For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലൈംഗികത സുഖകരമാകാന്‍ ഇവ കഴിക്കൂ...

By Sruthi K M
|

ലൈംഗിക ബന്ധം എത്രമാത്രം സുഖകരമാക്കാന്‍ കഴിയുന്നുവോ അത്രയും നല്ലതാണ് മനസ്സിനും ശരീരത്തിനും. വിപണിയില്‍ ഇന്ന് കാണുന്ന പല മരുന്നുകളും ലൈംഗികശേഷി കൂട്ടാനും വന്ധ്യത പരിഹരിക്കാനുള്ളതുമാണ്. ശരീരത്തിന്റെ ആരോഗ്യനിലയും ലൈംഗിക ഹോര്‍മോണുകളുടെ ഉത്പാദനത്തിനും ആവശ്യത്തിന് പോഷകങ്ങള്‍ ആവശ്യമാണ്. അമിതവണ്ണവും വണ്ണക്കുറവും ഒരുപോലെ ലൈംഗിക ബന്ധത്തിന് തടസ്സമാകും.

കിടപ്പുമുറിയിലെ നിങ്ങളുടെ താല്‍പര്യം

നഷ്ടപ്പെട്ടു പോകുന്ന രതിമൂര്‍ച്ചയ്ക്ക് പരിഹാരം നല്‍കുന്ന ഭക്ഷണങ്ങള്‍ ഒട്ടേറെയുണ്ട്. ശരിയായ ഭക്ഷണം കഴിക്കുകയും ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ചെയ്താല്‍ നിങ്ങളുടെ ലൈംഗികോര്‍ജം കൂട്ടാം..

തണ്ണിമത്തങ്ങ

തണ്ണിമത്തങ്ങ

തണ്ണിമത്തങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രൂലിന്‍ എന്ന രാസവസ്തു രക്തക്കുഴലുകളെ വികസിപ്പിച്ച് രക്തയോട്ടം കൂട്ടും.

കക്കയിറച്ചി

കക്കയിറച്ചി

സിങ്കിന്റെ അളവ് കുറയുന്നത് ലൈംഗികശേഷിക്കുറവിന് കാരണമാകാം. കക്കയിറച്ചി, കല്ലുമ്മക്കായ എന്നിവ സിങ്കിന്റെ കലവറയാണ്.

മത്തി

മത്തി

ലൈംഗികഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ ഉത്പാദനത്തിനും ആരോഗ്യമുള്ള ബീജങ്ങള്‍ക്കും ഫാറ്റി ആസിഡ് ആവശ്യമാണ്. മത്തി, അയല പോലുള്ള മീനുകളിലെ ഫാറ്റി ആസിഡുകള്‍ ഇതിനു സഹായകമാകും.

ചോക്ലേറ്റ്

ചോക്ലേറ്റ്

ബ്രൗണ്‍ ചോക്ലേറ്റ് ഹോര്‍മോണ്‍ ഉത്പാദനവും ലൈംഗിക ആസ്വാദ്യതയും കൂട്ടും.

ശതാവരി

ശതാവരി

ആരോഗ്യകരമായ ലൈംഗിക ജീവിതത്തിനു ശതാവരിയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഫലപ്രദമാകും.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

ബീജശേഷി കൂട്ടാന്‍ വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. പച്ചിലക്കറികള്‍, നാരങ്ങ, ഓറഞ്ച്, പപ്പായ എന്നിവ വിറ്റാമിന്‍ സിയുടെ കലവറയാണ്.

മുന്തിരി

മുന്തിരി

പൈനാപ്പിള്‍, മുന്തിരി, ആപ്പിള്‍ എന്നിവയും ലൈംഗികാരോഗ്യത്തിന് നല്ലതാണ്.

ബീന്‍സ്

ബീന്‍സ്

ബീന്‍സ്, ഗ്രീന്‍പീസ്, കൊഴുപ്പ് കുറഞ്ഞ പാല്‍ ഉത്പന്നങ്ങള്‍ എന്നിവയും ലൈംഗിക ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കും.

മത്തങ്ങ

മത്തങ്ങ

മത്തങ്ങക്കുരു, വാല്‍നട്ട് എന്നിവയും സഹായകമാകും.

എള്ളെണ്ണ

എള്ളെണ്ണ

എള്ളും എള്ളെണ്ണയും ലൈംഗികശേഷി കൂട്ടും.

സൂര്യകാന്തി എണ്ണ

സൂര്യകാന്തി എണ്ണ

സൂര്യകാന്തി എണ്ണ ലൈംഗിക ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ഒഴിവാക്കേണ്ടവ

ഒഴിവാക്കേണ്ടവ

കാപ്പി, ചായ, കോള തുടങ്ങിയ കഫീന്‍ പാനീയങ്ങളുടെ അമിത ഉപയോഗം വന്ധ്യതയുണ്ടാക്കാം.

ഒഴിവാക്കേണ്ടവ

ഒഴിവാക്കേണ്ടവ

കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ബര്‍ഗര്‍, ജങ്ക് ഫുഡ്, കേക്ക്, ബിസ്‌കറ്റ് എന്നിവയുടെ ഉപയോഗം കുറയ്ക്കണം.

English summary

Increase Sex drive with these boosting libido super foods.

Want to spice up your love life? Here are the foods you should pick for a libido boost.
Story first published: Wednesday, May 27, 2015, 11:48 [IST]
X
Desktop Bottom Promotion