For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതു കഴിച്ച് കൊളസ്‌ട്രോളിനോട് പോരാടൂ..

By Sruthi K M
|

കൊളസ്‌ട്രോള്‍ ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ്. രക്തധമനികളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടുന്നത് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയ്ക്കും. പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുന്നു. കൊള്‌സ്‌ട്രോള്‍ കൂടി മരണം പോലും സംഭവിക്കാം. ചില പച്ചക്കറികള്‍ കഴിക്കുന്നതിലൂടെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിയും എന്നറിയാം. അതുപൊലെ തന്നെ ചില പഴവര്‍ഗങ്ങളും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

കൊളസ്‌ട്രോള്‍ ഇന്നത്തെ സമൂഹത്തില്‍ വലിയൊരു ആരോഗ്യപ്രശ്‌നമായി മാറുകയാണ്. ഭക്ഷണശീലങ്ങളാണ് ഇതിനുള്ള ഒരു മുഖ്യ കാരണം. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില വഴികള്‍ അറിയൂ...ഇതു സ്വീകരിച്ച് കൊളസ്‌ട്രോളിനോട് പോരാടൂ..

ആപ്പിള്‍

ആപ്പിള്‍

ആപ്പിള്‍ കഴിക്കുന്നതിലൂടെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതിലെ പെക്ടിന്‍ എന്ന ഫൈബര്‍ കൊളസ്‌ട്രോള്‍ കുറയ്ക്കും.

ആല്‍ഫാല്‍ഫ

ആല്‍ഫാല്‍ഫ

ആല്‍ഫാല്‍ഫ എന്ന ഒരുതരം പയറുവര്‍ഗം കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് കഴിക്കാന്‍ ഉത്തമമാണ്. ഇതില്‍ ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. ഇത് കാന്‍സര്‍ തടയാനും സഹായിക്കും.

ബട്ടര്‍ ഫ്രൂട്ട്

ബട്ടര്‍ ഫ്രൂട്ട്

ബട്ടര്‍ ഫ്രൂട്ട് അഥവാ അവോക്കാഡോയിലെ മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡ്, ബീറ്റ സിസ്‌റ്റോസ്റ്റിറോള്‍ എന്നിവ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

പച്ചക്കറിവിഭവങ്ങളിലെ ബീറ്റ്‌റൂട്ട് കൊളസ്‌ട്രോള്‍ നിയന്തിക്കാന്‍ സാധിക്കും. ഇത് കാന്‍സറിനെ തടഞ്ഞുനിര്‍ത്തുകയും ഹൃദയത്തെയും രക്തധമനികളെയും സംബന്ധിച്ച ആരോഗ്യപ്രശ്‌നത്തെയും തടയുന്നു. ധാരാളം വൈറ്റമിന്‍ സി അടങ്ങിയിരിക്കുന്ന ഒരു പച്ചക്കറിയാണിത്.

ബ്ലൂബെറി

ബ്ലൂബെറി

ബ്ലൂബെറിയും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു വിഭവമാണ്. ബ്ലൂബെറി ബുദ്ധിയ്ക്കും നല്ലതാണ്.

ഓറഞ്ച്

ഓറഞ്ച്

ധാരാളം വൈറ്റമിന്‍ സി അടങ്ങിയ ഓറഞ്ചും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും. കാന്‍സര്‍ രോഗത്തിനും ഓറഞ്ച് അത്യുത്തമമാണ്. ഓറഞ്ച് ജ്യൂസുകള്‍ കുടിക്കുക.

മത്തങ്ങ

മത്തങ്ങ

നിങ്ങള്‍ മത്തങ്ങ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറില്ലേ. അധികപേര്‍ക്കും മത്തങ്ങ ഇഷ്ടമല്ല. എന്നാല്‍ ധാരാളം വൈറ്റമിന്‍സ് അടങ്ങിയ പച്ചക്കറിയാണ് മത്തങ്ങ. ഇത് കാന്‍സര്‍ രോഗത്തെവരെ ചെറുത്തു നിര്‍ത്തുന്നു. ധാരാളം പൊട്ടാസിയം അടങ്ങിയ ഇവ കൊള്‌സട്രോളിന് നല്ലതാണ്.

ക്വിന്‍വ

ക്വിന്‍വ

ഒരുതരം കടല വര്‍ഗ്ഗമാണ് ക്വിന്‍വ. ധാരാണം ഇരുമ്പടങ്ങിയിക്കുന്ന ഒരു വിഭവമാണിത്. ഇതും കൊളസ്‌ട്രോളിന് പരിഹാരമാകും.

റാസ്‌ബെറി

റാസ്‌ബെറി

ഒരു യുറോപ്യന്‍ പഴമാണ് റാസ്‌ബെറി. നിലവില്‍ വിപണിയില്‍ സുലഭമാണ്. ഈ കറുത്ത ഒരുതരം മുന്തിരി കഴിക്കുന്നതും കൊളസ്‌ട്രോളിന് നല്ലതാണ്.

ചീര

ചീര

ചിരയിലെ ല്യൂട്ടിന്‍ എന്ന പദാര്‍ത്ഥം കൊളസ്‌ട്രോള്‍ കുറയ്ക്കുവാന്‍ സഹായിക്കും.

English summary

list of ten health food to eat to fight cholesterol

Here is a list ten super food that should be part of your diet. this food to eat to fight cholestrol and diseasse
X
Desktop Bottom Promotion