For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആപ്പിള്‍ കുരു കഴിക്കല്ലേ പ്ലീസ്..വിഷമാണ്

By Sruthi K M
|

പഴവര്‍ഗത്തില്‍ എല്ലാക്കും പ്രിയപ്പെട്ടതാണ് ആപ്പിള്‍. കുഞ്ഞുങ്ങള്‍ തൊട്ട് പ്രായമായവര്‍ക്ക് വരെ ആപ്പിള്‍ പ്രിയമുള്ളതാണ്. എത്ര വിലകൊടുത്തും ആപ്പിള്‍ വാങ്ങിച്ചു കഴിക്കാന്‍ എല്ലാവരും തയ്യാറാണ്. ജൂലൈ മുതല്‍ ആപ്പിള്‍ സീസണ്‍ തുടങ്ങുകയുമാണ്. എന്നാല്‍ ഒരു ഞെട്ടിപ്പിക്കുന്ന വിവരം നിങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ആപ്പിള്‍ കഴിക്കുമ്പോള്‍ നിങ്ങള്‍ അതിന്റെ കുരു കളയാറുണ്ടോ..? അതോ അത് വലിയ കാര്യമായി എടുക്കാറില്ലേ...ചവച്ചരച്ചു തിന്നുകയാണോ പതിവ്...

എന്നാല്‍ വിഷമാണ് നിങ്ങളുടെ വയറ്റില്‍ എത്തുന്നത് എന്നറിഞ്ഞിരിക്കുക. ഒരു ആപ്പിളില്‍ 10 കുരു എങ്കിലും ഉണ്ടാകാം. സാധാരണ ഒരു ആപ്പിള്‍ കുരുവില്‍ ആറ് മില്ലിഗ്രാം ഹൈഡ്രജന്‍ സയനൈഡ് അടങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്. അപ്പോള്‍ ഒരു ആപ്പിളില്‍ 50 മില്ലിഗ്രാമില്‍ കൂടുതല്‍ ഹൈഡ്രജന്‍ സയനൈഡ് അടങ്ങിയിട്ടുണ്ട്. ഇതാണ് നിങ്ങള്‍ ചവച്ചരച്ച് അകത്താക്കുന്നത്.

appleseed

ഇത്രയും വിഷാംശം ഉള്ളില്‍ ചെല്ലുന്നത് പല രോഗങ്ങള്‍ ഉണ്ടാകാനും ചിലപ്പോള്‍ മരണം വരെ സംഭവിക്കാം. മിക്ക കുട്ടികളും ഇത് ശ്രദ്ധിക്കാതെ ചവച്ചരച്ചു കഴിക്കുന്നത് കാണാം. ഇനിയെങ്കിലും നിങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വെറുതെ രോഗങ്ങളെ ക്ഷണിച്ചുവരുത്തരുത്.

ആപ്പിള്‍ സീസണ്‍ ആകുമ്പോള്‍ ആപ്പിള്‍ ജ്യൂസ് ഉണ്ടാക്കുന്നത് പതിവാകും. അഞ്ചിലധികം ആപ്പിള്‍ എടുത്താകും ആപ്പിള്‍ ജ്യൂസ് ഉണ്ടാക്കുന്നത്. കുരു ഒന്നും കളയാതെയാകും കടയില്‍ നിന്നൊക്കെ ഇത്തരം ജ്യൂസുകള്‍ ഉണ്ടാക്കി തരുന്നത്. അപ്പോള്‍ അത്രയും വിഷാംശം നിങ്ങളില്‍ എത്തുമെന്ന് അറിയുക. തലകറക്കവും, ഛര്‍ദ്ദിയും, വയറുവേദനയും ഉണ്ടാകാം.

pagespeed

പ്രമേഹത്തിനും സ്തനാര്‍ബുദത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കാനുമെല്ലാം ആപ്പിള്‍ നല്ലൊരു പരിഹാരമാര്‍ഗമാണ്. നിറയെ പോകമൂല്യങ്ങള്‍ നിറഞ്ഞ ഇവ ശ്രദ്ധിച്ചു കഴിച്ചാല്‍ ഇരട്ടി ഗുണങ്ങള്‍ നിങ്ങള്‍ക്കു കിട്ടും. ഇതൊന്നും അറിയാതെ കഴിക്കുകയാണെങ്കില്‍ ആപ്പിള്‍ നിങ്ങള്‍ക്ക് വില്ലനുമാകും.

English summary

Apple Seeds Contain Poisonous

Apple fruit seed included hydrogen cyanaid poison, be careful
Story first published: Thursday, February 26, 2015, 16:19 [IST]
X
Desktop Bottom Promotion