For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യകരമായ ഉപ്പ്മാവുകള്‍ ഉണ്ടാക്കാം..

By Sruthi K M
|

ഉപ്പ്മാവ് ഒരു പുരാതന ഇന്ത്യന്‍ പ്രാതല്‍ ആണ്. നല്ല രുചികരമായ ഉപ്പ്മാവ് എല്ലാവര്‍ക്കും പ്രിയപ്പെട്ടതുമാണ്. സാധാരണ എല്ലാവരും ഉപ്പ്മാവ് ഉണ്ടാക്കുന്നത് റവ കൊണ്ടും ഗോതമ്പ്തരി കൊണ്ടുമാണ്. എന്നാല്‍ വിവിധതരത്തില്‍ ഉപ്പ്മാവുകള്‍ ഉണ്ടാക്കാം. ആരോഗ്യകരമായ പന്ത്രണ്ട് ഉപ്പ്മാവ് ചേരുവയാണ് നിങ്ങള്‍ക്കായി ഇനി പറഞ്ഞു തരുന്നത്.

പെട്ടെന്ന് ഉണ്ടാക്കാന്‍ കഴിയുന്ന ഒരു വിഭവമാണ് ഉപ്പ്മാവ്. അത് വിവിധ ചേരുവകള്‍ കൊണ്ട് ഉണ്ടാക്കിയാല്‍ രുചി വീണ്ടും കൂടുകയും നിങ്ങളുടെ ശരീരത്തിന് ആരോഗ്യകരമായ ഭക്ഷണവുമാകും.

<strong>സ്‌കിന്‍ ചൊറിച്ചില്‍ മാറ്റും ഭക്ഷണങ്ങള്‍</strong>സ്‌കിന്‍ ചൊറിച്ചില്‍ മാറ്റും ഭക്ഷണങ്ങള്‍

പ്രഭാതഭക്ഷണം ഒരു ദിവസത്തിന്റെ പ്രധാന ഘടകമാണ്. അത് എത്രമാത്രം ആരോഗ്യകരമാക്കുന്നുവോ അത്രയും നല്ലത്. ദഹനം എളുപ്പത്തില്‍ ആക്കാന്‍ കഴിയുന്ന ഭക്ഷണം വേണം കഴിക്കാന്‍. അതിന് ഏറ്റവും മികച്ചത് ഉപ്പ്മാവ് തന്നെയാണ്. രാവിലെ എഴുന്നേറ്റ് പോഷക ഗുണങ്ങള്‍ അടങ്ങിയ ഉപ്പ്മാവ് ഇനി ഉണ്ടാക്കി നോക്കൂ..

റവ തേങ്ങാ ഉപ്പ്മാവ്

റവ തേങ്ങാ ഉപ്പ്മാവ്

റവ കൊണ്ട് മിക്കവരും ഉപ്പ്മാവ് ഉണ്ടാക്കുന്നതാണ്. എന്നാല്‍ അത് വ്യത്യസ്ത രീതിയില്‍ ഉണ്ടാക്കുകയാണെങ്കില്‍ രുചിയും കൂടും നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതുമാണ്. റവയുടെ കൂടെ തേങ്ങ ചേര്‍ത്ത് റവ തേങ്ങാ ഉപ്പ്മാവ് രാവിലെ പ്രാതലായി ഉണ്ടാക്കൂ.

സേമിയ ഉപ്പ്മാവ്

സേമിയ ഉപ്പ്മാവ്

സേമിയം കൊണ്ടും ഉപ്പ്മാവ് ഉണ്ടാക്കാം. എന്നാല്‍ അതില്‍ പച്ചക്കറികളും ചേര്‍ത്ത് ഉണ്ടാക്കൂ. നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതുമാകും.

കാബേജ് റവ ഉപ്പ്മാവ്

കാബേജ് റവ ഉപ്പ്മാവ്

കാബേജ് പോഷകമൂല്യങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ്. അതുകൊണ്ടുതന്നെ കാബേജും റവയും ചേര്‍ത്ത് ഉപ്പ്മാവ് ഉണ്ടാക്കാം. ഗര്‍ഭിണികള്‍ക്ക് നല്‍കാവുന്ന മികച്ച വിഭവമാണിത്.

ഗോതമ്പ് റവ ഉപ്പ്മാവ്

ഗോതമ്പ് റവ ഉപ്പ്മാവ്

തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാന്‍ പറ്റിയ ഉപ്പ്മാവാണ് ഗോതമ്പ് റവ ഉപ്പ്മാവ്. ശരീരം ഫിറ്റാക്കി നിര്‍ത്താന്‍ ഇതിന് കഴിയും.

ഡാലിയ ഉപ്പ്മാവ്

ഡാലിയ ഉപ്പ്മാവ്

പെട്ടെന്ന് തയ്യാറാക്കാവുന്ന ആരോഗ്യകരമായ മറ്റൊരു ഉപ്പ്മാവാണ് ഡാലിയ ഉപ്പ്മാവ്. അടിച്ചു ചെറുതാക്കിയ ഗോതമ്പിനെയാണ് സൂജി എന്നു പറയുന്നത്. അതുകൊണ്ടൊരു ഉപ്പ്മാവ് ഉണ്ടാക്കാം. കലോറി കുറഞ്ഞ ഡാലിയ ഉപ്പ്മാവ് കഴിക്കാം.

റവ ഉപ്പ്മാവ്

റവ ഉപ്പ്മാവ്

രാവിലെ ആരോഗ്യകരമായ തുടക്കത്തിന് റവ ഉപ്പ്മാവ് മികച്ചതാണ്. ഇതില്‍ ധാരാളം പ്രോട്ടീനും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് തടി കുറയ്ക്കാന്‍ സഹായിക്കും.

സാമ്പൂദന ഉപ്പ്മാവ്

സാമ്പൂദന ഉപ്പ്മാവ്

സാമ്പൂദന അരി കൊണ്ട് ഉപ്പ്മാവ് ഉണ്ടാക്കാം. കാര്‍ബോഹൈഡ്രേറ്റ്‌സും, കൊഴുപ്പ് കുറഞ്ഞതുമായ ഉപ്പ്മാവാണിത്. ഇതൊരു ബാംഗ്ലൂര്‍ സ്റ്റൈല്‍ ഉപ്പ്മാവാണ്.

ബ്രെഡ് ഉപ്പ്മാവ്

ബ്രെഡ് ഉപ്പ്മാവ്

ബ്രെഡും പച്ചക്കറിയും കൊണ്ട് ഉപ്പ്മാവ് തയ്യാറാക്കാം. പ്രാതലിന് എളുപ്പം തയ്യാറാക്കി കഴിക്കാന്‍ പറ്റിയ ഉപ്പ്മാവാണിത്.

ഹര ബാരാ ഉപ്പ്മാവ്

ഹര ബാരാ ഉപ്പ്മാവ്

ഗ്രീന്‍ പീസ്, ക്യാരറ്റ്, മറ്റ് പച്ചക്കറികള്‍ എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന ആരോഗ്യകരമായ ഉപ്പ്മാവാണിത്.

ചോളം പനീര്‍ ഉപ്പ്മാവ്

ചോളം പനീര്‍ ഉപ്പ്മാവ്

ചോളവും പനീറും നിങ്ങളുടെ ശരീരത്തിന് മികച്ചതാണ്. രുചികരമായ ചോളം പനീര്‍ ഉപ്പ്മാവ് തയ്യാറാക്കാം. ചീസും ചേര്‍ക്കാം.

തക്കാളി ഡാലിയ ഉപ്പ്മാവ്

തക്കാളി ഡാലിയ ഉപ്പ്മാവ്

വ്യത്യസ്ത രുചി നല്‍കാന്‍ ഈ ഉപ്പ്മാവിന് കഴിയും. തക്കാളിയും സൂജിയും ഒലിവ് ഓയലും ചേര്‍ത്ത് പോഷക ഗുണങ്ങള്‍ കൂടിയ ഉപ്പ്മാവ് ഉണ്ടാക്കാം.

സോയ ഉപ്പ്മാവ്

സോയ ഉപ്പ്മാവ്

നിങ്ങളുടെ ശരീരത്തെ പുഷ്ടിപ്പെടുത്താന്‍ സോയ ഉപ്പ്മാവ് ഉപകാരപ്രദമാകും. പെട്ടെന്ന് തയ്യാറാക്കാം സോയ ഉപ്പ്മാവ്. നിങ്ങളുടെ എല്ലുകള്‍ക്ക് ബലം നല്‍കാനും ഇതിന് കഴിയും.

English summary

different healthy upma recipes for breakfast

Upma is a light, tasty and nutritious choice for a healthy breakfast.
Story first published: Friday, April 3, 2015, 10:39 [IST]
X
Desktop Bottom Promotion