For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഴങ്ങളുടെ തൊലി കളയാന്‍ വരട്ടെ...

By Sruthi K M
|

എല്ലാത്തരം പഴങ്ങളും നിങ്ങളുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ തരുന്നുണ്ടെന്നറിയാം... എന്നാല്‍ ഇത്തരം പഴങ്ങളുടെ തൊലികള്‍ കൊണ്ടും പല ആരോഗ്യഗുണങ്ങളും ഉണ്ടെന്ന്് പറഞ്ഞാല്‍ വിശ്വസിക്കുമോ? നിങ്ങള്‍ രുചികരമായ പഴങ്ങള്‍ കഴിച്ച് കഴിഞ്ഞ് അതിന്റെ തൊലി കളയുകയല്ലേ ചെയ്യുന്നത്. എന്നാല്‍ പഴവര്‍ഗങ്ങളുടെ തൊലി അങ്ങനെ കളയാന്‍ വരട്ടെ. അതിനെക്കൊണ്ടും നിങ്ങള്‍ക്ക് പലവിധ ഗുണങ്ങളുണ്ട്.

<strong>ഓറഞ്ച് തൊലി കളയാനുള്ളതല്ല</strong>ഓറഞ്ച് തൊലി കളയാനുള്ളതല്ല

പഴങ്ങളുടെ തൊലികള്‍ നിങ്ങള്‍ക്ക് പല ഓഫറുകളും തരുന്നുണ്ട്. നിങ്ങള്‍ കേട്ടാല്‍ അത്ഭുതപ്പെടും തരത്തിലുള്ള ഗുണങ്ങളാണ് ഇവ നിങ്ങള്‍ക്ക് ഓഫര്‍ ചെയ്യുന്നത്. സൗന്ദര്യത്തിനും, ആരോഗ്യത്തിനും ഒരുപോലെ ഗുണമുള്ള പഴങ്ങളുടെ തൊലി കളയുന്നതിനുമുന്‍പ് ഇതൊന്ന് അറിഞ്ഞിരിക്കുന്നത് ഉപകാരപ്രദമായിരിക്കും.

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് സ്‌ക്രബര്‍ ആയും ബ്ലീച്ചിംഗിനായും സാധാരണ ഉപയോഗിക്കാറുണ്ട്. ഓറഞ്ച് തൊലി ഓറല്‍ ഹെല്‍ത്തിന് സഹായിക്കും എന്നാണ് പറയുന്നത്. ശ്വാസകോശപ്രശ്‌നങ്ങള്‍, മലബന്ധം, നെഞ്ചെരിച്ചല്‍ എന്നിവ ഇല്ലാതാക്കാനും കഴിവുള്ളതാണ് ഓറഞ്ച് തൊലി. ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കുകയും ഹൃദ്രോഗത്തെ പ്രതിരോധിക്കുകയും ചെയ്യാന്‍ ശേഷിയുണ്ട് ഇവയ്ക്ക്. ഇനി നിങ്ങള്‍ ഓറഞ്ച് തൊലി കളയുമോ...

ഏത്തപ്പഴ തൊലി

ഏത്തപ്പഴ തൊലി

നിങ്ങള്‍ക്കറിയാമോ ഏത്തപ്പഴ തൊലി നിങ്ങളുടെ പല്ലിന് വെളുപ്പ് നിറം നല്‍കുമെന്ന്. ചര്‍മത്തിലുണ്ടാകുന്ന രോഗങ്ങളെ ഇല്ലാതാക്കുകയും വേദനകളെ ഇല്ലാതാക്കി ആശ്വാസം നല്‍കുകയും ചെയ്യും. നിങ്ങളുടെ കാലിന്റെ മടമ്പിനുണ്ടാകുന്ന വിണ്ടു കീറല്‍ മാറ്റാനും ഇവയ്ക്ക് സാധിക്കും.

മാതളനാരങ്ങ തൊലി

മാതളനാരങ്ങ തൊലി

ചുവന്നു തുടുത്ത ഈ പഴം എല്ലാവര്‍ക്കും ഇഷ്ടമല്ലേ..? എന്നാല്‍ ഇതിന്റെ കട്ടിയുള്ള തൊലി നിങ്ങള്‍ ശ്രദ്ധിക്കാറില്ല അല്ലേ. എന്നാല്‍ മാതളനാങ്ങയുടെ തൊലി നിങ്ങളുടെ മുഖക്കുരു, തിണര്‍പ്പ്, മുടി കൊഴിച്ചല്‍, താരന്‍ എന്നിവയ്‌ക്കൊക്കെ മികച്ച മരുന്നാണ്. കൂടാതെ ഹൃദയത്തെ സംരക്ഷിച്ചു നിര്‍ത്താനും, തൊണ്ട അടപ്പിനും, എല്ലിനു കരുത്തേകാനും, പല്ലിന്റെ ശുചിത്വത്തിനും മാതളനാരങ്ങയുടെ തൊലി മികച്ചതാണ്.

തണ്ണിമത്തങ്ങ തൊലി

തണ്ണിമത്തങ്ങ തൊലി

തണ്ണിമത്തങ്ങയുടെ വെളുത്ത ഭാഗം നിങ്ങള്‍ കഴിക്കാറില്ല അല്ലേ.. ഇതിന്റെ തൊലി നിങ്ങള്‍ കളയാന്‍ വരട്ടെ. ഇതില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. തണ്ണിമത്തങ്ങയുടെ തൊലി തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് നിങ്ങളുടെ തൊലി ശുചിയാക്കിവെക്കുകയും മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും, ആവശ്യമില്ലാത്ത റാഡിക്കലുകളെ നശിപ്പിക്കുയും ചെയ്യുന്നു.

കുക്കുമ്പര്‍ തൊലി

കുക്കുമ്പര്‍ തൊലി

കുക്കുമ്പറിന്റെ തൊലി കൊണ്ടുള്ള ജ്യൂസില്‍ ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്. ഇതില്‍ ധാരാളം ഫൈബറും, ബീറ്റാ കരോട്ടീനും, വൈറ്റമിന്‍ എ, കെ എന്നിവയും കലോറി കുറവും ആണ്. ഇത് എല്ലിന്റെ ആരോഗ്യ ത്തിനും, രക്ത കട്ടപിടിക്കാതിരിക്കാനും, കാഴ്ചശക്തി നല്‍കാനും സഹായിക്കും.

ആപ്പിള്‍ തൊലി

ആപ്പിള്‍ തൊലി

ആപ്പിള്‍ നിങ്ങള്‍ക്കുണ്ടാകുന്ന ഇന്‍ഫെക്ഷനോട് പൊരുതുന്നു. അതുപോലെ ഇതിന്റെ തൊലിയില്‍ ഫ്‌ളേവോനോയിഡ്‌സ് അടങ്ങിയിട്ടുണ്ട്. ഇവ ക്യാന്‍സര്‍ കോശത്തെ ഇല്ലാതാക്കുകയും, പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിലടങ്ങിയിരിക്കുന്ന അര്‍സോളിക് ആസിഡ് തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ചെറുനാരങ്ങ തൊലി

ചെറുനാരങ്ങ തൊലി

ചെറുനാരങ്ങ തൊലിയില്‍ ധാരാളം സൗന്ദര്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിന് മോയിചറൈസറായും വൃത്തിയാക്കാനും ഉപയോഗിക്കുന്നതാണ്. കൂടാതെ തടി കുറയ്ക്കാനും, ഓറല്‍ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും എല്ലുകള്‍ക്ക് ഉറപ്പ് നല്‍കാനും കഴിവുള്ളതാണ്. ഇതിലടങ്ങിയിരിക്കുന്ന സാല്‍വസ്‌ട്രോള്‍ ക്യു40, ലിമോനീന്‍ എന്നിവ ക്യാന്‍സറിനോട് പോരാടുന്ന സംയുക്തങ്ങളാണ്. ഇത് സ്‌ട്രെസ്സ് ഇല്ലാതാക്കാനും സഹായിക്കും.

English summary

health benefits of fruits peels

The fruit, the peel too has lots to offer. Here are some surprising health benefits of seven fruit peels.
X
Desktop Bottom Promotion