ്ടാകുന്നത്. ഇത് സെറിബ്രല്‍ സ്‌ട്രോക്കുവരെ ഉണ്ടാക്കും.

ആന്‍ജിന

ആന്‍ജിന

നെഞ്ചില്‍ വേദനയും വേണ്ട രീതിയില്‍ ശ്വാസം ലഭിയ്ക്കാതെ വരികയും ചെയ്യുന്ന അവസ്ഥയാണ് ആന്‍ജിന എന്നറിയപ്പെടുന്നത്. ഇത് ഹൃദയത്തിനു വേണ്ട രീതിയില്‍ ഓക്‌സിജന്‍ ലഭിയ്ക്കാത്ത അവസ്ഥയാണ്. ഇത് ചെറിയ ബ്ലോക്കുകള്‍ കാരണമാകാം.

റ്യുമാറ്റിക് ഹാര്‍ട്ട് ഡിസീസ്

റ്യുമാറ്റിക് ഹാര്‍ട്ട് ഡിസീസ്

റ്യുമാറ്റിക് ഹാര്‍ട്ട് ഡിസീസ് എന്നൊരു രോഗമുണ്ട്. ഹൃദയ വാല്‍വുകളില്‍ ണുബാധയുണ്ടാകുമ്പോഴാണ് ഈ രോഗമുണ്ടാകുന്നത്. കുട്ടിക്കാലത്തു ബാധിയ്ക്കുന്ന ഈ രോഗം കൗമാരത്തിലാണ് പ്രത്യക്ഷമാകുക.

ആര്‍ട്ടെറോസ്‌ക്ലീറോസിസ്

ആര്‍ട്ടെറോസ്‌ക്ലീറോസിസ്

ആര്‍ട്ടെറോസ്‌ക്ലീറോസിസ് എന്നൊരു അവസ്ഥയുണ്ട്. ഇത് രക്തധമനികളില്‍ വിഷാംശം, കൊഴുപ്പ് തുടങ്ങിയ അടിഞ്ഞു കൂടുമ്പോഴാണ് ഉണ്ടാകുന്നത്. ഇത് ബിപി കൂടാനും സ്‌ട്രോക്കിനമെല്ലാം ഇട വരുത്തുന്നു.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് ഹൃദയത്തിന് പല രോഗങ്ങളുമുണ്ടാക്കുന്നു. ഇത് ഹൃദയാഘാതമടക്കമുള്ള പ്രശ്‌നങ്ങളുമുണ്ടാക്കും.

Read more about: heart ഹൃദയം
English summary

Different Types Of Heart Diseases

The term 'cardiovascular' refers to both the heart and the arteries that supply blood to the heart. Any problem in either the heart or the arteries can lead to cardiovascular diseases. It is important to know that there are different types of heart diseases that are caused for varied reasons. Some types of heart diseases are associated with blocked arteries. Having blocked arteries increases the pressure on the heart.
X
Desktop Bottom Promotion