For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചപ്പാത്തി കഴിച്ചാല്‍...ആരോഗ്യത്തിന്...

By Sruthi K M
|

ചപ്പാത്തിയുടെ ആരോഗ്യ ഗുണങ്ങള്‍ എന്താണെന്ന് അറിഞ്ഞിട്ടാണോ നിങ്ങള്‍ കഴിക്കുന്നത്...ആരോഗ്യകരമായ ഭക്ഷണമാണെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് ഇവിടെ ചര്‍ച്ചചെയ്യുന്നത്. കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ചപ്പാത്തി എന്ന് ചിലര്‍ക്കെങ്കിലും അറിയാതിരിക്കില്ല.

<strong>പലതരം പനികള്‍..ശ്രദ്ധിക്കണം..</strong>പലതരം പനികള്‍..ശ്രദ്ധിക്കണം..

കാര്‍ഡിയോവാസ്‌ക്യുലാര്‍ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും. വൈറ്റമിന്‍ ബി, ഇ, കോപ്പര്‍, അയഡിന്‍, സിങ്ക്, മാംഗനീസ്, സിലിക്കണ്‍, ആര്‍സെനിക്, ക്ലോറിന്‍, സള്‍ഫര്‍, പൊട്ടാസ്യം, മെഗ്നീഷ്യം, കാത്സ്യം, മിനറല്‍സ് എന്നിവയുടെയെല്ലാം കലവറയാണ് ഗോതമ്പ്. നിങ്ങള്‍ക്ക് ധൈര്യമായി ചപ്പാത്തി കഴിക്കാം.

പോഷകങ്ങള്‍ കൂടിയ തോതില്‍ അടങ്ങിയിരിക്കുന്ന ചപ്പാത്തിയെക്കുറിച്ച് നിങ്ങള്‍ വിശദമായി അറിഞ്ഞിരിക്കൂ..പല രോഗങ്ങളെയും ചെറുത്തുനില്‍ക്കാന്‍ ഇതിന് സാധിക്കും..

പോഷകം

പോഷകം

വൈറ്റമിന്‍സിന്റെയും മിനറല്‍സിന്റെ ഒരു കലവറയാണ് ചപ്പാത്തി. മെഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാത്സ്യം, അയേണ്‍ എന്നിവ ചപ്പാത്തി കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തില്‍ എത്തുന്നു.

ചര്‍മത്തിന്

ചര്‍മത്തിന്

ചപ്പാത്തിയിലടങ്ങിയിരിക്കുന്ന സിങ്ക് നിങ്ങളുടെ നല്ല ചര്‍മത്തിന് ഗുണം ചെയ്യും.

ദഹനപ്രക്രിയ

ദഹനപ്രക്രിയ

ചപ്പാത്തി നന്നായി ദഹിക്കുന്ന ഭക്ഷണമാണ്. ദഹനപ്രക്രിയ നല്ല രീതിയില്‍ നടക്കും.

കാര്‍ബ്‌സ്

കാര്‍ബ്‌സ്

കാര്‍ബോഹൈഡ്രേറ്റ് ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

അയേണ്‍

അയേണ്‍

അയേണ്‍ കൂടിയതോതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് മികച്ചതാക്കുന്നു.

കലോറി

കലോറി

ചപ്പാത്തി ഉണ്ടാക്കുമ്പോള്‍ വെണ്ണയോ ഓയിലോ ചേര്‍ക്കേണ്ട ആവശ്യമില്ല. ഇതില്‍ കലോറി കുറവാണ് . അതുകൊണ്ട് തന്നെ നിങ്ങളുടെ തടി കുറയ്ക്കുകയും ചെയ്യാം.

മലക്കെട്ട്

മലക്കെട്ട്

ചപ്പാത്തിയുടെ ഒരു പ്രധാന ഗുണമാണിത്. മലക്കെട്ട് പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കും.

ക്യാന്‍സര്‍

ക്യാന്‍സര്‍

ഇതില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ സെലനിയം എന്ന സംയുക്തം ക്യാന്‍സര്‍ സാധ്യത വരാതെ നോക്കുന്നു.

English summary

Most of us are not aware of health benefits of chapati

Most of us are not aware of health benefits of chapati. There is enough evidence that claims that wheat is healthy enough. It can decrease the risk of cardio-vascular issues as it contains less amount of fat.
Story first published: Tuesday, April 14, 2015, 11:05 [IST]
X
Desktop Bottom Promotion