For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പച്ചക്കറി കുക്ക് ചെയ്യണോ..വേണ്ടയോ..?

By Sruthi K M
|

പച്ചക്കറികള്‍ ആരോഗ്യത്തിന് അത്യുത്തമം തന്നെ. എന്നാല്‍ ചില പച്ചക്കറികള്‍ അതിന്റേതായ രീതിയില്‍ കഴിച്ചില്ലെങ്കില്‍ ആരോഗ്യത്തിന് ദോഷവും ചെയ്യും. ധാരാളം പോഷകഗുണങ്ങള്‍ തരുന്ന പച്ചക്കറികള്‍ നിങ്ങളുടെ നിത്യ ജീവിതത്തില്‍ ആവശ്യ ഘടകം തന്നെയാണ്. പല രോഗങ്ങള്‍ക്കുവേണ്ടി പലരും ഡയറ്റില്‍ ധാരാളം പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നുണ്ട്.

പോഷകമൂല്യങ്ങളുള്ള പച്ചക്കറികള്‍ ഹൃദയസംബന്ധമായ രോഗങ്ങളെയും, ക്യാന്‍സര്‍, സ്‌ട്രോക്ക്, കാഴ്ച, ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങി നിരവധി രോഗങ്ങളെ തടഞ്ഞു നിര്‍ത്തുന്നു. എന്നാല്‍ പച്ചക്കറികള്‍ വേവിച്ചു കഴിക്കുന്നതാണോ അല്ലാതെ കഴിക്കുന്നതാണോ ആരോഗ്യത്തിന് ഗുണം. ശ്രദ്ധയോടെ കഴിച്ചില്ലെങ്കില്‍ പോഷകഗുണങ്ങളുള്ള ഇവയും നിങ്ങളുടെ വില്ലനാകും.

പച്ചക്കറികള്‍ വേവിക്കുമ്പോള്‍ അതിലെ പോഷകമൂല്യങ്ങളെല്ലാം നശിച്ചു പോകുന്നു എന്നാണ് പച്ചയ്ക്ക് പച്ചക്കറികള്‍ കഴിക്കുന്നവരുടെ വിചാരം. എന്നാല്‍ അത് ശരിയല്ല, തക്കാളി നോക്കുകയാണെങ്കില്‍ അവ വേവിക്കുമ്പോഴാണ് കൂടുതല്‍ ആന്റിയോക്‌സിഡന്റ്‌സ് ഉണ്ടാകുന്നത്. പ്രെഷര്‍ കുക്കിംഗ് ചെയ്യുമ്പോള്‍ പോഷകമൂല്യങ്ങള്‍ നഷ്ടപ്പെട്ടേക്കാം. അതുകൊണ്ട് ചെറിയ രീതിയിലുള്ള ചൂടാക്കല്‍ നല്ലതാണെന്നാണ് പറയുന്നത്.

ഏതുതരം പച്ചക്കറിയാണ് വേവിക്കേണ്ടതെന്നും, വേവിക്കാതെ കഴിക്കേണ്ട പച്ചക്കറികള്‍ ഏതൊക്കെയാണെന്നും, വേവിച്ചാല്‍ ഇവയ്ക്കുണ്ടാകുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്നും ആദ്യം മനസിലാക്കൂ..

ശതാവരിച്ചെടി

ശതാവരിച്ചെടി

ശതാവരി ചൂടാക്കി കഴിക്കുന്നതാണോ അല്ലാതെ കഴിക്കുന്നതാണോ നല്ലത്. ധാരാളം ആന്റിയോക്‌സിഡന്റ്‌സും ഫൊളേറ്റും, പൊട്ടാസിയവും അടങ്ങിയതാണ് ശതാവരി. എന്നാല്‍ ഇവ ചൂടാക്കുന്നത് നല്ലതല്ല. ഫൊളേറ്റ് വളരെ ലോലമായതുകൊണ്ട് ചൂടുതട്ടുമ്പോള്‍ അതിനെ ഇല്ലാതാക്കുന്നു. അതുകൊണ്ട് ചെറുതായൊന്നു വേവിക്കുക മാത്രം ചെയ്യാം.

ആര്‍റ്റചോക്(ഒരു മുള്‍ച്ചെടി)

ആര്‍റ്റചോക്(ഒരു മുള്‍ച്ചെടി)

ധാരാളം ഫൈബറും ആന്റിയോക്‌സിഡന്റ്‌സും അടങ്ങിയ ആര്‍റ്റചോക് ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഇതിനെ എങ്ങനെ വേണമെങ്കിലും ചൂടാക്കി കഴിക്കാം.

ബ്രൊക്കോളി

ബ്രൊക്കോളി

ബ്രൊക്കോളി ചെറുതായി വേവിച്ചും മൈക്രോവേവ് ചെയ്തും കഴിക്കാം. എന്നാല്‍ ആവശ്യത്തില്‍ കൂടുതല്‍ ചൂടു തട്ടുന്നത് നല്ലതല്ല. ഇത് നന്നായി കുക്ക് ചെയ്ത് കഴിക്കുന്നത് പല രോഗങ്ങള്‍ക്കും കാരണമാകും.

ക്യാരറ്റ്

ക്യാരറ്റ്

ക്യാരറ്റും മിതമായി കുക്ക് ചെയ്ത് കഴിക്കണം. ക്യാരറ്റില്‍ കൂടിയ തോതില്‍ ബീറ്റാകരോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇതിന് അധിക ചൂട് നല്ലതല്ലല .

ഗ്രീന്‍ ബീന്‍സ്

ഗ്രീന്‍ ബീന്‍സ്

ഇതില്‍ കൂടിയ അളവില്‍ ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയിട്ടുണ്ട്. ഇതിനെ സംരക്ഷിച്ചു നിര്‍ത്താന്‍ ചെറിയ രീതിയിലുള്ള കുക്കിംഗ് മതി. വേവിക്കുകയോ മൈക്രോവേവ് ചെയ്യുകയോ ചെയ്യുക.

ചീര

ചീര

ധാരാളം പൊട്ടാസിയവും ഫോളിക് ആസിഡും അടങ്ങിയ ചീര കുക്ക് ചെയ്ത് കഴിച്ച ശീലമേ ഉണ്ടാകൂ അല്ലേ. എന്നാല്‍ ചീര കുക്ക് ചെയ്താല്‍ 64 ശതമാനം വൈറ്റമിന്‍ സി നഷ്ടപ്പെട്ടിരിക്കും. ഇത് സാലഡായി കഴിക്കുന്നതാണ് നല്ലത്.

തക്കാളി

തക്കാളി

ആന്റിയോക്‌സിഡന്റ്‌സും, ലിക്കോപിനും അടങ്ങിയ തക്കാളി ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ അത്യുത്തമമാണ്. കുക്ക് ചെയ്ത് കഴിക്കുമ്പോഴാണ് തക്കാളിയുടെ ഗുണം ശരീരത്തിന് ശരിക്കും കിട്ടുന്നത്. വേവിക്കുമ്പോഴാണ് കൂടുതല്‍ ആന്റിയോക്‌സിഡന്റ്‌സ് ഉണ്ടാകുന്നത്.

കൂണുകള്‍

കൂണുകള്‍

കൂണുകളും കുക്ക് ചെയ്ത് കഴിക്കുക. കൂണുകളില്‍ കെമിക്കല്‍സ് അടങ്ങിയിട്ടുണ്ട്. ഇത് ചൂടാക്കുമ്പോഴാണ് നശിക്കുന്നത്. അതുകൊണ്ടുതന്നെ കുക്ക് ചെയ്ത് കഴിക്കുക.

ചോളം

ചോളം

കുക്ക് ചെയ്യുമ്പോഴാണ് ചോളത്തില്‍ ധാരാളം ആന്റിയോക്‌സിഡന്റ്‌സ് ഉണ്ടാകുന്നത്. കുക്ക് ചെയ്യുമ്പോള്‍ ഫൈറ്റോകെമിക്കല്‍ ആസിഡ് ഉണ്ടാകുന്നു. ഇത് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ്. അതുകൊണ്ട് ചോളവും നന്നായി ചൂടാക്കി കഴിക്കാം.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് ചില രീതിയില്‍ പാചകം ചെയ്ത് കഴിക്കാം. ചൂടാക്കുമ്പോഴാണ് ഉരുളക്കിഴങ്ങിലുള്ള പ്രോട്ടീന്‍ പുറത്തുവരുന്നത്. മധുരക്കിഴങ്ങ് വേവിച്ച് കഴിക്കുന്നതും നല്ലതാണ്.

English summary

some of the vegetables and see how well they can be eaten

Let’s look at some of the vegetables and see how well they can be eaten cooked or raw.
Story first published: Tuesday, February 24, 2015, 17:55 [IST]
X
Desktop Bottom Promotion