For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിന്റര്‍ വിഷാദം അകറ്റാന്‍..

By Sruthi K M
|

കാലാവസ്ഥാ മാറ്റങ്ങള്‍ പല മാനസിക പ്രശ്‌നങ്ങളും ഉണ്ടാക്കാം. ഈ ശൈത്യകാലത്ത് ഉണ്ടാകുന്ന ഡിപ്രെഷന്‍ എങ്ങനെ അകറ്റാം എന്നാണ് ഇനി പറയാന്‍ പോകുന്നത്. നിങ്ങള്‍ ശോകമൂകമായി ഇരിക്കുന്നത് എന്തുകൊണ്ടാണ്. ശിശിരകാലം ജീവിതത്തില്‍ കടന്നുവരുന്ന നല്ല നിമിഷങ്ങളില്‍ ഒന്നാണ്. നിങ്ങള്‍ വിഷാദമായി ഇരിക്കേണ്ട സമയമല്ല ഇത്.

ഈ ശിശിരകാലത്ത് നല്ല ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഭാവിയില്‍ നിങ്ങള്‍ക്ക് പല ഗുണങ്ങളും തരും എന്നാണ് പറയുന്നത്. ഭക്ഷണം നല്ല രീതിയില്‍ കഴിക്കേണ്ട സമയമാണിത്. നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം തരാന്‍ ഈ കാലാവസ്ഥ ഉത്തമമാണ്. ചില അത്താഴങ്ങള്‍ നിങ്ങളുടെ രക്തസമ്മര്‍ദ്ദം കുറച്ച് നല്ല മൂഡ് നല്‍കാന്‍ സഹായിക്കും.

<strong>നിങ്ങള്‍ ഇരുന്ന ഇരുപ്പില്‍ ജോലി ചെയ്യുന്നയാളോ?</strong>നിങ്ങള്‍ ഇരുന്ന ഇരുപ്പില്‍ ജോലി ചെയ്യുന്നയാളോ?

ശിശിരകാലത്തെ വിഷാദങ്ങളും മാനസിക പിരിമുറുക്കങ്ങളും മാറ്റാന്‍ ചില രുചികരമായ അത്താഴങ്ങള്‍ ഉണ്ടാക്കാം. ഇത് കഴിക്കുന്നത് നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളെയും മാറ്റി പ്രസരിപ്പോടെ ഇരിക്കാന്‍ സഹായിക്കും.

ബീന്‍സും കോരമീനും കൊണ്ടൊരു അത്താഴം ഒരുക്കാം

ബീന്‍സും കോരമീനും കൊണ്ടൊരു അത്താഴം ഒരുക്കാം

കോര മീനില്‍ ധാരാളം ഒമേഗ ഫാറ്റി-3 ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മൂഡിനെ ബാലസ് ചെയ്യാന്‍ സഹായിക്കും. ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ മാനസിക പിരിമുറുക്കത്തിനുള്ള മരുന്നാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വൈറ്റ് ബീന്‍സും ചേര്‍ത്തൊരു അത്താഴം ഉണ്ടാക്കാം. ബീന്‍സില്‍ സ്‌ട്രെസ്സ് കുറയ്ക്കാനുള്ള മെഗ്നീഷ്യവും ഫൈബറും അടങ്ങിയിട്ടുണ്ട്. ഈ അത്താഴം രക്ത സമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.

ബ്രൊക്കോളിയും വൈറ്റ് ബീന്‍ പാസ്തയും

ബ്രൊക്കോളിയും വൈറ്റ് ബീന്‍ പാസ്തയും

നല്ല മൂഡ് നല്‍കാന്‍ വൈറ്റ് ബീന്‍സ് മികച്ച മാര്‍ഗമാണ്. ഇതിന്റെ കൂടെ ബ്രൊക്കോളിയും ചീസി പാസ്തയുമ ചേര്‍ത്തൊരു അത്താഴം ഒരുക്കാം. ഇതില്‍ ധാരാളം ഫ്‌ളേറ്റ്, വൈറ്റമിന്‍ ബി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഡിപ്രെഷനെ ആട്ടിയകറ്റും. ഫ്‌ളേറ്റ് അടങ്ങിയ മറ്റ് ഭക്ഷ്യവസ്തുക്കളാണ് ചീര, പയര്‍,മുളപ്പിച്ച ധാന്യങ്ങള്‍, ആര്‍റ്റചോക്, സൊയാബീന്‍ എന്നിവ. ഇവ നിങ്ങളുടെ അത്താഴത്തിനൊപ്പം ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

മധുരക്കിഴങ്ങ് കൊണ്ടൊരു സൂപ്പ്

മധുരക്കിഴങ്ങ് കൊണ്ടൊരു സൂപ്പ്

അത്താഴത്തിനൊപ്പം മധുരക്കിഴങ്ങ് സൂപ്പ് കഴിക്കാം. നിങ്ങളുടെ ഡിപ്രെ ഷന്‍ മാറ്റാന്‍ ഇതിനു കഴിയും. നിങ്ങളെ സ്വന്തനിപ്പിക്കാന്‍ കഴിവുള്ള വൈറ്റമിന്‍ ബി-12 അടങ്ങിയിട്ടുണ്ട്.

ബാര്‍ളി കൊണ്ട് ബീഫ് സ്റ്റൂ ഒരുക്കാം

ബാര്‍ളി കൊണ്ട് ബീഫ് സ്റ്റൂ ഒരുക്കാം

തണുപ്പ് കാലത്ത് നിങ്ങള്‍ക്ക് യോജിച്ച ഒരു വിഭവമാണ് ബീഫ് സ്റ്റൂ. പനികൂര്‍ക്ക, വെളുത്തുള്ളി, തൈമ്, ബേ ലീഫ് എന്നിവ ഇട്ട് ബീഫ് സ്റ്റൂ ഉണ്ടാക്കാം. ഇതില്‍ ബാര്‍ളിയും ചേര്‍ക്കാം. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ബാര്‍ളി നിങ്ങളുടെ ശരീരത്തിന് ഊര്‍ജ്ജം നല്‍കും. പോസറ്റീവ് സുഖവും നല്‍കും.

എള്ളും ബോക് ചോയ്യും കൊണ്ടൊരു അത്താഴം

എള്ളും ബോക് ചോയ്യും കൊണ്ടൊരു അത്താഴം

സീസണല്‍ ഡിപ്രെഷന്‍ അകറ്റാന്‍ പറ്റിയ ഉത്തമ മാര്‍ഗമാണിത്. വൈറ്റമിന്‍ ഡി അടങ്ങിയ ഈ അത്താഴം കഴിക്കുക. കൂണും, എള്ളും, ബോക് ചോയ് എന്ന പച്ചക്കറിയും ചേര്‍ത്ത് വിഭവം ഉണ്ടാക്കാം.

ബട്ടര്‍നട്‌സും ചോളവും കൊണ്ടൊരു അത്താഴം

ബട്ടര്‍നട്‌സും ചോളവും കൊണ്ടൊരു അത്താഴം

ബട്ടര്‍നട്‌സ് സ്‌ക്വാഷും ചോളം സാലഡും വെളുത്ത കടലയും കൊണ്ടൊരു വിഭവം തയ്യാറാക്കാം. ഇത് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും നല്ല മൂഡ് സമ്മാനിക്കാനും കഴിവുള്ളതാണ്. പ്രോട്ടീന്‍ അടങ്ങിയ ചോളം അത്താഴത്തിന് കഴിക്കാവുന്ന മികച്ച വിഭവമാണ്.

കടുക് താളിച്ച കോര മീന്‍ കറി

കടുക് താളിച്ച കോര മീന്‍ കറി

കോര മീന്‍ കടുകും കറിവേപ്പിലയും ചേര്‍ത്ത് വയ്ക്കാം. ഇത് നിങ്ങളുടെ മൂഡ് നല്ലതാക്കാന്‍ സഹായിക്കുന്ന വിഭവമാണ്. വൈറ്റമിന്‍ ഡി, ഒമേഗ-3, വൈറ്റമിന്‍ ബി-12 അടങ്ങിയിരിക്കുന്നു.

ടര്‍ക്കി കോഴിയിറച്ചി ഇഞ്ചിയിട്ട് വയ്ക്കാം

ടര്‍ക്കി കോഴിയിറച്ചി ഇഞ്ചിയിട്ട് വയ്ക്കാം

ഇഞ്ചിയിട്ട് വച്ച ടര്‍ക്കി കോഴി ഇറച്ചി അത്താഴത്തിന് ഒരുക്കാം. ഇത് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ്. ഇതില്‍ ട്രൈപ്‌റ്റോഫന്‍, അമിനോ ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തെ റിലാക്‌സാക്കി വയ്ക്കാന്‍ സഹായിക്കുന്നു.ഇഞ്ചി ഉത്കണ്ഠ,സ്‌ട്രെസ്സ്, ക്ഷീണം എന്നിവയോട് പൊരുതാന്‍ കഴിവുള്ള ഭക്ഷ്യവസ്തുവാണ്.

English summary

dinners that help fight seasonal depression

If you're suffering from the winter blues or have full-blown seasonal affective disorder , we have some good news.
Story first published: Saturday, March 28, 2015, 11:19 [IST]
X
Desktop Bottom Promotion