For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹാങ്ങോവറുള്ളപ്പോള്‍ കഴിക്കരുതാത്തവ...

By Super
|

തലേന്ന് രാത്രി കുടിച്ച മദ്യം തലയ്ക്കും വയറിനും പ്രശ്നങ്ങളുണ്ടാക്കുമ്പോള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടുന്ന ചില ഭക്ഷണങ്ങളുണ്ട്.

ഹാങ്ങോവറില്‍ നിന്ന് വേഗത്തില്‍ രക്ഷപെടുന്നതിന് കിടക്കയില്‍ തന്നെ കിടക്കുകയും ധാരാളം വെള്ളവും, അല്പം സൂപ്പും, ഏതാനും കഷ്ണം ടോസ്റ്റും കഴിക്കാം.

ഹാങ്ങവോറുള്ളപ്പോള്‍ ഒഴിവാക്കേണ്ടുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയുക.

ഓറഞ്ച് ജ്യൂസ്

ഓറഞ്ച് ജ്യൂസ്

ഹാങ്ങോവര്‍ ഉദരത്തില്‍ നിന്ന് പിന്‍വാങ്ങുകയും തലയില്‍ മാത്രം പ്രശ്നമുണ്ടാക്കുകയുമാണെങ്കില്‍ ഓറഞ്ച് ജ്യൂസ് മികച്ച ഉപാധിയാണ്. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് കുടിക്കണമെന്ന് തോന്നിയാലും ഒഴിവാക്കുക. സിട്രിക് ആസിഡിന്‍റെ പുളിപ്പ് വയറിനെ സുഖപ്പെടുത്തുന്നതിന് പകരം കൂടുതല്‍ പ്രശ്നമുണ്ടാക്കുകയാണ് ചെയ്യുക.

സാന്‍ഡ്‍വിച്ചുകള്‍

സാന്‍ഡ്‍വിച്ചുകള്‍

ചീസ് സാന്‍ഡ്‍വിച്ച് അല്ലെങ്കില്‍ ബേക്ക് ചെയ്ത സാന്‍ഡ്‍‌വിച്ച് നിങ്ങളുടെ അന്നേ ദിവസത്തെ കലോറിയുടെ അളവ് ഉയര്‍ത്തി നിര്‍ത്തും. ടോസ്റ്റില്‍ മുട്ടയും അല്പം ഉരുളക്കിഴങ്ങും ഉപയോഗിക്കുന്നതാണ് നല്ലത്. എല്ലാ സാച്ചുറേറ്റഡ് കൊഴുപ്പുകളുമില്ലാതെ എല്ലാ പോഷകങ്ങളും നിങ്ങള്‍ക്ക് ലഭ്യമാകും.

കോഫി

കോഫി

കോഫി നിങ്ങളുടെ ശരീരത്തിന് ഉത്തേജനം നല്കുകയും, സ്തംഭനാവസ്ഥ അകറ്റുകയും ചെയ്യുമെന്നാണോ നിങ്ങളുടെ വിശ്വാസം? സത്യത്തില്‍ ഇത് ഹാങ്ങോവറിനെ കൂടുതല്‍ മോശമാക്കുകയാണ് ചെയ്യുക. ജലാംശം കൂടുതലായി നഷ്ടപ്പെടുന്നതിനാലുണ്ടാകുന്നതാണ് ഹാങ്ങോവര്‍. മൂത്രവിസര്‍ജ്ജനം വര്‍ദ്ധിപ്പിക്കുന്ന(ഡൈയൂററ്റിക്) കോഫി നിങ്ങളില്‍ കൂടുതല്‍ നിര്‍ജ്ജലീകരണത്തിന് കാരണമാകും.

കൊഴുപ്പുള്ള ഭക്ഷണങ്ങള്‍

കൊഴുപ്പുള്ള ഭക്ഷണങ്ങള്‍

കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ഹാങ്ങവോര്‍ മാറ്റുന്നതിനേക്കാള്‍ തടയാനാണ് ഉചിതം. മദ്യപാനത്തിന് മുമ്പ് ഒരു വലിയ ബര്‍ഗര്‍ അല്ലെങ്കില്‍ ഒരു പായ്ക്ക് ഫ്രൈ കഴിക്കുകയാണെങ്കില്‍ കൊഴുപ്പ് നിങ്ങളുടെ ഉദരത്തില്‍ ഒരു പാളിയായി രൂപപ്പെടുകയും മദ്യത്തിന്‍റെ ആഗിരണം കുറയ്ക്കുകയും ചെയ്യും.

മാംസം

മാംസം

താല്പര്യമുണ്ടെങ്കിലും മാംസം കുറഞ്ഞ അളവില്‍ മാത്രം കഴിക്കുക. മദ്യപാനത്തിന് ശേഷം നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞിരിക്കും. അധികം കാര്‍ബോഹൈഡ്രേറ്റുകളില്ലാതെ ധാരാളം പ്രോട്ടീനുകള്‍ കഴിക്കുന്നത് പഞ്ചസാരയുടെ അളവ് വീണ്ടും കുറയ്ക്കുകയും തലവേദന ഒരു പരിധിവരെ തടയുകയും ചെയ്യും.

കൂടുതല്‍ മദ്യം

കൂടുതല്‍ മദ്യം

കൂടുതല്‍ മദ്യം കഴിച്ച് ഹാങ്ങോവര്‍ മാറ്റാനാകുമെന്ന് ചിലര്‍ പറയാറുണ്ട്. ഇത് അല്പസമയത്തേക്ക് സൗഖ്യം നല്കുമെങ്കിലും തുടര്‍ന്ന് ശരീരത്തില്‍ കൂടുതല്‍ നിര്‍ജ്ജലീകരണം നടക്കുകയും ഹാങ്ങോവര്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

Read more about: alcohol മദ്യം
English summary

What Not To Eat When You Are Hung Over

Here are some of the foods you should avoid when you are hung over. Read more to know about,
X
Desktop Bottom Promotion