For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലാ ജങ്ക്ഫുഡിനേയും സംശയിക്കേണ്ട

|

ജങ്ക്ഫുഡിനെക്കുറിച്ച് പറയുമ്പോള്‍ തന്നെ അനാരോഗ്യം എന്നാണ് നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത്. എന്നാല്‍ എല്ലാ ജങ്ക്ഫുഡുകളും നല്‍കുന്നത് അനാരോഗ്യമല്ല, കണ്ണടച്ച് എല്ലാ ജങ്ക് ഫുഡുകളേയും സംശയിക്കേണ്ട ആവശ്യമില്ല എന്നതാണ് സത്യം. ജങ്ക് ഫുഡ് വരുത്തും അപകടങ്ങള്‍!!

കലോറി കൂടുതലും അനാരോഗ്യം നല്‍കുന്നതും എന്നാണ് ജങ്ക്ഫുഡിന്റെ നിര്‍വ്വചനം. എന്നാല്‍ പലപ്പോഴും ജങ്ക്ഫുഡിന് ചില ആരോഗ്യഗുണങ്ങള്‍ കൂടി ഉണ്ട്. എല്ലാ ജങ്ക്ഫുഡും ആരോഗ്യം നല്‍കില്ല, ആരോഗ്യം നല്‍കുന്ന അത്തരത്തിലുള്ള ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. കുട്ടികള്‍ ജങ്ക്‌ഫുഡ്‌ കഴിച്ചാല്‍.....

മുന്‍പില്‍ ചോക്ലേറ്റ്

മുന്‍പില്‍ ചോക്ലേറ്റ്

ചോക്ലേറ്റ് ഇഷ്ടമില്ലാത്തവരുണ്ടാവില്ല, കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ചോക്ലേറ്റിന്റെ ഇഷ്ടക്കാരാണ്. എന്നാല്‍ ചോക്ലേറ്റ് അപകടകാരിയായ ജങ്ക്ഫുഡ് ഇനത്തില്‍ വരുന്നതെന്നതായിരുന്നു തെറ്റിദ്ധാരണ. പക്ഷേ ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന അത്രയും പോഷകങ്ങള്‍ ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഈ അടുത്ത കാലത്ത് നടന്ന പഠനങ്ങളില്‍ വ്യക്തമാക്കുന്നത്.

ബീഫ് വിഭവങ്ങള്‍

ബീഫ് വിഭവങ്ങള്‍

ജങ്ക്ഫുഡുകളിലെ പ്രധാന ഘടകമായിരുന്നു ബീഫ്. എന്നാല്‍ ബീഫ് അടങ്ങിയിട്ടുള്ള ജങ്ക്ഫുഡ് അനാരോഗ്യം സൃഷ്ടിക്കുമെന്ന തെറ്റിദ്ധാരണ നിലനിന്നിരുന്നു. എന്നാല്‍ ഇത് രക്തത്തിലെ ഇന്‍സുലിന്റെ അളവ് ക്രമപ്പെടുത്തുന്നു. മാത്രമല്ല കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു.

ഐസ്‌ക്രീം

ഐസ്‌ക്രീം

ഐസ്‌ക്രീം അനാരോഗ്യത്തിന്റെ ഗണത്തിലാണ് പെട്ടിരുന്നത്. എന്നാല്‍ പലപ്പോഴും ഐസ്‌ക്രീമില്‍ കലോറി കൂടുതലാണെന്ന് പറഞ്ഞ് ഒഴിവാക്കുന്നവരായിരുന്നു പല മാതാപിതാക്കളും. എന്നാല്‍ ഇപ്പോള്‍ ഐസ്‌ക്രീം അനാരോഗ്യമുണ്ടാക്കുന്നില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

മയൊണൈസ്

മയൊണൈസ്

മയോണൈസ് ഉപയോഗിക്കാത്ത ഭക്ഷണങ്ങള്‍ ഇന്ന് കുറവാണ്. ഷവര്‍മ്മ, സാന്‍ഡ്വിച്ച്, വിവിധ തരത്തിലുള്ള സാലഡ് തുടങ്ങിയവയിലെല്ലാം മയോണൈസ് ഉപയോഗിച്ചിരുന്നു. അതുകൊണ്ടു തന്നെ ആരോഗ്യത്തിന് ഹാനീകരം എന്ന രീതിയിലായിരുന്നു ഇതിനെ കണ്ടിരുന്നതും. എന്നാല്‍ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ മയോണൈസിനു കഴിയും എന്നതാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്.

 സോസ്

സോസ്

പല തരത്തിലുള്ള സോസുകള്‍ നമ്മള്‍ ഉപയോഗിക്കുന്നുണ്ട്. പലപ്പോഴും കറികളില്‍ സ്വാദ് വര്‍ദ്ധിപ്പിക്കാന്‍ സോസ് ഉപയോഗിക്കും. എന്നാല്‍ പല സോസുകളിലും നമ്മള്‍ കരുതുന്ന പോലെ അനാരോഗ്യം ഇല്ല.

പോപ്‌കോണ്‍

പോപ്‌കോണ്‍

പോപ്‌കോണ്‍ ആരോഗ്യത്തിന് ഹാനീകരം എന്നാണ് പറയപ്പെടുന്നത്. ഇത് ഹൃദയപ്രശ്‌നങ്ങള്‍ക്കും ക്യാന്‍സറിനും കാരണമാകുന്നു എന്നതാണ് വ്യാഖ്യാനം. എന്നാല്‍ ഇതൊരിക്കലും ആരോഗ്യത്തിന് ഹാനീകരമല്ലെന്നതാണ് സത്യം.

ബിയര്‍

ബിയര്‍

ബിയര്‍ കഴിച്ചാല്‍ തടി കൂടും എന്നത് നമുക്കിടയില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന ഒരു വിശ്വാസമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബിയര്‍ കുടിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ആന്റി ഓക്‌സിഡന്റിന്റെ അളവ് ഉയര്‍ന്ന തോതില്‍ ഉള്ളതിനാലാണ് ബിയര്‍ നല്ലതാണെന്നു പറയുന്നത്.

വെണ്ണ

വെണ്ണ

ശരീരഭാരം കുറയ്ക്കാന്‍ വെണ്ണയ്ക്ക് കഴിയും. എന്നാല്‍ പലപ്പോഴും വെണ്ണ ശരീരത്തിലെ കൊഴുപ്പ് വര്‍ദ്ധിപ്പിക്കുമെന്നും കൊളസ്‌ട്രോളിന് വഴിവെയ്ക്കുമെന്നുമുള്ള ധാരണയുണ്ടായിരുന്നു.

English summary

Junk Food Products That Actually Have Health Benefits

Well here are 8 junk food products and 'don't' list that actually have health benefits. Check them out.
Story first published: Monday, November 30, 2015, 16:44 [IST]
X
Desktop Bottom Promotion