For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിഷാംശമുള്ള ഇവയൊക്കെ നിങ്ങള്‍ കഴിക്കുന്നുണ്ടോ?

By Sruthi K M
|

വിഷമയമുള്ള ഭക്ഷണങ്ങളാണോ നിങ്ങള്‍ ദൈംദിന ജീവിതത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഇവയൊക്കെ വിലക്കപ്പെട്ടതാണെന്ന് അറിഞ്ഞിട്ടാണോ അറിയാഞ്ഞിട്ടാണോ നിങ്ങള്‍ കഴിക്കുന്നത്. എന്നാല്‍ ഇപ്പോഴെങ്കില്‍ നിങ്ങള്‍ അറിഞ്ഞിരിക്കുക, നിങ്ങള്‍ കഴിക്കുന്ന പ്രിയപ്പെട്ട പല ഭക്ഷണത്തിലും മാരകമായ വിഷാംശം അടങ്ങിയിട്ടുണ്ട്. ഇവയൊക്കെ എത്രയും പെട്ടെന്ന് ഒഴിവാക്കേണ്ട കാലം കഴിഞ്ഞു. ഇനിയെങ്കിലും ഇതൊക്കെ അറിഞ്ഞ് ശ്രദ്ധയോടനീങ്ങാം.

പോഷകമൂല്യമുള്ള ഏത് ഭക്ഷണമാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നത്. പാല്‍, ബ്രെഡ്, തേന്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയില്‍ ഏതാണ് നിങ്ങളുടെ ഇഷ്ട വിഭവങ്ങള്‍. എന്നാല്‍ ഇഷ്ടത്തോടെ കഴിക്കാന്‍ വരട്ടെ ഇവയില്‍ ചിലതൊക്കെ നിങ്ങള്‍ക്ക് ദോഷം ചെയ്യുന്നതാണ്. ഇവയില്‍ ചിലതില്‍ വിഷമയമുണ്ട്. ലെഡ്, ബിഎച്ച്എ,പൊട്ടാസിയം ബ്രോമേറ്റ് തുടങ്ങിയ വിഷലിപ്തമായ പദാര്‍ത്ഥങ്ങള്‍ ചില ഭക്ഷ്യവസ്തുക്കളില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തില്‍ പ്രവേശിക്കുകയും പല രോഗങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു.

ചിപ്‌സ്, ചോക്ലേറ്റ്, ഫാസ്റ്റ് ഫുഡ് എന്നിവയോട് കുട്ടികള്‍ക്ക് പ്രിയം കൂടുതലാണ്. എന്നാല്‍ അമ്മമാര്‍ അറിഞ്ഞിരിക്കുക. ഇതിലൊക്കെ ധാരാളം വിഷാംശം അടങ്ങിയിട്ടുണ്ട്. നിങ്ങള്‍ ദിവസവും കഴിക്കുന്ന ഏതൊക്കെ ഭക്ഷണങ്ങളാണ് നിങ്ങളുടെ ശരീരത്തിന് അപകടകാരിയാകുന്നത് എന്നു നോക്കാം..

ലെഡ്(ഈയത്തകിട്)

ലെഡ്(ഈയത്തകിട്)

ഉപ്പും മുളകും കൂടുതല്‍ അടങ്ങിയ ഫാസ്റ്റ് ഫുഡിനോടാണ് എല്ലാവര്‍ക്കും പ്രിയം. എന്നാല്‍ ഇത്തരം രുചിയുള്ള ഭക്ഷണങ്ങളില്‍ ലെഡ് എന്ന വിഷാംശം ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ആദ്യം ഒഴിവാക്കേണ്ടത് ഇത്തരം ഭക്ഷണങ്ങളാണ്. ചോക്ലേറ്റിലും ഇത് അടങ്ങിയിട്ടുണ്ട്.

ബിഎച്ച്എ(ബുട്ടിലേറ്റഡ് ഹൈഡ്രോക്‌സൈനിസോള്‍)

ബിഎച്ച്എ(ബുട്ടിലേറ്റഡ് ഹൈഡ്രോക്‌സൈനിസോള്‍)

ബിഎച്ച്എയുടെ അംശം കലര്‍ന്ന ഭക്ഷണം നിങ്ങളുടെ ശരീരത്തിന് അപകടകാരിയാണ്. ഇത് കാന്‍സര്‍ വരെ ഉണ്ടാക്കുന്നു. വറുത്ത ഉരുളക്കിഴങ്ങ്, ഇറച്ചി, വെണ്ണ,ചില ധാന്യങ്ങള്‍, നട്‌സ്, ബിയര്‍ എന്നിവയിലെല്ലാം ഇത്തരം ദാര്‍ത്ഥം അടങ്ങിയിട്ടുണ്ട്.

പൊട്ടാസിയം ബ്രോമേറ്റ്

പൊട്ടാസിയം ബ്രോമേറ്റ്

പൊട്ടാസിയം ബ്രോമേറ്റിന്റെ അംശം അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിങ്ങള്‍ നിര്‍ബന്ധമായും അറഞ്ഞിരിക്കണം. റോള്‍സ്, കേക്ക് തുടങ്ങിയ പുഡിങുകള്‍ അപകടകാരികളാണ്. ഇത് അമിതമായി കഴിക്കുന്നത് നിര്‍ത്തുക. കേള്‍വി വൈകല്യം, ജനന വൈകല്യം, അവയവങ്ങള്‍ കേടാക്കുക എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

ജിഎംഒ

ജിഎംഒ

ഗവേഷകര്‍ പറയുന്നത് 90 ശതമാനം ആള്‍ക്കാരും ഇത്തരം വിഷലിപ്തമായ ഭക്ഷണങ്ങളാണ് കൂടുതല്‍ ഉപയോഗിക്കുന്നതെന്നാണ്. ചിലതരം ധാന്യങ്ങള്‍, പഞ്ചസാര തുടങ്ങിയവയില്‍ ധാരാളം ജിഎംഒ അംശം അടങ്ങിയിട്ടുണ്ട്.

ഒലെസ്ട്ര

ഒലെസ്ട്ര

നിങ്ങള്‍ എന്നും കൊറിച്ചു കൊണ്ടിരിക്കുന്ന ഉരുളക്കിഴങ്ങ് ചിപ്‌സില്‍ കൂടിയ തോതില്‍ ഇവ അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് ഉണ്ടാക്കുന്ന ഒന്നാണ്. ഇത് നിങ്ങള്‍ക്ക് ഗുണകരമല്ല. ഇത് ശരീരത്തില്‍ കരോട്ടിനോയിഡ്‌സ് കുറയ്ക്കാന്‍ കാരണമാകുന്നു.

ക്ലോറാപെനിക്കോള്‍

ക്ലോറാപെനിക്കോള്‍

ക്ലോറാപെനിക്കോള്‍ എന്ന വിഷാംശം വില കുറഞ്ഞ തേനില്‍ ധാരാളം അടങ്ങിട്ടുണ്ട്. നിങ്ങള്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കുക. ശുദ്ധമായ തേന്‍ ശരീരത്തിന് നല്ലതാണ്.

കളര്‍ ചേര്‍ത്ത കൃത്രിമ വിഭവങ്ങള്‍

കളര്‍ ചേര്‍ത്ത കൃത്രിമ വിഭവങ്ങള്‍

നിങ്ങള്‍ ഒഴിവാക്കേണ്ട പ്രധാന ഒന്നാണ് ഇത്തരം വിഭവങ്ങള്‍. കളര്‍ ചേര്‍ത്ത കൃത്രിമ ഭക്ഷണങ്ങളെല്ലാം ശരീരത്തില്‍ പല കേടും വരുത്തുന്നതാണ്. കല്‍ക്കണ്ടം, കേക്ക്, പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്ന ചേരുവകള്‍ എന്നിവയിലൊക്കെ കളര്‍ എന്ന വിഷാംശം അടങ്ങിയിട്ടുണ്ട്.

ആര്‍സനിക്

ആര്‍സനിക്

ആര്‍സെനിക് എന്ന വിഷം നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണമായ ചിക്കനില്‍ ധാരാളം ഉണ്ട്. ഇത്തരം വിഷാംശം ചേര്‍ത്ത ചിക്കന്‍ കടയില്‍ നിന്ന് വാങ്ങി കഴിക്കാതിരിക്കുക. ഇത് നിങ്ങളുടെ ശരീര വളര്‍ച്ചയ്ക്കും ചര്‍മത്തിനും അപകടകാരിയാണ്.

ബ്രോമിനേറ്റ്ഡ് വെജിറ്റബിള്‍ ഓയില്‍

ബ്രോമിനേറ്റ്ഡ് വെജിറ്റബിള്‍ ഓയില്‍

വേനല്‍ക്കാലത്ത് ദാഹം അകറ്റാന്‍ എല്ലാവരും തണുപ്പ് തരുന്ന പാനീയങ്ങള്‍ കുടിക്കുന്നു. എന്നാല്‍ നിങ്ങള്‍ സൂക്ഷയിക്കണം. ഇത്തരം സോഫ്റ്റ് ഡ്രിങ്ക്‌സില്‍ ബിവിഒ അടങ്ങിയിട്ടുണ്ട്. ഇത് തൈറോയിഡ് പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകും.

സിന്തറ്റിക് ഹോര്‍മോണ്‍സ്

സിന്തറ്റിക് ഹോര്‍മോണ്‍സ്

സിന്തറ്റിക് ഹോര്‍മോണ്‍സായ ആര്‍ബിജിഎച്ചും ആര്‍ബിഎസ്ടിയും അപകടകാരികളാണ്. നിങ്ങള്‍ കഴിക്കുന്ന പാല്‍ ഉല്‍പ്പന്നങ്ങളില്‍ ഇത്തരം അംശങ്ങള്‍ അടങ്ങിയിട്ടുണ്ട്. പാല്‍ പോഷക ഗുണങ്ങളുള്ള ഒന്നാണ്. എന്നാല്‍ ഇത്തരം വിഷാംശം അടങ്ങിയ പാല്‍ ഉല്‍പ്പന്നങ്ങള്‍ നെഞ്ചിലെയും മൂത്രാശയത്തിലെയും ക്യാന്‍സറിന് കാരണമാകുന്നു.

റാക്ടോപമിന്‍

റാക്ടോപമിന്‍

പന്നിയിറച്ചിയില്‍ ഈ വിഷാശം അടങ്ങിയിട്ടുണ്ട്. കടയില്‍ നിന്ന് രുചിയോടെ വാങ്ങി കഴിക്കുന്ന പന്നിയിറച്ചി ഒഴിവാക്കേണ്ടിയിരിക്കുന്നു.

English summary

eleven-most-banned-toxic-ingredients-in-food

Lets Learn About Top Ten Toxic Ingredients In Food List
Story first published: Wednesday, February 25, 2015, 11:18 [IST]
X
Desktop Bottom Promotion