For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആകാരവടിവിനെക്കുറിച്ച് ആശങ്കയോ, ഇത് കഴിച്ചോളൂ

എത്ര കഴിച്ചാലും തടി ഒരിക്കലും വര്‍ദ്ധിക്കുകയില്ല, മാത്രമല്ല ആരോഗ്യവും നല്‍കും

|

ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ പലരും പെട്ടെന്ന് തടിയ്ക്കും. എന്നാല്‍ ചിലരാകട്ടെ എത്ര ഭക്ഷണം കഴിച്ചാലും തടിയ്ക്കില്ല. ചില ഭക്ഷണങ്ങള്‍ എത്ര കഴിച്ചാലും നിങ്ങളെ അവ തടിപ്പിക്കുകയും ഇല്ല. എന്നാല്‍ ഇവ ഏതൊക്കെ ഭക്ഷണങ്ങളാണ് എന്ന് പലര്‍ക്കും അറിയില്ല. പലപ്പോഴും ഇത്തരം ഭക്ഷണങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുന്നുമുണ്ട്.

നാവിലെ പുണ്ണിനെ ഒരു രാത്രി കൊണ്ട് മാറ്റുംനാവിലെ പുണ്ണിനെ ഒരു രാത്രി കൊണ്ട് മാറ്റും

ആരോഗ്യം നല്‍കുന്ന ഭക്ഷണങ്ങളാണ് ഇവയെല്ലാം തന്നെ. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങളെ ഒരിക്കലും ഒഴിവാക്കേണ്ട ആവശ്യമില്ല. ഇവയെല്ലാം ആവശ്യത്തിനധികം കഴിക്കാം. ഒരിക്കലും തടിയ്ക്കുമെന്ന പ്രശ്‌നമില്ല. എന്തൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ കഴിയ്‌ക്കേണ്ടത് എന്ന് നോക്കാം.

ഉറക്കമില്ലായ്മയ്ക്ക് നിമിഷനേരം കൊണ്ട്‌ പരിഹാരംഉറക്കമില്ലായ്മയ്ക്ക് നിമിഷനേരം കൊണ്ട്‌ പരിഹാരം

സെലറി

സെലറി

സെലറിയില്‍ 95 ശതമാനത്തിലധികം വെള്ളമാണ്. ഇത് ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല തടി കുറയ്ക്കാന്‍ ശ്രമിക്കുന്നതില്‍ പ്രധാനപ്പെട്ട ഒന്നാണ് സെലറി.

 ആപ്പിള്‍

ആപ്പിള്‍

ആപ്പിള്‍ ദിവസവും കഴിയ്ക്കുന്നതും നല്ലതാണ്. ഇത് കൃത്യമായ ദഹനത്തിന് സഹായിക്കുന്നു. അതിലുപരി വിറ്റാമിന്‍ സിയും പൊട്ടാസ്യവു ധാരാളം അടങ്ങിയിട്ടുണ്ട്. തടി കുറയ്ക്കാന്‍ ആഗ്രഹമുള്ളവര്‍ ആപ്പിള്‍ ധാരാളം കഴിച്ചോളൂ.

 ഓറഞ്ച്

ഓറഞ്ച്

ഓറഞ്ചാണ് മറ്റൊന്ന്. ഇത് ദഹനത്തിന് സഹായിക്കുന്നു എന്ന് മാത്രമല്ല. കരളിന്റേയും ആരോഗ്യത്തെ സംരക്ഷിക്കുന്നു.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തനാണ് മറ്റൊന്ന്. ഒരു കഷ്ണം തണ്ണിമത്തിനില്‍ 70 കലോറിയാണ് അടങ്ങിയിട്ടുള്ളത്. ഇത് ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുകയും അധികമുള്ള കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

മുട്ട

മുട്ട

മുട്ട കഴിച്ചാല്‍ കൊഴുപ്പാണ് അതുകൊണ്ട് തടിയ്ക്കും എന്ന് വിചാരിയ്ക്കുന്നവര്‍ ചില്ലറയല്ല. എന്നാല്‍ എപ്പോള്‍ നിങ്ങള്‍ക്ക് മുട്ട കഴിയ്ക്കാന്‍ തോന്നുന്നുവോ അപ്പോള്‍ കഴിയ്ക്കാം. ഇതൊരിയ്ക്കലും നിങ്ങളെ തടിപ്പിക്കുകയില്ല.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ ആണ് മറ്റൊന്ന്. നിങ്ങള്‍ക്ക് തടി കുറയ്ക്കണമെന്ന് തോന്നുന്നുവോ അവര്‍ക്കെല്ലാം കുക്കുമ്പര്‍ ധാരാളം കഴിയ്ക്കാം.

കോളിഫ്‌ളവര്‍

കോളിഫ്‌ളവര്‍

കോളിഫ്‌ളവര്‍ കഴിയ്ക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് എത്ര വേണമെങ്കിലും കഴിയ്ക്കാം. ഇത് ഒരിക്കലും നിങ്ങളെ തടിപ്പിക്കുകയില്ല.

വഴുതനങ്ങ

വഴുതനങ്ങ

വഴുതനങ്ങ ഇത്തരത്തില്‍ ശരീരത്തിലെ അമിത കൊഴുപ്പിനെ നീക്കുന്ന ഒന്നാണ്. ഇതിലാകട്ടെ ആകെ 21 കലോറി മാത്രമേ ഉള്ളൂ.

 സാലഡ്

സാലഡ്

സാലഡ് ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. സാലഡ് ഒരിക്കലും നമ്മളെ തടിപ്പിക്കുകയില്ല. ഫോളിക് ആസിഡ് ഉയര്‍ന്ന അളവിലുണ്ട്. ഇതൊരിക്കലും തടി കൂട്ടുകയില്ല.

സ്‌ട്രോബെറി

സ്‌ട്രോബെറി

സ്‌ട്രോബെറി കഴിയ്ക്കുന്നവര്‍ക്കും തടിക്കുമെന്ന പേടി കൂടാതെ കഴിയ്ക്കാവുന്നതാണ്. വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടവുമാണ്. മാത്രമല്ല ദഹനത്തിന് ഏറ്റവും ഉത്തമമാണ് സ്‌ട്രോബെറി.

പൈനാപ്പിള്‍

പൈനാപ്പിള്‍

പൈനാപ്പിള്‍ കഴിയ്ക്കുന്നത് ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു. ബ്രോമാലിന്‍ ധാരാളം അടങ്ങിയിട്ടുമുണ്ട് പൈനാപ്പിളില്‍.

പോപ്‌കോണ്‍

പോപ്‌കോണ്‍

പോപ്‌കോണ്‍ മറ്റൊരു പ്രധാനപ്പെട്ട ഭക്ഷണമാണ്. ആവശ്യക്കാര്‍ എത്രവേണമെങ്കിലും കഴിച്ചോളൂ. ഒരിക്കലും തടിയ്ക്കുമെന്ന് കരുതി കഴിയ്ക്കാതിരിയ്‌ക്കേണ്ട.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ടും ആരോഗ്യത്തിന് ഏറെ നല്ലതാണ്. അമൃതിന്‍ ഗുണം നല്‍കുന്നതാണ് ബീറ്റ്‌റൂട്ട്. 40 കലോറി മാത്രമാണ് ബീറ്റ്‌റൂട്ടില്‍ ഉള്ളത്.

English summary

Foods You Can Eat A Lot Of And Still Not Gain Weight

Even if you’re crazy about keeping your figure, there are still foods you can eat without limitations. They’re rich in fiber while being low calorie. നിങ്ങള്‍ക്ക് ആകാരവടിവിനെക്കുറിച്ച് ആശങ്കയുണ്ടോ, എങ്കില്‍ തടിക്കുമെന്ന് പേടിച്ച് ഇവ കഴിക്കാതിരിയ്ക്കണ്ട.
X
Desktop Bottom Promotion