For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൂടുതല്‍ ശ്രദ്ധ അനാരോഗ്യത്തിലേക്കോ?

|

നമ്മള്‍ ആരോഗ്യം തരുമെന്ന് വിശ്വസിക്കുന്ന പല ഭക്ഷണങ്ങളും ഇന്ന് അതിലേറെ അനാരോഗ്യത്തെയാണ് നമുക്ക് തരുന്നത്. നമ്മള്‍ ജീവിതത്തിന്റെ ഭാഗമാക്കിയ പല ഭക്ഷണങ്ങളും ഇന്നും യഥാര്‍ത്ഥത്തില്‍ പല രോഗങ്ങളേയും ക്ഷണിച്ചു വരുത്തുന്നവയാണ്. മുരിങ്ങയില 300 രോഗങ്ങള്‍ക്കുള്ള മരുന്ന്

പ്രഭാത ഭക്ഷണത്തിലും ഉച്ചഭക്ഷണത്തിലും നാം ഉള്‍പ്പെടുത്തുന്ന പല പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണവും പലപ്പോഴും നമുക്ക് തന്നെ തലവേദന ഉണ്ടാക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. പല ഭക്ഷണപദാര്‍ത്ഥങ്ങളും നാം വിലയും ഗുണവും നോക്കി വാങ്ങിക്കുമ്പോള്‍ പലതിലും ക്യാന്‍സറിനു വരെ കാരണമാകുന്ന തരത്തിലുള്ള രോഗാണുക്കള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് നമ്മള്‍ മനസ്സിലാക്കുന്നില്ല. ദിവസവും മുട്ട കഴിയ്ക്കാമോ?

ഇലക്കറികള്‍ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് ബുദ്ധി വളര്‍ച്ചയ്ക്കും പലവിധ രോഗങ്ങള്‍ക്കും പ്രതിവിധി ആണെങ്കിലും ഇവ ശരിയായ രീതിയില്‍ അല്ല നമുക്ക് ലഭിക്കുന്നതെങ്കില്‍ അത് വിപരീത ഫലമാണുണ്ടാക്കുക എന്നത് സത്യം. നമ്മള്‍ ആരോഗ്യദായകമെന്നു കരുതുന്ന പല ഭക്ഷണങ്ങളും പലപ്പോഴും അനാരോഗ്യത്തിലേക്ക് വഴിവെയ്ക്കും.

ഇലക്കറികള്‍ ദോഷമോ?

ഇലക്കറികള്‍ ദോഷമോ?

ചീര, മുരിങ്ങ തുടങ്ങി നിരവധി ഇലകള്‍ നാം നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നുണ്ട്. സാന്‍ഡ്‌വിച്ചിനും സാലഡിനുമായി നിരവധി ഇലകള്‍ ഉപയോഗിക്കുന്നുമുണ്ട്. എന്നാല്‍ വൃത്തികെട്ട അന്തരീക്ഷത്തില്‍ നിന്നും പൊടിപടലങ്ങളില്‍ നിന്നും മലിനജലത്തില്‍ നിന്നും വരുന്നവയാണ് ഇവയെന്ന കാര്യം നാം മറന്നു പോകുന്നു. അതുകൊണ്ടു തന്നെ ഇത് കണ്ണിനും ശരീരത്തിനും പ്രതികൂലാനുഭവമാണ് ഉണ്ടാക്കുക. അതുകൊണ്ട് ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ അത് വാങ്ങിക്കൊണ്ടു വന്ന ശേഷം നല്ല വെള്ളത്തില്‍ കഴുകേണ്ടതാണ്.

മുട്ടയ്ക്കും പ്രശ്‌നം

മുട്ടയ്ക്കും പ്രശ്‌നം

പ്രോട്ടീന്‍ ധാരാളമുള്ള ഭക്ഷ്യവസ്തുവാണ് മുട്ട. എന്നാല്‍ മുട്ടയിലുള്ള സാല്‍മോണെല്ല എന്ന ബാക്ടീരിയ ഭക്ഷ്യവിഷബാധയ്ക്കു വരെ കാരണമാകും. അതുകൊണ്ട് തന്നെ മുട്ട നന്നായി പാകം ചെയ്തില്ലെങ്കില്‍ ടൈഫോയ്ഡ് പോലുള്ള മാരക അസുഖങ്ങള്‍ വരെ നമുക്ക് പിടിപെടാം.

ഇറച്ചിയും പുറത്ത് നിര്‍ത്തേണ്ടവന്‍

ഇറച്ചിയും പുറത്ത് നിര്‍ത്തേണ്ടവന്‍

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വരെ ഇല്ലാതാക്കാന്‍ ഇറച്ചിക്കു കഴിയും. അതുകൊണ്ട് നന്നായി പാകം ചെയ്യാത്ത ഇറച്ചി ഏതുമായിക്കോട്ടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നമുക്ക് ദോഷകരമായിരിക്കും.

ഉരുളക്കിഴങ്ങും പ്രശ്‌നം

ഉരുളക്കിഴങ്ങും പ്രശ്‌നം

സാലഡിലും മറ്റും നാം സ്ഥിരമായി ഉപയോഗിക്കുന്നതാണ് പൊട്ടറ്റോ, ആരോഗ്യകരമാണെന്നാണോ കരുതുന്നത്? എന്നാല്‍ കോളി ബാക്ടീരിയയ്ക്കു വരെ ഉരുളക്കിഴങ്ങിലൂടെ നമ്മുടെ ശരീരത്തില്‍ പ്രവേശിക്കാം. ഇതിന് ആകെയുള്ള പരിഹാരം എന്നത് ശരിയായി പാചകം ചെയ്യുക എന്നത് മാത്രമാണ്.

പാല്‍ക്കട്ടിയിലും പണി

പാല്‍ക്കട്ടിയിലും പണി

ഗര്‍ഭിണികള്‍ക്ക് എപ്പോഴും പണികിട്ടുന്ന ഒരു ഭക്ഷ്യവസ്തുവാണ് പാല്‍ക്കട്ടി. ഇതില്‍ അടങ്ങിയിട്ടുള്ള സാല്‍മോണെല്ല ബാക്ടീരിയ പലപ്പോഴും ഗര്‍ഭം അലസാന്‍ വരെ കാരണമാകും. പാല്‍ക്കട്ടി ഒഴിവാക്കുക എന്നതല്ലാതെ പ്രതിവിധി ഒന്നുമില്ല.

ഐസ്‌ക്രീമിനായി വാശിപിടിക്കണ്ട

ഐസ്‌ക്രീമിനായി വാശിപിടിക്കണ്ട

അസംസ്‌കൃതമായി ഉണ്ടാക്കുന്ന പാലില്‍ നിന്നുമാണ് പലപ്പോഴും ഐസ്‌ക്രീം എന്ന പ്രിയ ഭക്ഷണം ഉണ്ടാക്കുന്നത്. എന്നാല്‍ ഇത് ബാക്ടീരികളുടെ താവളമാണെന്നുള്ള കാര്യം പലരും മറക്കുന്നു.

 അസംസ്‌കൃതമായ പാല്‍

അസംസ്‌കൃതമായ പാല്‍

പാല്‍ വാങ്ങിച്ചോണ്ടു വരുമ്പോള്‍ നമ്മള്‍ ആദ്യം തന്നെ തിളപ്പിക്കാറില്ലേ? എന്തുകൊണ്ടാണെന്ന് അറിയാമോ. നിറയെ ബാക്ടീരിയകളുടെ കലവറയാണ് പാല്‍ അതിനാല്‍ ശരിയായ രീതിയില്‍ തിളപ്പിച്ചില്ലെങ്കില്‍ ബാക്ടീരിയകളെല്ലം പാലില്‍ തന്നെ ഉണ്ടാകും.

 മുളപ്പിച്ച ധാന്യങ്ങള്‍ എന്തിന്?

മുളപ്പിച്ച ധാന്യങ്ങള്‍ എന്തിന്?

പലരും ആരോഗ്യകരമായി ഇരിക്കാന്‍ മുളപ്പിച്ച ധാന്യങ്ങള്‍ ശീലമാക്കും. എന്നാല്‍ ഇത് ബാക്ടീരിയകളുടെ പവര്‍ഹൗസ് ആണെന്ന കാര്യം നമ്മള്‍ അറിയുന്നില്ല.

മത്സ്യം വേണോ?

മത്സ്യം വേണോ?

നമ്മുടെ നാഡീ ഞരമ്പുകളെ തന്നെ തകര്‍ക്കാന്‍ മത്സ്യത്തിന് കഴിയും. എങ്ങനെയെന്നല്ലേ? പഴകിയ മത്സ്യത്തില്‍ മെര്‍ക്കുറിയുടെ അളവ് വളരെ കൂടുതലായിരിക്കും. ഇത് അനാരോഗ്യത്തിന്റെ കലവറയായിരിക്കും.

നട്‌സ് ആരോഗ്യത്തിന്?

നട്‌സ് ആരോഗ്യത്തിന്?

നട്‌സിലും അവന്‍ ഒളിച്ചിരിപ്പുണ്ട്. സാല്‍മോണെല്ല എന്ന ഭീകരന്‍. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന നട്‌സില്‍ സാല്‍മോണെല്ല എന്ന ബാക്ടീരിയയുടെ സാന്നിധ്യം വളരെ കൂടുതലാണ്.

English summary

Some Foods That Can Make You Sick

The span of your life depends upon the food you eat, Since it has the tendency to define you and your health.
X
Desktop Bottom Promotion