For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈതച്ചക്ക കഴിച്ചാല്‍ ചുമ മാറുമോ ?

By Sruthi K M
|

കൈതച്ചക്കയ്ക്ക് ജലദോഷത്തെ അകറ്റാനും ചുമ മാറ്റാനും കഴിയുമത്രേ... ജലദോഷം മൂലമുണ്ടാകുന്ന എല്ലാ അസ്വസ്ഥതകള്‍ക്കും കൈതച്ചക്ക മികച്ച മരുന്നാണ്. ശുദ്ധമായ കൈതച്ചക്കയില്‍ ബ്രൊമലെയ്ന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ അണുക്കളെ ഇല്ലാതാക്കുന്നു. പകര്‍ച്ചവ്യാധികളെ ഇവ കൊന്നൊടുക്കും.

ഗുളികകളും മരുന്നും കഴിക്കാതെ തന്നെ പ്രകൃതിദത്തമായി നിങ്ങള്‍ക്ക് ചുമ മാറ്റാന്‍ സാധിക്കും. എന്തൊക്കെ ഗുണങ്ങളാണ് കൈതച്ചക്കയില്‍ ഒളിഞ്ഞിരിക്കുന്നതെന്ന് അറിയാം...

ദിവസവും വിറ്റാമിന്‍ സി

ദിവസവും വിറ്റാമിന്‍ സി

ഒരു ഗ്ലാസ് കൈതച്ചക്ക ഒരു ദിവസം കഴിക്കുന്നതു വഴി നിങ്ങളുടെ ശരീരത്തില്‍ 50 ശതമാനം വിറ്റാമിന്‍ സി എത്തുന്നു എന്നാണ് പറയുന്നത്. ഇത് മെറ്റബോളിസവും ഊര്‍ജ്ജവും വര്‍ദ്ധിപ്പിക്കുന്നു.

മെഗ്നീഷ്യവും പൊട്ടാസിയവും

മെഗ്നീഷ്യവും പൊട്ടാസിയവും

കൈതച്ചക്ക ജ്യൂസില്‍ ധാരാളം മിനറല്‍സും മെഗ്നീഷ്യവും പൊട്ടാസിയവും അടങ്ങിയിട്ടുണ്ട്. ഇത് നാഡികളുടെ ആരോഗ്യത്തിന് സഹായകമാകുന്നു. പൊട്ടാസിയം രക്തം പമ്പ് ചെയ്യുന്നത് നല്ല രീതിയില്‍ ആക്കി മാറ്റുന്നു.

ആന്റി-ഇന്‍ഫഌമേറ്ററി ആണ്

ആന്റി-ഇന്‍ഫഌമേറ്ററി ആണ്

കൈതച്ചക്കയില്‍ അടങ്ങിയിരിക്കുന്ന ബ്രൊമലെയ്ന്‍ ആന്റി- ഇന്‍ഫഌമേറ്ററിയായി പ്രവര്‍ത്തിക്കുന്നു. ആര്‍ത്രൈറ്റീസ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നു. മൂക്കിനുണ്ടാകുന്ന വീക്കം, വായയ്ക്ക് ചെയ്യുന്ന സര്‍ജറി എന്നിവയൊക്കെ ചികിത്സിക്കാനുള്ള മരുന്നായി കൈതച്ചക്ക ഉപയോഗിക്കുന്നുണ്ട്.

കഫം മാറ്റുന്നു

കഫം മാറ്റുന്നു

കൈതച്ചക്ക ജ്യൂസ് നിങ്ങളുടെ മൂക്കൊലിപ്പും കഫവും മാറ്റാന്‍ സഹായിക്കും. കൈതച്ചക്ക ജ്യൂസില്‍ തേനും, ഉപ്പും, കുരുമുളകും ചേര്‍ത്ത് കഴിക്കുക. ശ്വാസകോശ സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും ഇത് മാറ്റി തരും.

ചുമക്കൊരു ആശ്വാസം

ചുമക്കൊരു ആശ്വാസം

കൈതച്ചക്ക ജ്യൂസ് കഴിക്കുന്നതിലൂടെ ചുമ പെട്ടെന്ന് പോയി കിട്ടും. നിങ്ങള്‍ക്ക് ഇതില്‍ നിന്നൊരു ആശ്വാസം പകരാന്‍ ഇവയ്ക്ക് കഴിയും.

രുചികരമായ കൈതച്ചക്ക ജ്യൂസ്

രുചികരമായ കൈതച്ചക്ക ജ്യൂസ്

ചില കൈതച്ചക്ക ജ്യൂസില്‍ പഞ്ചസാര ചേര്‍ക്കുന്നു. ഇത്തരം ജ്യൂസാണ് കടയിലും വീടുകളിലും സാധാരണ കണ്ടുവരുന്നത്. എന്നാല്‍ വ്യത്യസ്തമായി നിങ്ങള്‍ക്ക് ഇത് തയ്യാറാക്കാം. അങ്ങനെയാകുമെങ്കില്‍ നിങ്ങള്‍ക്കിത് മരുന്നായി ഉപയോഗിക്കാം.

ചുമ മാറ്റാന്‍ കൈതച്ചക്ക ജ്യൂസ് എങ്ങനെ ഉണ്ടാക്കാം

ചുമ മാറ്റാന്‍ കൈതച്ചക്ക ജ്യൂസ് എങ്ങനെ ഉണ്ടാക്കാം

ഒരു കപ്പ് ശുദ്ധമായ കൈതച്ചക്ക ജ്യൂസും, ചെറുനാരങ്ങ ജ്യൂസും, ചെറിയ കഷ്ണം ഇഞ്ചിയും, ഒരു ടീസ്പൂണ്‍ തേനും, ചുവന്ന മുളക് ചെറുതായി ചൂടാക്കിയ അര ടീസ്പൂണും എടുക്കുക.

ഉണ്ടാക്കുന്ന വിധം

ഉണ്ടാക്കുന്ന വിധം

ഇതു മുഴുവനും നന്നായി യോജിപ്പിച്ചാല്‍ കൈതച്ചക്ക ജ്യൂസ് തയ്യാര്‍. മുക്കാല്‍ കപ്പ് ഒരു ദിവസം രണ്ടോ മൂന്നോ തവണയായി കുടിക്കുക. നിങ്ങളുടെ ചുമ പെട്ടെന്ന് മാറി കിട്ടും.

English summary

Pineapple a widely used fruit is capable to cure cough

Pineapple, a widely used fruit is capable to cure cough simply caused through an irritation or is brought on by the common cold.
Story first published: Monday, March 16, 2015, 10:53 [IST]
X
Desktop Bottom Promotion