For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുകവലിക്കാം, പക്ഷേ ഇതു കഴിക്കണം

|

പുകവലിക്കാത്ത ചെറുപ്പക്കാര്‍ ഇക്കാലത്ത് കുറവായിരിക്കും. പുകവലി നിര്‍ത്താന്‍ അതിനേക്കാള്‍ വലിയ പ്രയാസമായിരിക്കും. എന്നാല്‍ ഇത്തരക്കാര്‍ക്ക് പുകവലിയുടെ ദൂഷ്യവശങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ചില ഭക്ഷണക്കൂട്ടുകളുണ്ട്. പുകവലിയ്ക്കും ആരോഗ്യഗുണങ്ങള്‍

എന്നു കരുതി സിഗരറ്റിന്റെ എണ്ണം കൂട്ടാം എന്നല്ല. എന്നാല്‍ പലപ്പോഴും നിക്കോട്ടിനെ പുറത്തു കളയാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. പുകവലിക്കുന്നവര്‍ ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ തങ്ങളുടെ ആഹാരശൈലിയില്‍ ഉള്‍പ്പെടുത്തിയാല്‍ നിക്കോട്ടിന്‍ മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാവും. ചില പുകവലി ധാരണകള്‍

അമിത പുകവലി ഹൃദയാഘാതവും പക്ഷാഘാതവും വരെ ഉണ്ടാവാന്‍ കാരണമാകും. എന്നാല്‍ പലപ്പോഴും ഇതിനെ പ്രതിരോധിക്കാന്‍ തക്ക രീതിയിലുള്ള ഭക്ഷണം കഴിക്കുന്നത് പല ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും നമ്മെ സഹായിക്കും.

ബ്രൊക്കോളി

ബ്രൊക്കോളി

ബ്രോക്കോളിയില്‍ ഉയര്‍ന്ന തോതില്‍ വിറ്റാമിന്‍ ബിയും സിയും അടങ്ങിയിട്ടുണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തില്‍ വിറ്റാമിന്റെ അഭാവം മൂലമുണ്ടാകുന്ന പല പ്രശ്‌നങ്ങളേയും ഇല്ലാതാക്കും. കൂടാതെ ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുള്ള എന്‍ ആര്‍ എഫ് 2 ശ്വാസകോശത്തെ സംരക്ഷിക്കുന്നു.

ഓറഞ്ച്

ഓറഞ്ച്

ഓറഞ്ചിന്റെ പ്രവര്‍ത്തനം ഇത്തരത്തില്‍ ശരീരത്തില്‍ നിന്നും നിക്കോട്ടിനെ പുറന്തള്ളുന്നതാണ്. ഇതില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി പലപ്പോഴും പുകവലിക്കാനുള്ള ആഗ്രഹത്തെ ഇല്ലാതാക്കുന്നു. കൂടാതെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു.

ചീര

ചീര

പുകവലിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ചീര ഒരു പോലെ ഉപയോഗപ്രദമാണ്. ചീരയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി 9 ശരീരത്തില്‍ കലര്‍ന്ന നിക്കോട്ടിനെ ഇല്ലാതാക്കുന്നു. കൂടാതെ പുകവലിക്കാര്‍ക്ക് നല്ല ഉറക്കം നല്‍കുകയും ചെയ്യുന്നു. നിക്കോട്ടിന്‍ ശരീരത്തില്‍ നിന്നും ഇല്ലാതാവുന്നതിന്റെ ലക്ഷണമായി മാനസികവും ശാരീരികവുമായി നല്ല ഉന്‍മേഷം തോന്നുന്നു.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി കഴിച്ചാല്‍ ആയുസ്സു പോലും വര്‍ദ്ധിപ്പിക്കാം എന്നാണ് പഴമക്കാര്‍ പറയുന്നത്‌. ശരിക്കും അമൃതിന്റെ ഗുണം ചെയ്യുന്നതാണ് ഇഞ്ചി. പുകവലിക്കാര്‍ ഭക്ഷണത്തില്‍ ഇഞ്ചി ചേര്‍ക്കുന്നത് പുകവലിക്കാനുള്ള ആഗ്രഹത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല ഇത്തരക്കാരില്‍ കണ്ടു വരുന്ന അമിത വണ്ണത്തെ ഇല്ലാതാക്കുകയും രക്ത ചംക്രമണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

 ബെറികള്‍

ബെറികള്‍

വിവിധ തരത്തിലുള്ള ബെറികള്‍ കഴിക്കുന്നത് നിക്കോട്ടിനെ ശരീരത്തില്‍ നിന്നും പുറന്തള്ളി രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുകയും സിഗരറ്റ് വലിക്കാനുള്ള ത്വര ഇല്ലാതാക്കുകയും ചെയ്യുന്നു.

നാരങ്ങ

നാരങ്ങ

നാരങ്ങയാണ് നിക്കേട്ടിനെ ചെറുക്കുന്ന മറ്റൊരു വസ്തു. പുകവലി മൂലം കോശങ്ങള്‍ക്കുണ്ടാകുന്ന നാശത്തെ നാരങ്ങ തടയുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള ആസിഡും വിറ്റാമിന്‍ സിയും ഉടനേ തന്നെ നിക്കോട്ടിനെ പുറം തള്ളുന്നു.

 കാരറ്റ്

കാരറ്റ്

നമ്മുടെ ശരീരത്തില്‍ അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയുന്ന മറ്റൊരു പച്ചക്കറിയാണ് കാരറ്റ്. സ്ഥിരമായി പുകവലിക്കുന്ന ഒരാള്‍ ദിവസവും രണ്ട് കാരറ്റ് വീതം വെച്ച് കഴിച്ചല്‍ അയാള്‍ക്ക് പുകവലി മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ ചെറുക്കാന്‍ കഴിയും.

മാതള നാരങ്ങ

മാതള നാരങ്ങ

മാതള നാരങ്ങ നമ്മുടെ ഹൃദയത്തെ സംരക്ഷിക്കും. രക്തത്തിലെ

ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പുകവലിക്കാര്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട പഴവര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മാതള നാരങ്ങ.

ഗോതമ്പ്

ഗോതമ്പ്

പുകവലി നമ്മുടെ രക്തധമനികളെ ഇറുക്കമുള്ളതാക്കും. എന്നാല്‍ പലപ്പോഴും ഗോതമ്പ് കൊണ്ടുണ്ടാക്കുന്ന ഭക്ഷണ വിഭവങ്ങള്‍ കഴിക്കുന്നത് രക്ത ധമനികളുടെ പ്രവര്‍ത്തനത്തെ സുഗമമാക്കുന്നു.

English summary

Top 9 Foods That Flush Nicotine Out of The Body

Nicotine is the chemical that makes cigarettes and smoking so hard to quit, nicotine is one of the most addictive chemicals known to man and it has been smoked all over the world for centuries.
Story first published: Thursday, October 8, 2015, 10:17 [IST]
X
Desktop Bottom Promotion