For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ടയും പാലും ഒരുമിച്ച് കഴിയ്ക്കരുത്, കഴിച്ചാല്‍

|

ഭക്ഷണം കഴിയ്ക്കുന്ന കാര്യത്തില്‍ നമ്മളെപ്പോഴും ശ്രദ്ധാലുക്കളാണ്. എന്നാല്‍ പലപ്പോഴും ഭക്ഷണത്തില്‍ കാണിയ്ക്കുന്ന അശ്രദ്ധ തന്നെയാണ് നമ്മളെ രോഗിയാക്കുന്നതും. അതുകൊണ്ട് തന്നെ ഭക്ഷണം കഴിയ്ക്കുമ്പോള്‍ നമ്മള്‍ അല്‍പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

ചില ഭക്ഷണക്കൂട്ടുകള്‍ പരസ്പരം ചേരില്ല എന്നത് കാര്യം. പക്ഷേ ആയുര്‍വ്വേദ വിധിപ്രകാരം നമ്മള്‍ കഴിയ്ക്കുന്ന പല ഭക്ഷണക്കൂട്ടുകളും പരസ്പരം ചേരാത്തതാണ്. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ പരസ്പരം ചേരാത്തതെന്നു നോക്കാം.

 പാലും മീനും

പാലും മീനും

ഒരിക്കലും പാല്‍ കുടിച്ച് കഴിഞ്ഞ് മത്സ്യവിഭവങ്ങള്‍ കഴിയ്ക്കരുത്. തിരിച്ചും കഴിയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം പാല്‍ എപ്പോഴും തണുത്ത പാനീയങ്ങളില്‍ പെടുന്നതാണ്. എന്നാല്‍ മത്സ്യവിഭവങ്ങള്‍ എപ്പോഴുംപാലില്‍ നിന്നും ഒരു കയ്യകലത്തില്‍ നിര്‍ത്തേണ്ടതാണ്.

മുളപ്പിച്ച ധാന്യങ്ങളും പാലും

മുളപ്പിച്ച ധാന്യങ്ങളും പാലും

മുളപ്പിച്ച ധാന്യങ്ങളും പാലും ഇത്തരത്തില്‍ കഴിയ്ക്കാന്‍ പാടില്ലാത്തതാണ്. ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കും.

പാലും ഉപ്പും

പാലും ഉപ്പും

പലപ്പോഴും പാല്‍പായസത്തില്‍ അല്‍പം ഉപ്പ് ചേര്‍ക്കുന്ന പതിവ് പലര്‍ക്കുമുണ്ട്. എന്നാല്‍ പാലും ഉപ്പും ഒരിക്കലും ഒരുമിച്ച് കഴിയ്ക്കാന്‍ പാടുള്ളതല്ല.

പഴവും പാലും

പഴവും പാലും

പാലും പഴവും സ്ഥിരം കഴിയ്ക്കുന്ന ഒരു കോമണ്‍ ഭക്ഷണമാണ്. ഏത് പഴമായാലും പാലിനോടൊപ്പം കഴിയ്ക്കരുത്. പ്രത്യേകിച്ച് തണ്ണിമത്തന്‍. ഇത് വയറ്റില്‍ അസിഡിറ്റി ഉണ്ടാക്കും എന്നതാണ് സത്യം.

പാലും വാഴപ്പഴവും

പാലും വാഴപ്പഴവും

പാലും വാഴപ്പഴവും ഒരിക്കലും ഒരുമിച്ച് കഴിയ്ക്കരുത്. പാല്‍ മാത്രമല്ല തൈരും മോരും ഒന്നും പഴത്തിനോടൊപ്പം കഴിയ്ക്കരുത്. ഇത് ജലദോഷവും ചുമയും പനിയും ഉണ്ടാക്കും.

തേനും നെയ്യും

തേനും നെയ്യും

തേനും നെയ്യും ഇത്തരത്തില്‍ വിരുദ്ധാഹാരമാണ്. ഇത് ശരീരത്തില്‍ വീപരീത ഫലമാണ് ഉണ്ടാക്കുക.

 മധുരവും ഉപ്പും

മധുരവും ഉപ്പും

മധുരവും ഉപ്പും ഒരുമിച്ച് ചേരാത്തതാണ്. പലരും മധുരമുള്ള സാലഡും ഉപ്പ് ചേര്‍ത്ത സാലഡും കഴിയ്ക്കുന്നവരാണ്. ഇത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

പാചകം ചെയ്യാത്ത വസ്തുക്കള്‍

പാചകം ചെയ്യാത്ത വസ്തുക്കള്‍

പാചകം ചെയ്യാതെ കഴിയ്ക്കാവുന്ന പച്ചക്കറികളും മറ്റു ഭക്ഷ്യവസ്തുക്കള്‍ക്കുമൊപ്പം പാചകം ചെയ്തവയും മിക്‌സ് ചെയ്ത് കഴിയ്ക്കുന്നത് അനാരോഗ്യം വരുത്തി വെയ്ക്കും.

മുട്ടയും പാലും

മുട്ടയും പാലും

മുട്ടയും പാലും പലരും ആരോഗ്യദായകമെന്ന രീതിയില്‍ കഴിയ്ക്കുന്നതാണ്. എന്നാല്‍ മുട്ടയും പാലും ഒരിക്കലും ഒരുമിച്ച് കഴിയ്ക്കാന്‍ പാടില്ല.

English summary

Ayurveda Says These Foods Do Not Go Together

Ayurveda says what to eat and what not to. Every food has its own taste a heating a cooling energy and post digestive effect.
X
Desktop Bottom Promotion