For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗഖ്യം നല്‍കുന്ന ഭക്ഷണങ്ങള്‍

By Super Admin
|

തിരക്കുപിടിച്ച ഇക്കാലത്തെ ജീവിതത്തില്‍ കഴിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് ഒന്നു കാര്യമായി ചിന്തിക്കാന്‍ നമ്മള്‍ മറക്കാറാണ് പതിവ്. നമുക്ക് സൗകര്യപ്രദമായ ഏത് ഭക്ഷണവും നമ്മള്‍ കഴിക്കും. അത് ശരീരത്തിന് ദോഷം ചെയ്യുമോ എന്ന് പോലും നമ്മള്‍ ചിന്തിക്കാറില്ല.

ചിലപ്പോള്‍ ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായ പ്രാതല്‍ നമ്മള്‍ ഒഴിവാക്കുകയും ചെയ്യും. ഈ ശീലങ്ങള്‍ ശരീരത്തിന് ഏറെ ദോഷം ചെയ്യുകയും പല രോഗങ്ങള്‍ക്കും കാരണമാകുകയും ചെയ്യും. അനാരോഗ്യകരവും ക്രമരഹിതവുമായ ഭക്ഷണരീതി അലസതയ്ക്കും അമിതവണ്ണത്തിനും കാരണമാകും. നേരത്തെ തന്നെ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ എഡിഎച്ച്എഡി, അല്‍ഷിമേഴ്സ്, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയരോഗങ്ങള്‍ എന്നിവയ്ക്കൊക്കെ ഇടയാക്കും.

Foods That Repair A Day Of Unhealthy Eating

നിങ്ങള്‍ ആരോഗ്യക്കാര്യത്തില്‍ ശ്രദ്ധപുലര്‍ത്താന്‍ തീരുമാനിക്കുകയും, ആരോഗ്യം വീണ്ടെടുക്കുന്നതിന് ഗുണകരമായ ഭക്ഷണങ്ങള്‍ കഴിക്കുകയും ചെയ്യുന്നുവെങ്കില്‍, ചില പ്രത്യേക ഭക്ഷണങ്ങള്‍ ലക്ഷ്യങ്ങള്‍ നേടാന്‍ നിങ്ങളെ സഹായിക്കും. ഈ ആഹാരങ്ങള്‍ പതിവായി കഴിച്ചാല്‍ ആരോഗ്യം നേടാനും രോഗങ്ങളില്‍ നിന്ന് സംരക്ഷണം ലഭിക്കാനും സഹായിക്കും.

Fish

1. ദിവസവും മത്സ്യം കഴിക്കുക. നെയ്യുള്ള ചെമ്പല്ലി, മത്തി, അയല പോലുള്ളവ ഡിഎച്ച്എ, വിറ്റാമിന്‍ ഡി, സെലെനിയം എന്നിവ ധാരാളമായി അടങ്ങിയവയാണ്. ഇവ ഓര്‍മ്മശക്തിയും പഠനശേഷിയും മെച്ചപ്പെടുത്തുകയും തലച്ചോറിലെ തകരാറുകളെയും, ഫ്രൂട്ട്കോസ് മൂലം തകരാറിലായ തലച്ചോറിലെ ടിഷ്യുക്കളെയും സുഖപ്പെടുത്തുകയും ഗുരുതരമായ തകരാറുകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും.

Foods That Repair A Day Of Unhealthy Eating

2. നിങ്ങള്‍ ഒരു സസ്യാഹാരിയായിരിക്കുകയും മത്സ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുകയുമില്ലെങ്കില്‍ ചണം, ചിയ(കസ്‍കസ്) എന്നിവ കഴിക്കാം. ഇവ കാല്‍സ്യം, പ്രോട്ടീന്‍, ആന്‍റിഓക്സിഡന്‍റുകള്‍,ഫൈബര്‍, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ സമൃദ്ധമായി അടങ്ങിയതാണ്. ഫൈബര്‍ ശരീരത്തില്‍ നിന്ന് വിഷാംശത്തെ പുറന്തള്ളി ബാക്ടീരിയകളില്‍ നിന്ന് മുക്തി നല്‍കും. ശരീരഭാരം കുറയ്ക്കാനും ഇത് സഹായകരമാണ്. ഇക്കാരണങ്ങളാല്‍ ഇവ ആഹാരത്തിലുള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.
ALoevera

3. കറ്റാര്‍വാഴ ശരീരം ശുദ്ധീകരിക്കാന്‍ കഴിവുള്ളതാണ്. അനാരോഗ്യകരമായ ആഹാരങ്ങള്‍ കഴിച്ച ഒരു ദിവസം കറ്റാര്‍വാഴ പള്‍പ്പ് കഴിക്കുകയോ കറ്റാര്‍വാഴ ജ്യൂസ് കുടിക്കുകയോ ചെയ്യുക. ഇത് കുടലിലെ തകരാറുകള്‍ പരിഹരിക്കുകയും വീക്കം തടയുകയും ചെയ്യും. കറ്റാര്‍വാഴ അമിനോ ആസിഡുകള്‍, മിനറലുകള്‍, വിറ്റാമിനുകള്‍ എന്നിവ സമൃദ്ധമായി അടങ്ങിയതാണ്. ഒരു ദിവസം അനാരോഗ്യകരമായോ അമിതമായോ ഭക്ഷണം കഴിച്ചാല്‍ അടുത്ത ദിവസം ഭക്ഷണം കുറയ്ക്കണം. ഇതിന് വേണ്ടി നിങ്ങള്‍ക്ക് മത്സ്യം, കോഴിയിറച്ചി എന്നിവകൊണ്ട് തയ്യാറാക്കിയ സൂപ്പ് കഴിക്കാം. ഇവ ശരീരത്തിന് മിനറലുകളും പോഷകങ്ങളും ലഭ്യമാക്കുകയും വേഗത്തില്‍ ദഹിക്കുകയും ചെയ്യും. പുരുഷസ്‌തനം ഒഴിവാക്കാന്‍ വീട്ടുവൈദ്യം

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Foods That Repair A Day Of Unhealthy Eating

There are certain foods that you need to eat to repair your body of unhealthy eating. So read to know the best foods your body needs to cleanse yourself.
X
Desktop Bottom Promotion