For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ പ്രാതലുകള്‍ നിങ്ങളെ ചെറുപ്പമാക്കും..

By Sruthi K M
|

ചില ഭക്ഷണങ്ങളില്‍ നിങ്ങളുടെ പ്രായം കൂട്ടാനുള്ള പ്രക്രിയ കൂടുതലുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ..? ഇത് സത്യമാണ്, പ്രഭാതഭക്ഷണമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഒരു ദിവസത്തെ തുടക്കം തന്നെ പിഴച്ചാല്‍ അത് നല്ലതാവില്ല. രാവിലത്തെ പ്രാതല്‍ നന്നായി കഴിക്കണമെന്നും നല്ലത് കഴിക്കണമെന്നും കേട്ടിട്ടില്ലേ.. അതുപോലെ ചില പ്രഭാതഭക്ഷണങ്ങള്‍ നിങ്ങളുടെ ചെറുപ്പം നിലനിര്‍ത്തുമെന്നും അറിയുക.

രാത്രി മുഴുവന്‍ നമ്മള്‍ ഭക്ഷണം കഴിക്കാതിരുന്ന് രാവിലെ അതിനെ ബ്രെയ്ക്ക് ചെയ്യുന്നു. അതുകൊണ്ടാണ് ബ്രെയ്ക്ക് ഫാസ്റ്റ് എന്ന പേര് തന്നെ നല്‍കിയിരിക്കുന്നത്. അതായത് പ്രഭാതഭക്ഷണം അത്രയും പ്രധാനപ്പെട്ടതാണ്. അത് നിങ്ങള്‍ ഒഴിവാക്കാന്‍ പാടില്ല. എഴുന്നേറ്റ് കഴിഞ്ഞ് രണ്ടു മണിക്കൂറിനുശേഷമേ പ്രാതല്‍ കഴിക്കാന്‍ പാടുള്ളൂ എന്നാണ് പറയുന്നത്. നല്ല പ്രഭാതഭക്ഷണങ്ങള്‍ നിങ്ങളെ ചെറുപ്പമാക്കി നിര്‍ത്തുകയും നിങ്ങളെ ആരോഗ്യമുള്ളവരാക്കി നിര്‍ത്തുകയും ചെയ്യുന്നു.

വാര്‍ധക്യം ചെറുക്കുന്ന ഭക്ഷണങ്ങള്‍ നിങ്ങളുടെ പ്രഭാതഭക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് അറിയുക. പ്രഭാതത്തില്‍ ഏത് കഴിച്ചാലാണ് കൂടുതല്‍ ഗുണം എന്ന് തിരിച്ചറിയുക. അത് നിങ്ങളുടെ യുവത്വത്തെ നിലനിര്‍ത്തും...

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ധാരാളം ആന്റിയേക്‌സിഡന്റ്‌സ് അടങ്ങിയതാണ് ഗ്രീന്‍ ടീ. ഇത് നിങ്ങളുടെ ചര്‍മത്തെ മൃദുവാക്കി നിലനിര്‍ത്താന്‍ സഹായിക്കും. ത്വക്ക് രോഗത്തെയും ചര്‍മത്തിനുണ്ടാകുന്ന ചുളിവുകളെയും തടയാന്‍ സഹായിക്കും. പ്രഭാതഭക്ഷണത്തില്‍ ഗ്രീന്‍ ടീ ഉള്‍പ്പെടുത്തിക്കോളൂ.

മുട്ട

മുട്ട

മുട്ടയും ഒരു ആന്റി എയ്ജിങ് ഭക്ഷണമാണ്. കാത്സ്യവും അയേണും പ്രോട്ടീനും കൂടിയതോതില്‍ അടങ്ങിയിരിക്കുന്ന മുട്ട എന്നും പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉത്തമമാണ്.

ഓട്‌സ്

ഓട്‌സ്

ഓട്‌സില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ നിങ്ങളുടെ ശരീരത്തിലുള്ള കൊളസ്‌ട്രോളിനെ നീക്കം ചെയ്യാന്‍ സഹായിക്കും. കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. ശരീരത്തിലെ ചുളിവുകളെയെല്ലാം നീക്കം ചെയ്യും. നിങ്ങളെ യുവത്വമുള്ളതാക്കി സംരക്ഷിക്കും.

ബ്ലൂബെറീസ്

ബ്ലൂബെറീസ്

ഫൈബറും വൈറ്റമിനും കൂടിയ തോതില്‍ അടങ്ങിയ ബ്ലൂബെറീസും പ്രഭാതത്തില്‍ കഴിക്കൂ. ഇതിലടങ്ങിയിരിക്കുന്ന പോളിഫിനോള്‍സ് നിങ്ങളെ ഊര്‍ജ്ജസ്വലനാക്കുന്നു. പ്രമേഹത്തെയും ക്യാന്‍സറിനെയും ഹൃദയ സംബന്ധമായ രോഗത്തെയും തടയുന്നു.

മുന്തിരി

മുന്തിരി

ആന്റി എയ്ജിങിന് സഹായിക്കുന്ന മറ്റൊരു ഫലമാണ് മുന്തിരി. നിങ്ങളുടെ ശരീരത്തിലെ ഇന്‍സുലിന്റെ അളവിനെ നിലനിര്‍ത്തുന്നു. ഇത് നിങ്ങളെ ആരോഗ്യമുള്ളവരാക്കി നിര്‍ത്തും. പ്രഭാതഭക്ഷണത്തില്‍ മുന്തിരിയും ഉള്‍പ്പെടുത്താം.

ചെറുചന വിത്ത്

ചെറുചന വിത്ത്

വാര്‍ധ്യകത്തെ എളുപ്പം ചെറുത്തുനിര്‍ത്തുന്ന ഒന്നാണ് ഫഌക്‌സ് സീഡ്. ധാന്യങ്ങളും, മുട്ടയും, ഓട്‌സും , ചെറുചന വിത്തും,പഴവര്‍ഗങ്ങളും ചേര്‍ത്ത് കഴിക്കുന്നത് ചര്‍മത്തിലെ ചുളിവുകള്‍ക്ക് അത്യുത്തമ പരിഹാരമാകും. ഒമേഗ-3 യും ഫാറ്റി ആസിഡും അടങ്ങിയ ഫഌക്‌സ് സീഡും പ്രഭാതഭക്ഷ.ണത്തില്‍ ഉള്‍പ്പെടുത്താം.

മാതളനാരങ്ങ ജ്യൂസ്

മാതളനാരങ്ങ ജ്യൂസ്

ആന്റി എയ്ജിങ് ഭക്ഷണമാണ് മാതളനാരങ്ങ. ഇത് നിങ്ങളുടെ മാനസിക പിരിമുറുക്കത്തെ നീക്കി ഊര്‍ജ്ജസ്വലനാക്കുന്നു. പൃദയ സംബന്ധമായ രോഗത്തെയും തടയും. മാതളനരങ്ങയുടെ ജ്യൂസ് രാവിലെ തന്നെ കുടിച്ച് ചില്‍ ആകൂ..

ബദാം

ബദാം

കൂടിയ അളവില്‍ വൈറ്റമിന്‍ ഇ അടങ്ങിയ ബദാം രാവിലതന്നെ കൊറിക്കുന്നത് നല്ലതാണ്. ഇത് നിങ്ങള്‍ക്ക് ആരോഗ്യമുള്ള ചര്‍മവും മുടിയും നഖവും തരുന്നു.

ഓറഞ്ച്

ഓറഞ്ച്

ജലാംശം ധാരാളം അടങ്ങിയ ഓറഞ്ച് പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഇത് നിങ്ങളുടെ ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്തുന്നു.

കുക്കുമ്പര്‍

കുക്കുമ്പര്‍

മികച്ച ഒരു ആന്റി എയ്ജിങ് ഭക്ഷ്യവസ്തുവാണ് കുക്കുമ്പര്‍. ഇത് നിങ്ങളുടെ വരണ്ട ചര്‍മത്തിന് പരിഹാരം തരും. നിങ്ങളുടെ ചര്‍മത്തെ മൃദുവുള്ളതും തിളക്കമുള്ളതുമാക്കും.

ഏത്തപ്പഴം

ഏത്തപ്പഴം

പോഷകഘടകങ്ങള്‍ നല്ലവണ്ണം അടങ്ങിയ ഏത്തപ്പഴം ശരീരത്തിന് നല്ലതാണ്. പൊട്ടാസിയം ധാരാളം അടങ്ങിയിട്ടുണ്ട്. പഴം പുഴുങ്ങിയും അല്ലാതെയും പ്രഭാതത്തില്‍ കഴിക്കുന്നത് നല്ലതാണ്.

ഡാര്‍ക് ചോക്ലേറ്റ്

ഡാര്‍ക് ചോക്ലേറ്റ്

ചോക്ലേറ്റില്‍ കഴിക്കുന്നത് അത്ര നല്ലതല്ലെങ്കിലും അത് നിങ്ങളുടെ ചര്‍മത്തിന് നല്ലത് നല്‍കും. ഡാര്‍ക് ചോക്ലേറ്റ് ചര്‍മത്തെ സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷിക്കും. കാപ്പിക്കുരു അടങ്ങിയ ചോക്ലറ്റുകള്‍ കഴിക്കാം. ഇതില്‍ ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയിട്ടുണ്ട്.

ബീന്‍സ്

ബീന്‍സ്

ബീന്‍സില്‍ ധാരാളം ആന്റിയോക്‌സിഡന്റ്‌സും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്.

English summary

these some breakfast foods make you youthful

So let us look at the anti-aging foods to be included for a healthy breakfast.
Story first published: Wednesday, February 25, 2015, 13:15 [IST]
X
Desktop Bottom Promotion