For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാന്‍സറിനെ തോല്‍പ്പിക്കും ഭക്ഷണങ്ങള്‍

|

മനുഷ്യന്‍ ഏറ്റവും അധികം പേടിക്കുന്ന രോഗങ്ങളില്‍ പെടുന്നതാണ് ക്യാന്‍സര്‍. എന്നാല്‍ ഇപ്പോള്‍ ഒരു വിധത്തിലുള്ള ക്യാന്‍സര്‍ എല്ലാം ചികിത്സിച്ചു മാറ്റാവുന്നതാണ്. പക്ഷേ ക്യാന്‍സര്‍ വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് ക്യാന്‍സര്‍ വരാതെ സൂക്ഷിക്കുന്നതല്ലേ. തൊണ്ടയിലെ ക്യാന്‍സര്‍ തിരിച്ചറിയാം

ഇന്നത്തെ ജീവിതശൈലിയും ആഹാരക്രമങ്ങളുമാണ് ക്യാന്‍സറിന്റെ പ്രധാന കാരണം. എന്നിട്ടും ഇതൊന്നും മാറ്റാന്‍ നമ്മള്‍ തയ്യാറാവുന്നില്ല. എന്തുകൊണ്ടാണ് ഇപ്പോഴും നമ്മള്‍ പ്രലോഭനങ്ങളില്‍ വഴങ്ങി രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? വെള്ളരി കഴിച്ച് ക്യാന്‍സര്‍ പ്രതിരോധിക്കാം

അതൊക്കെ പോട്ടെ ക്യാന്‍സര്‍ രോഗികളുടെ കാര്യത്തില്‍ കേരളവും ഒട്ടും പിന്നിലല്ല എന്നുള്ളതാണ് സത്യം. എന്നാല്‍ ക്യാന്‍സറിനെ എങ്ങനെയൊക്കെ ചെറുക്കാം എന്നതിനെക്കുറിച്ച് പലരും ബോധവാന്‍മാരല്ല. അതുകൊണ്ടു തന്നെ ക്യാന്‍സര്‍ തടയുന്ന ചില പ്രത്യേക ഭക്ഷണങ്ങള്‍ ഉണ്ട്. അവ ഏതെന്ന് നോക്കാം.

വെളുത്തുള്ളി

വെളുത്തുള്ളി

നമ്മള്‍ സ്ഥിരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന സാധനമാണ് വെളുത്തുള്ളി. എന്നാല്‍ ഇതിന് ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. വെളുത്തുള്ളി കൂടുതല്‍ കഴിക്കുന്നവരില്‍ ക്യാന്‍സര്‍ സാധ്യത വളരെ കുറവാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

 ബെറികള്‍

ബെറികള്‍

വിവിധ തരത്തിലുള്ള ബെറികള്‍ കഴിക്കുന്നവരിലും ക്യാന്‍സര്‍ സാധ്യത വളരെ കുറവാണ്. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റ് ക്യാന്‍സര്‍ ഉണ്ടാക്കുന്ന കോശങ്ങളെ തുടക്കത്തിലേ നശിപ്പിച്ചു കളയുന്നു. അതുകൊണ്ടു തന്നെ റാസ്‌ബെറി, ബ്ലാക്ക് ബെറി, സ്‌ട്രോബെറി തുടങ്ങിയവ കൂടുതലായി കഴിക്കുന്നത് വളരെ നല്ലതാണ്.

തക്കാളിയും കേമന്‍

തക്കാളിയും കേമന്‍

പ്രോസ്‌റ്റേറ്റ് ക്യാന്‍സറില്‍ നിന്നും സംരക്ഷിക്കാന്‍ തക്കാളിയേക്കാള്‍ കേമന്‍ മറ്റാരുമില്ല. ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവ് തക്കാളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ കടയില്‍ നിന്നും വാങ്ങുന്ന ടൊമാറ്റോ സോസിനെ ഒരു കയ്യകലത്തില്‍ നിര്‍ത്തുന്നത് തന്നെയാണ് നല്ലത്.

ക്യാബേജ് ശീലമാക്കാം

ക്യാബേജ് ശീലമാക്കാം

ക്യാബേജ് ഇന്ന് മലയാളിയുടെ ഭക്ഷണത്തിലെ പ്രധാനിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന ക്യാബേജ് നന്നായി അണുവിമുക്തമാക്കിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്ന കാര്യം മറക്കരുത്.

കോളിഫഌര്‍

കോളിഫഌര്‍

വിദേശി ആണെങ്കിലും കോളിഫഌവര്‍ നല്ല സ്‌ട്രോങ് ആണ്. എന്തുകൊണ്ടെന്നാല്‍ കോളിഫഌവറിലുള്ള പല വിറ്റാമിനുകളും ക്യാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കുന്നു. ക്യാന്‍സറിന്റെ ഒരു ലാഞ്ചനയെങ്കിലുമുണ്ടെങ്കില്‍ അത് ഇല്ലാതാക്കുന്നത് കോളിഫഌവര്‍ ആണ്.

 ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട് പലര്‍ക്കും ഇഷ്ടമല്ലെങ്കിലും നിറയെ പോഷകങ്ങളുള്ള ഒരു പച്ചക്കറിയാണ് ഇത്. എന്തുകൊണ്ടെന്നാല്‍ ഏറ്റവും കൂടുതല്‍ വിറ്റാമിനുകള്‍ ബീറ്റ്‌റൂട്ടില്‍ അടങ്ങിയിട്ടുണ്ട്. പച്ചയ്ക്കു കഴിക്കുന്നവരും കുറവല്ല എന്നതാണ്.

ഗ്രീന്‍ ടീ എപ്പോഴും ഹീറോ

ഗ്രീന്‍ ടീ എപ്പോഴും ഹീറോ

ഏത് അസുഖത്തിനും പരിഹാരമാണ് ഗ്രീന്‍ ടീ എന്നുള്ളതാണ്. ട്യൂമര്‍ ഉണ്ടാക്കുന്ന കോശങ്ങളേയും ഗ്രീന്‍ ടീ നശിപ്പിക്കുന്നു. എന്നും രാവിലെ വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ധാന്യങ്ങള്‍ ധാരാളം

ധാന്യങ്ങള്‍ ധാരാളം

ഏത് തരത്തിലുള്ള ധാന്യങ്ങളും ഉപയോഗിക്കാം. ഇത് ക്യാന്‍സര്‍ സാധ്യത ഇല്ലാതാക്കുന്നു. ധാരാളം ഫൈബര്‍ ആന്റി ഓക്‌സിഡന്റ്‌സ് എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ധൈര്യമായി ഉപയോഗിക്കാം.

 മഞ്ഞള്‍

മഞ്ഞള്‍

ഏത് തരം വിഷത്തിനും മരുന്നാണ് മഞ്ഞള്‍. അതുകൊണ്ടു തന്നെ എല്ലാ കറികളിലും നമ്മള്‍ മഞ്ഞള്‍ ഉപയോഗിക്കുന്നു. മാതാരമല്ല ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവ് മഞ്ഞളിനു അല്‍പം കൂടുതലാണ്.

ഇലക്കറികള്‍

ഇലക്കറികള്‍

ഇലക്കറികള്‍ ഇനി ഉപയോഗിക്കുന്നത് വര്‍ദ്ധിപ്പിച്ചോളൂ. ആന്റി ഓക്‌സിഡന്റിന്റെ കലവറ ആയതിനാല്‍ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതാണ് നല്ലത്. ചീര, മുരിങ്ങ എന്നിവ കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ക്യാന്‍സര്‍ എന്നല്ല കണ്ണിന്റെ കാഴ്ച ശക്തിക്കും വളരെ നല്ലതാണ്.

 മുന്തിരി

മുന്തിരി

മുന്തിരിയില്‍ ധാരാളം വിഷാംശം ഉണ്ടെങ്കിലും ഇത് നന്നായി അണുവിമുക്തമാക്കിയാല്‍ ആന്റി ഓക്‌സിഡന്റ്‌സ് ഏറ്റവും കൂടുതല്‍ ഉള്ള ഒന്നാണ് മുന്തിരി. ഇത് സ്തനാര്‍ബുദത്തെ ചെറുക്കുന്നു എന്നതാണ് അതുകൊണ്ടു തന്നെ സ്ത്രീകള്‍ കൂടുതല്‍ കഴിക്കുന്നത് നല്ലതാണ്.

ബീന്‍സ്

ബീന്‍സ്

ചുവന്ന നിറത്തിലുള്ള ബീന്‍സ് ആണ് ഏറ്റവും നന്നായി ക്യാന്‍സറിനെ പ്രതിരോധിക്കുന്നത്. നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് ബീന്‍സ് എന്നതും പ്രത്യേകതയാണ്.

English summary

Top 12 Food To Fight Against Cancer

An anti cancer diet is an important strategy you can use to reduce your risk of cancer.
Story first published: Tuesday, September 1, 2015, 14:11 [IST]
X
Desktop Bottom Promotion