For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അനാരോഗ്യമല്ല ആരോഗ്യമാണ്‌ നിറയേ

ഭക്ഷണ കാര്യത്തില്‍ വിട്ടുവീഴ്ച കാണിയ്ക്കാത്തവര്‍ക്ക് അതിന്റെ പാര്‍ശ്വഫലങ്ങളെല്ലാം തന്നെ

|

ഭക്ഷണത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ നല്‍കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ പലപ്പോഴും ഭക്ഷണം കഴിയ്ക്കുമ്പോള്‍ അനാരോഗ്യമെന്ന് കരുതി നമ്മള്‍ മാറ്റി നിര്‍ത്തുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. എന്നാല്‍ ശരിയ്ക്കും ഇവ ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ്.

ഇത്തരത്തില്‍ തെറ്റിദ്ധരിയ്ക്കപ്പെടുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. പലപ്പോഴും ഈ ഭക്ഷണങ്ങള്‍ മാറ്റി നിര്‍ത്തപ്പെടേണ്ടതല്ല എന്ന് പലര്‍ക്കും അറിയില്ല. ഏതൊക്കെയാണ് ഈ ഭക്ഷണങ്ങള്‍ എന്ന് നോക്കാം.

 ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ആരോഗ്യപ്രശ്നങ്ങളുടെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ട ഭക്ഷണമാണ് ഉരുളക്കിഴങ്ങ്. അമിത കൊഴുപ്പും തടി വര്‍ദ്ധിപ്പിക്കുമെന്ന തെറ്റിദ്ധാരണയും ഇത്തരത്തില്‍ ഉരുളക്കിഴങ്ങിനെ നമ്മുടെ ഭക്ഷണശീലത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു. എന്നാല്‍ ഉരുളക്കിഴങ്ങില്‍ ധാരാളം വിറ്റാമിന്‍ ബി 6, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.

പാലുല്‍പ്പന്നങ്ങള്‍

പാലുല്‍പ്പന്നങ്ങള്‍

ഫാറ്റ് കൂടുതലാണെന്ന കാരണം പറഞ്ഞാണ് നാം പാല്‍ക്കട്ടിയെ നമ്മുടെ ഭക്ഷണശീലത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്. എന്നാല്‍ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ള പാലിന്റെ ഉപോല്‍പ്പന്നമായ പാല്‍ക്കട്ടി എല്ലുകളെ ശക്തിപ്പെടുത്തുന്നു എന്നതാണ് സത്യം.

നെയ്യ്

നെയ്യ്

നെയ്യ് മാത്രം കൂട്ടി ഭക്ഷണം കഴിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ നെയ്യ് കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുമെന്ന ധാരണയില്‍ നിരവധി പേരാണ് നെയ്യിനെ നമ്മുടെ ഭക്ഷണശീലത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്. എന്നാല്‍ ശരീരത്തിന് യാതൊരു തരത്തിലുള്ളദോഷവും നെയ്യ് ഉണ്ടാക്കുന്നില്ലെന്നതാണ് സത്യം.

ചോക്ലേറ്റ്

ചോക്ലേറ്റ്

ചോക്ലേറ്റ് കഴിക്കുന്നവരില്‍ പ്രായഭേദമില്ല. എന്നാല്‍ പലപ്പോഴും ചോക്ലേറ്റിന്റെ കാര്യത്തിലും പല തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ട്. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റ്സ് പച്ചക്കറികളിലും പഴങ്ങളിലും ഉള്ള അതേ അളവിലാണ്.

 പിസ്സ

പിസ്സ

പലപ്പോഴും പിസ്സ തിരഞ്ഞെടുക്കുന്നവര്‍ അല്‍പമൊന്ന് ശ്രദ്ധിക്കും. എന്നാല്‍ സത്യത്തില്‍ അതിന്റെ ആവശ്യമില്ല എന്നതാണ് സത്യം. യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളും പിസ്സ ഉണ്ടാക്കുന്നില്ല.

മില്‍ക്ക്‌ഷേക്ക്

മില്‍ക്ക്‌ഷേക്ക്

കലോറി കൂടുതലാണ് എന്നുള്ളതാണ് മില്‍ക്ക് ഷേക്കിനെക്കുറിച്ച് നിലനില്‍ക്കുന്ന ഒരു തെറ്റിദ്ധാരണ. എന്നാല്‍ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ മില്‍ക്ക് ഷേക്ക് ഒരിക്കലും അനാരോഗ്യകരമല്ല എന്നതാണ് സത്യം.

 റെഡ് മീറ്റ്

റെഡ് മീറ്റ്

റെഡ് മീറ്റ് കഴിയ്ക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നാണ് പറയുന്നത്. എന്നാല്‍ ശരിയ്ക്കും റെഡ് മീറ്റ് യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നില്ല എന്നതാണഅ സത്യം.

English summary

The Top Most Unhealthy Foods That Are not Actually Unhealthy

The Top Most Unhealthy Foods That Aren’t Actually Unhealthy.
Story first published: Thursday, April 27, 2017, 20:36 [IST]
X
Desktop Bottom Promotion