For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉദ്ധാരണത്തകരാര്‍ പരിഹരിയ്ക്കാന്‍ ഭക്ഷണങ്ങള്‍

By Super
|

ശരിയായ ഭക്ഷണം കഴിക്കുന്നത് നിങ്ങളെ ചെറുപ്പമായും ആരോഗ്യത്തോടെയും ജീവിക്കാന്‍ സഹായിക്കും. മാത്രമല്ല ഇത് നിങ്ങളുടെ ലൈംഗിക ജീവിതം ശക്തിപ്പെടുത്തുകയും ചെയ്യും.

ഉദ്ധാരണ പ്രശ്നങ്ങള്‍ നേരിടുന്ന പുരുഷന്മാര്‍ ആഹാരത്തില്‍ ചില മാറ്റങ്ങള്‍‌ വരുത്തിയാല്‍ അത് അത്ഭുതങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍ പ്രശ്നപരിഹാരത്തിനും, പൂര്‍വ്വസ്ഥിതി പ്രാപിക്കുന്നതിനും മാന്ത്രിക ശക്തിയുള്ള ഭക്ഷണങ്ങളൊന്നും ഇല്ല. അതിന് മരുന്നുകള്‍ തന്നെ വേണ്ടി വരും. കൊളസ്‌ട്രോള്‍ പേടിയ്ക്കും ഒറ്റമൂലി

ഉദ്ധാരണം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ചില മികച്ച ഭക്ഷണങ്ങളെക്കുറിച്ച് മനസിലാക്കുക.

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ട്

ലൈംഗികാരോഗ്യം അല്ലെങ്കില്‍ ഉദ്ധാരണ സംബന്ധമായ പ്രശ്നം ഉണ്ടാകുമ്പോള്‍ ബീറ്റ്റൂട്ടിനോളം ഫലപ്രദമായ ഒന്നില്ല. അവ വായു, ജലം, ചില തരം ഭക്ഷണങ്ങള്‍ എന്നിവയിലുള്ള ജീവനില്ലാത്ത നൈട്രേറ്റുകള്‍ എന്ന മിശ്രിതം ഉയര്‍ന്ന അളവില്‍ അടങ്ങിയതാണ്. വായിലെ ബാക്ടീരിയ നൈട്രേറ്റുകളെ നൈട്രൈറ്റുകളാക്കി മാറ്റുകയും വിഴുങ്ങുമ്പോള്‍ ഉദരത്തിലെ ബാക്ടീരിയ അതിനെ നൈട്രിക് ഓക്സൈഡാക്കി മാറ്റുകയും ചെയ്യും. ഇത് ഞരമ്പുകളെ വിപുലീകരിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും.

തണ്ണിമത്തങ്ങ

തണ്ണിമത്തങ്ങ

വേനല്‍ക്കാല ഫലമായ തണ്ണിമത്തങ്ങ പുരുഷന്മാരുടെ ലൈംഗികാരോഗ്യം ഗണ്യമായ തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന എല്‍-സിട്രുലൈന്‍, ലൈസോപീന്‍ എന്നീ ഘടകങ്ങള്‍ അടങ്ങിയതാണ്. സിട്രുലൈന്‍ രക്തക്കുഴലുകളെ റിലാക്സ് ചെയ്യാന്‍ സഹായിക്കുകയും ദീര്‍ഘസമയം ഉദ്ധാരണം ലഭ്യമാക്കുന്ന തരത്തില്‍ രക്തചംക്രമണം സാധ്യമാക്കുകയും ചെയ്യുന്നു.

ഓട്ട്സ്

ഓട്ട്സ്

ഉദ്ധാരണ സംബന്ധമായ പ്രശ്നങ്ങളും ലൈംഗികശേഷിയില്ലായ്മയും പരിഹരിക്കാന്‍ വൈല്‍ഡ് ഓട്ട്സ് ഉത്തമമാണ്. ഇതിലെ ആര്‍ജിനൈന്‍ എന്ന മിശ്രിതം രക്തത്തിലെ ടെസ്റ്റോസ്റ്റീറോണ്‍ സജീവമാക്കാന്‍ സഹായിക്കും.

ഡാര്‍ക്ക് ചോക്കലേറ്റ്

ഡാര്‍ക്ക് ചോക്കലേറ്റ്

ഡാര്‍ക്ക് ചോക്കലേറ്റിലുള്ള കൊക്കോ ഫ്ലേവനോയ്ഡുകളാലും ആന്‍റിഓക്സിഡന്‍റുകളാലും സമ്പുഷ്‍ടമാണ്. ഈ ഫ്ലേവനോയ്‍ഡുകളും ആന്‍റി ഓക്സിഡന്‍റുകളും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും രക്തചംക്രമണം ശക്തിപ്പെടുത്തുകയും ചെയ്യും.

പിസ്ത

പിസ്ത

എല്ലാ ദിവസവും ഒരു പിടി പിസ്ത കഴിക്കുന്നത് ലൈംഗിക താല്‍പര്യങ്ങളെയും പൗരുഷത്തെയും വര്‍ദ്ധിപ്പിക്കും. ഇതിലെ ആര്‍ജിനൈന്‍ ആണ് ശരിയായ മൂഡ് കിട്ടാന്‍ സഹായിക്കുന്നത്. ഇത് രക്തക്കുഴലുകളെ ശാന്തമാക്കുകയും, കൊളസ്ട്രോള്‍ നില അനുയോജ്യമായ തോതില്‍ നിലനിര്‍ത്തുകയും, ദോഷഫലങ്ങളില്ലാതെ രക്തസമ്മര്‍ദ്ധം കുറയ്ക്കുകയും ചെയ്യും.

കടുക്ക

കടുക്ക

കടുക്ക പുരുഷന്മാരിലെ ടെസ്റ്റോസ്റ്രീറോണ്‍ ഉത്പാദനത്തിന് അനിവാര്യമായ സിങ്ക് ഉയര്‍ന്ന അളവില്‍ അടങ്ങിയതാണ്. ടെസ്റ്റോസ്റ്റീറോണിന്‍റെ കുറവ് ഉദ്ധാരണ തകരാറിനും മറ്റു ലൈംഗികപ്രശ്നങ്ങള്‍ക്കുമുള്ള ഒരു കാരണമാണ്.

തക്കാളി

തക്കാളി

തക്കാളിയിലടങ്ങിയിരിക്കുന്ന ഒരു ഫൈറ്റോന്യൂട്രിയന്‍റായ ലൈസോപീന്‍ പല ലൈംഗിക തകരാറുകളും പരിഹരിക്കാന്‍ ഫലപ്രദമാണ്. തക്കാളി കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഇത് ഹൃദയം രക്തം പമ്പ് ചെയ്യുന്ന തോത് വര്‍ദ്ധിപ്പിക്കുകയും ലൈംഗികാവയവങ്ങളുള്‍പ്പടെയുള്ള വിവിധ ശരീരഭാഗങ്ങളിലേക്ക് രക്തം എത്തിക്കുകയും ചെയ്യും.

മുരിങ്ങക്കായ

മുരിങ്ങക്കായ

മുരിങ്ങയുടെ ഇല, പൂവ്, കായ എന്നിവയെല്ലാം ലൈംഗിക താല്‍പര്യമുണ്ടാക്കാന്‍ കഴിവുള്ളതാണ്. ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന വ്യക്തമായ വിവരം അറിയില്ലെങ്കിലും അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ന്യൂറോസയന്‍സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് മുരിങ്ങക്കായ ടെസ്റ്റോസ്റ്റീറോണിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുകയും ലൈംഗിക താല്‍പര്യവും, പൗരുഷവും ഉയര്‍ത്തുകയും ചെയ്യും.

വാഴപ്പഴം

വാഴപ്പഴം

പൊട്ടാസ്യത്തിന്‍റെ മികച്ച സ്രോതസ്സായ വാഴപ്പഴം ശരീരത്തിലെ സോഡിയത്തിന്‍റെ അളവ് നിയന്ത്രിച്ച് നിര്‍ത്തുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. വാഴപ്പഴം ടെസ്റ്റോസ്റ്റീറോണിന്‍റെ ഉത്‍പാദനം വര്‍ദ്ധിപ്പിക്കുകയും സെക്സ് മെച്ചപ്പെടുത്തുകയും ചെയ്യും.

English summary

Super foods to fight erectile dysfunction and improve libido

Eating right can not only help you stay fit and young but can also help boost your sexual life.
Story first published: Tuesday, May 31, 2016, 16:28 [IST]
X
Desktop Bottom Promotion