For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോഷകമൂല്യമുള്ള ഗ്രീന്‍ ടീ ബിസ്‌ക്കറ്റ്

By Sruthi K M
|

ഗ്രീന്‍ ടീയുടെ ആരോഗ്യഗുണങ്ങളെപ്പറ്റി നിങ്ങള്‍ക്കറിയാം. ഗ്രീന്‍ ടീക്കൊപ്പം ഗ്രീന്‍ ടീ കൊണ്ടുള്ള ബിസ്‌ക്കറ്റ് കൂടിയായാലോ...ധാരാളം ആന്റിയോക്‌സിഡന്റുകള്‍ അടങ്ങിയ ഗ്രീന്‍ ടീക്കൊപ്പം ഇനി ഗ്രീന്‍ ടീ ബിസ്‌ക്കറ്റും കഴിക്കാം. ഗ്രീന്‍ ടീ ഉപയോഗിച്ച് പലഹാരങ്ങളും ഉണ്ടാക്കാമെന്ന് അറിഞ്ഞോളൂ...ഓട്‌സും ചിക്കനും അരിയും ഉപയോഗിച്ചാണ് ഗ്രീന്‍ ടീ പലഹാരമുണ്ടാക്കുന്നത്.

greenteabiscuit

ചിക്കനും ഓട്‌സും അരിപ്പൊടിയും കുറച്ച് ഗ്രീന്‍ ടീയും ഉണ്ടെങ്കില്‍ ബിസ്‌ക്കറ്റ് രൂപത്തിലുള്ള ഗ്രീന്‍ ടീ പലഹാരമുണ്ടാക്കാം. സ്റ്റീംഡ് ചിക്കന്‍ ഒരു ഗ്രീന്‍ ടീ വിഭവമാണ്. ആവിക്കയറ്റി വേവിച്ച ചിക്കനിലേക്ക് കുറുക്കിയെടുത്ത ഗ്രീന്‍ ടീയും ചേര്‍ത്ത് ബിസ്‌ക്കറ്റ് ഉണ്ടാക്കാം. ഗ്രീന്‍ ടീയിലേക്ക് ഓട്‌സും മുട്ടയും തൈരുമൊക്കെ ചേര്‍ത്തും പലഹാരമുണ്ടാക്കാം.

വീട്ടില്‍ തയ്യാറാക്കാം സ്‌കിന്‍ ക്രീം

പോഷകമേറിയ ഗ്രീന്‍ ടീ ബിസ്‌ക്കറ്റ് തയ്യാറാക്കാം

ഒരു കപ്പ് തൈരിലേക്ക് ഒരു ടീസ്പൂണ്‍ ഗ്രീന്‍ ടീ ചേര്‍ത്തിളക്കുക. ഇതിനൊപ്പം ആവശ്യത്തിന് പഞ്ചസാരയും ചേര്‍ക്കാം. ഈ കൂട്ട് ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചെടുത്ത് തൈരു കടയുന്നപോലെ കടഞ്ഞെടുക്കുക. ഈ കൂട്ട് പാത്രത്തിലേക്ക് ഒഴിച്ച് അതിനുമുകളില്‍ ബദാമും കശുവണ്ടിയും വിതറി അലങ്കരിക്കാം.

biscuit

അമിതവണ്ണവും ക്യാന്‍സറും, ഹൃദയസംബന്ധമായ രോഗങ്ങളും അകറ്റി നിര്‍ത്താന്‍ കഴിവുള്ള ഗ്രീന്‍ ടീ ദിവസേന കഴിക്കുന്നത് നല്ലതാണ്. ഗ്രീന്‍ ടീ പഞ്ചസാര ചേര്‍ക്കാതെ കഴിക്കുന്നതാണ് നല്ലത്. എന്നാല്‍ ഇത്തരത്തില്‍ ഗ്രീന്‍ ടീ കുടിക്കുന്നത് പലര്‍ക്കും ഇഷ്ടമല്ല. അതുകൊണ്ട് ഗ്രീന്‍ ടീ പലഹാരങ്ങള്‍ ഉണ്ടാക്കി കഴിക്കാം.

English summary

Have you guys tried any Green tea biscuits?

The magic ingredient is green tea, known for its cancer-fighting properties.
Story first published: Monday, June 29, 2015, 17:59 [IST]
X
Desktop Bottom Promotion