മായം കലർന്ന മധുരം കഴിച്ചു ദീപാവലി നശിപ്പിക്കല്ലേ

ദീപാവലി ആരോഗ്യത്തോടെ ആഘോഷിക്കാന്‍ ചില വഴികള്‍

Subscribe to Boldsky

ദീപാവലിക്ക് രണ്ടു ദിവസം മുൻപ് തന്നെ രാജ്യമെങ്ങും വ്യാജ മധുരം നിറഞ്ഞു നിൽക്കുന്നു .15 ക്വിന്റൽ വ്യാജ മധുരം മൊറാദാബാദിൽ നിന്നും ,20 ക്വിന്റൽ മായം കലർന്ന മധുരം ജയ്‌പ്പൂരിൽ നിന്നും ,12 ലക്ഷത്തിന്റെ മധുരം താനെയിൽ നിന്നും പിടിച്ചെടുത്തു .ഇവയെല്ലാം പാൽ ഉപയോഗിക്കാതെയാണ് ഉണ്ടാക്കുന്നത് .

പകരം സസ്യ എണ്ണകളും ,സെമോലിനയുമാണ് ചേർക്കുന്നത് .ദീപാവലിയുടെ തന്നെ തലസ്ഥാനമായ മുംബെയിൽ മഹാരാഷ്ട്ര എഫ് ഡി എ 10 ലക്ഷം വില വരുന്ന 5274 കിലോഗ്രാം മായം കലർന്ന മധുരം പിടിച്ചെടുത്തു .ഡൽഹിയിൽ ഇതുവരെ പി എഫ് എ (പ്രീവെൻഷൻ ഓഫ് ഫുഫ് അടൽട്രേഷൻ ഡിപ്പാർട്ട്മെന്റ് ) പരിശോധിച്ച 234 സാമ്പിളിൽ 7 എണ്ണം ഭക്ഷ്യയോഗ്യമല്ല എന്ന് കണ്ടെത്തി .

മായം ചേർക്കൽ ഉത്സവസമയത്തു വലിയ ബിസിനസ് ആണ് .250 രൂപയ്ക്കു വാങ്ങുന്ന ഒരു മിൽക്ക് കേക്ക് മായം ചേർത്ത് അവർ 55 രൂപയ്ക്ക് ഉണ്ടാക്കും .പാലിൽ വെള്ള പെയിന്റ് ,പഴകിയ ഗോതമ്പ് ,ടോയ്‌ലെറ്റ് പേപ്പർ ,നെയ്യിന് പകരം മൃഗകൊഴുപ്പ് എന്നിവ ചേർക്കുന്നു .അതിനാൽ ദീപാവലി വളരെ ശ്രദ്ധിക്കുക .

സിൽവർ കവറിംഗ് എങ്ങനെ പരിശോധിക്കും ?

 Don't let Adulterated sweets spoil your Diwali

വെള്ളി കവറിങ്ങിനു പകരം പലരും ചെലവ് കുറയ്ക്കാനായി അലുമിനിയം ഫോയിൽ ആണ് ഉപയോഗിക്കുന്നത് .

പരിശോധിക്കുന്ന വിധം

 Don't let Adulterated sweets spoil your Diwali

ഒരു ബൗളിൽ ഹെച് സി എൽ എടുത്തു അതിൽ വരാഖ് ഇടുക .അത് അലുമിനിയം ആണെങ്കിൽ പൂർണമായും അലിഞ്ഞു പോകും .വെള്ളിയാണെങ്കിൽ അലിയുകയില്ല .

എങ്ങനെ പാൽ പരിശോധിക്കും ?

 Don't let Adulterated sweets spoil your Diwali

മധുരങ്ങൾക്കും മറ്റു സാധനങ്ങൾക്കും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് പാൽ .നിർഭാഗ്യവശാൽ പലരും വെള്ള നിറവും കട്ടി കൂട്ടാനുമായി സ്റ്റാർച് ചേർക്കുന്നു .

പരിശോധിക്കുന്ന വിധം

 Don't let Adulterated sweets spoil your Diwali

കുറച്ചു പാലിൽ നാലഞ്ച് തുള്ളി അയഡിൻ ചേർക്കുക .അതിൽ സ്റ്റാർച് ചേർത്തിട്ടുണ്ടെങ്കിൽ അത് നീല നിറമാകും .

കുങ്കുമത്തിലെ മായം എങ്ങനെ പരിശോധിക്കും ?

 Don't let Adulterated sweets spoil your Diwali

മധുരത്തിലും മറ്റും അലങ്കരിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് കുങ്കുമം .ചോളത്തിന്റെ മുടിയാണ് ഇതിനെ മായമാക്കുന്നതു .മായം ചേർത്തിട്ട് കുങ്കുമം എന്ന് പറഞ്ഞു ഉയർന്ന വിലയ്ക്ക് വിൽക്കുന്നു .കോൺ ഹെയറിനെ ഉണക്കി ചായം പൂശി യഥാർത്ഥ കുങ്കുമത്തെ പോലെയാക്കുന്നു .

പരിശോധിക്കുന്ന വിധം

 Don't let Adulterated sweets spoil your Diwali

ഒരു ഗ്ലാസ് വെള്ളത്തിൽ കുങ്കുമം ഇടുക .അതിന്റെ നിറം പെട്ടെന്ന് മാറുകയാണെങ്കിൽ വ്യാജമാണ് .വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ കുങ്കുമത്തിന്റെ നിറം വളരെ സാവധാനം മാത്രമേ മാറത്തുള്ളൂ .അത് മായം ചേർത്ത കുങ്കുമത്തെക്കാൾ സ്ട്രോങ്ങ് ആണ് .

നെയ്യ് എങ്ങനെ പരിശോധിക്കും ?

 Don't let Adulterated sweets spoil your Diwali

നാം ഉപയോഗിക്കുന്ന നെയ്യ് വനസ്പതി അല്ല എന്ന് വീട്ടുകാർ ഉറപ്പുവരുത്തണം .

പരിശോധിക്കുന്ന വിധം

 Don't let Adulterated sweets spoil your Diwali

ഒരു സ്പൂൺ പഞ്ചസാരയെ 10 മില്ലി ഹേഡ്രോളിക്‌ അസിഡിൽ ലയിപ്പിക്കുക .10 മില്ലി നെയ്യോ ,വെണ്ണയോ അലിയിച്ചു അതിലേക്കു ചേർക്കുക .അത് ചുവന്ന നിറമാകുന്നുവെങ്കിൽ നെയ്യ് മായം ചേർത്തതാണ് .

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Saturday, October 29, 2016, 13:07 [IST]
English summary

Don't let Adulterated sweets spoil your Diwali

Diwali spoiler: Beware of spurious sweets this festive season.
Please Wait while comments are loading...
Subscribe Newsletter
X