For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവ കഴിക്കൂ..ഓര്‍മശക്തി വര്‍ദ്ധിപ്പിക്കൂ..

By Sruthi K M
|

തിരക്കു പിടിച്ച ഇന്നത്തെ ജീവിതത്തില്‍ എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് ഓര്‍മക്കുറവ്. പെട്ടെന്ന് ഒരു കാര്യവും ഓര്‍മ കിട്ടുന്നില്ലെന്ന പരാതിയാണ് പലര്‍ക്കും. ജോലി ചെയ്യുന്നവര്‍ക്കാണ് ഓര്‍മക്കുറവ് കൂടുതല്‍ ബാധിക്കുന്നത്. വൈറ്റമിന്‍ ബിയുടെ കുറവുമൂലമാണ് ഓര്‍മക്കുറവ്, മാനസിക പിരിമുറുക്കം, വിഷാദം, ഉറക്കം തൂങ്ങല്‍ എന്നിവയൊക്കെ ഉണ്ടാകുന്നത്.

ഓര്‍മശക്തി കൂട്ടാനും ഏകാഗ്രതയുണ്ടാക്കാനും ചില വീട്ടുവൈദ്യങ്ങളുണ്ട്. അതാണ് ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് പറഞ്ഞുതരാന്‍ പോകുന്നത്. മറവിക്കും മെമ്മറി നഷ്ടത്തിനും ഒരുപാട് വ്യത്യാസങ്ങളുണ്ട്. മെമ്മറി നഷ്ടത്തിന് പറയുന്ന പേരാണ് ഡിമെന്‍ഷ്യ. ഇത് ഗുരുതരമായ രോഗമാണ്. ഒരാള്‍ക്ക് സ്വന്തം പേരു പോലും നഷ്ടപ്പെടുന്ന അവസ്ഥ. ഇതിന് ചികിത്സ അത്യാവശ്യമാണ്.

എന്നാല്‍ മറവി രോഗം നമുക്ക് തന്നെ മാറ്റിയെടുക്കാവുന്നതേയുള്ളൂ. പോഷകമൂല്യങ്ങളടങ്ങിയ ചില ഡയറ്റിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ മാറ്റിയെടുക്കാം. ഓര്‍മശക്തി കൂട്ടാന്‍ ചില വീട്ടുവൈദ്യങ്ങള്‍ പറഞ്ഞുതരാം...

ബദാം

ബദാം

ധാരാളം ആന്റിയോക്‌സിഡന്റ്‌സും വൈറ്റമിന്‍ ബി-6, ഇ, ഒമേഗ-3, ഫാറ്റി ആസിഡ് എന്നിവയൊക്കെ അടങ്ങിയ ബദാം നന്നായി കവിക്കുക. ഇത് നിങ്ങളുടെ ഓര്‍മശക്തി കൂട്ടാന്‍ സഹായിക്കും. ഇത്തരം പോഷകമൂല്യങ്ങള്‍ തലച്ചോറില്‍ നന്നായി പ്രവര്‍ത്തിക്കും.

വാല്‍നട്‌സ്

വാല്‍നട്‌സ്

ഒമേഗ-3 യും ഫാറ്റി ആസിഡും ആന്റിയോക്‌സിഡന്റ്‌സും വൈറ്റമിന്‍ ഇ യും അടങ്ങിയ വാല്‍നട്‌സ് കഴിക്കുക. ചില ആള്‍ക്കാര്‍ പറയാറുണ്ട് വാല്‍നട്‌സിന്റെ പുറം ഭാഗം മനുഷ്യന്റെ തലച്ചോര്‍ പോലെയാണെന്ന്. ഇത് തലോച്ചോറിന് ഏറ്റവും മികച്ചതാണ്.

റോസ്മറി

റോസ്മറി

റോസ്മറി എന്ന സുഗന്ധച്ചെടി ഓര്‍മശക്തിക്ക് ഉത്തമമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന കാര്‍നോസിക് ആസിഡ് തലച്ചോറിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കും. മെമ്മറി നഷ്ടത്തിനും പരിഹാരമാര്‍ഗമാണ്. അല്‍ഷിമേഴ്‌സ് രോഗികള്‍ക്ക് അത്യുത്തമമാണ്. ഇത് നിങ്ങളുടെ ഓര്‍മശക്തി കൂട്ടുകയും ഏകാഗ്രത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

പിസ്ത

പിസ്ത

ഓര്‍മശക്തിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു മാര്‍ഗമാണ് പിസ്ത കഴിക്കുന്നത്. ഇതിലടങ്ങിയിരിക്കുന്ന തയാമിന്‍ ഓര്‍മശക്തി കൂട്ടാന്‍ സഹായിക്കുന്നു.

ഗോതമ്പ്

ഗോതമ്പ്

ഓര്‍മശക്തി കൂട്ടാനുള്ള പ്രകൃതിദത്തമായ വഴിയാണ് ഗോതമ്പ്. വ്രൈറമിന്‍ ഇയും ആന്റിയോക്‌സിഡന്റ്‌സും അടങ്ങിയ ഗോതമ്പ് വിഭവങ്ങള്‍ കഴിക്കാം. ഇത് തലച്ചോറിലെ രക്തപ്രവാഹത്തെ മികച്ചതാക്കും.

അവോക്കാഡോ

അവോക്കാഡോ

അവോക്കാഡോ തലച്ചോറിലെ രക്തചംക്രമണത്തെ വര്‍ദ്ധിപ്പിക്കും. ഇതുവഴി ഓര്‍മശക്തി കൂട്ടാം.

ബ്ലൂബെറീസ്

ബ്ലൂബെറീസ്

ധാരാളം ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയ ബ്ലൂബെറീസ് തലച്ചോറിനുണ്ടാകുന്ന കേടിനെ ഇല്ലാതാക്കും. ഇത് നിങ്ങള്‍ക്ക് ഓര്‍മശക്തിയും ഏകാഗ്രതയും തരും.

ഉള്ളി

ഉള്ളി

ഉള്ളിയില്‍ ധാരാളം അന്റിയോക്‌സിഡന്റ്‌സ് അടങ്ങിയിട്ടുണ്ട്. ഇത് രക്തപ്രവാഹം കൂട്ടുന്നു. തലോച്ചോറിനെ സംരക്ഷിച്ചു നിര്‍ത്തും. ഉള്ളി കൊണ്ടുള്ള സലാഡും വിഭവങ്ങളും കഴിക്കുക.

ബ്ലാക്ക് സീഡ്

ബ്ലാക്ക് സീഡ്

തലച്ചോറിലെ ആവശ്യമില്ലാത്ത റാഡിക്കല്‍സിനെ ഇല്ലാതാക്കാന്‍ ബ്ലാക്ക് സീഡിന് കഴിവുണ്ട്. ഇത് നിങ്ങളുടെ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കും. ബ്ലാക്ക് സീഡില്‍ അല്‍പം തേനൊഴിച്ച് കഴിക്കുന്നത് നല്ലതാണ്.

നെല്ലിക്ക

നെല്ലിക്ക

കൂടിയ തോതില്‍ വൈറ്റമിന്‍ സിയും ആന്റിയോക്‌സിഡന്റ്‌സും അടങ്ങിയ നെല്ലിക്ക തലച്ചോറിലെ രക്തചംക്രമണം നല്ലതാക്കുന്നു. ഇത് തലച്ചോറിനുണ്ടാകുന്ന കേടുപാടുകളെ ഇല്ലാതാക്കും. നെല്ലിക്ക ജ്യൂസും കഴിക്കാം.

മത്സ്യം

മത്സ്യം

കൊഴുപ്പുള്ള കോര മീന്‍, ട്യൂണ, പുഴ മീന്‍ എന്നിവ കഴിക്കുക. ഇതില്‍ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന് നല്ലതാണ്. ഇത് നിങ്ങളുടെ ഹൃദയത്തിനും നല്ലതാണ്.

ചുവന്ന ആപ്പിള്‍

ചുവന്ന ആപ്പിള്‍

ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയ ആപ്പിളും കഴിക്കുക. ചുവന്ന ആപ്പിളില്‍ ആന്തോസൈനിന്‍ അടങ്ങിയിട്ടുണ്ട്. ഇത് കൃത്യമായ ഓര്‍മ നല്‍കും. അല്‍ഷിമേഴ്‌സിന്റെ തുടക്കത്തിന് നല്ല മരുന്നാണിത്.

തേന്‍

തേന്‍

ആരോഗ്യകരമായ തേന്‍ ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കുക. ഇത് ബീജത്തിന്റെ വര്‍ദ്ധനവിന് കാരണമാകും. വൈറ്റമിന്‍ ബി, ആന്റിയോക്‌സിഡന്റ്‌സ്, പൊട്ടാസിയം, ഫോസ്ഫറസ്, മെഗ്നീഷ്യം എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട്. ഇത് ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ ഉത്തമ പരിഹാരമാണ്.

കര്‍പ്പൂരതുളസി

കര്‍പ്പൂരതുളസി

മെമ്മറി പ്രശ്‌നത്തിന് അത്യുത്തമമാണ് കര്‍പ്പൂരതുളസി. ഇത് നിങ്ങളുടെ മനസിനെ ഏകാഗ്രമാക്കിവെക്കുകയും ഇതുവഴി ഓര്‍മ കിട്ടുകയും ചെയ്യും.

മുട്ട

മുട്ട

നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഒന്നാണ് മുട്ട. ഇത് തലോച്ചോറിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കും. രാവിലെ എന്നും രണ്ട് മുട്ട കഴിക്കുന്നത് നല്ലതാണ്.

മത്തങ്ങക്കുരു

മത്തങ്ങക്കുരു

ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ മത്തങ്ങക്കുരു നല്ലൊരു മാര്‍ഗമാണ്. ഇതില്‍ ധാരാളം സിങ്കും അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ഓര്‍മശക്തിക്ക് സഹായകമാകും.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

തലച്ചോറിലെ രക്തം കൂട്ടാന്‍ കഴിവുള്ള ബീറ്റ്‌റൂട്ട് കഴിക്കൂ. നിങ്ങളുെട ഓര്‍മശക്തി വര്‍ദ്ധിപ്പിക്കൂ.

ഈന്തപ്പഴവും അത്തിപ്പഴവും

ഈന്തപ്പഴവും അത്തിപ്പഴവും

ഈ രണ്ട് പഴങ്ങളും തലച്ചോറിന് അത്യുത്തമമാണ്. ഇതില്‍ ധാരാളം ഫോസ്ഫറസും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഓര്‍മശക്തി കൂട്ടും.

English summary

eighteen home remedies to increase your memory

some effective home remedies to increase memory power and concentration.
Story first published: Saturday, February 28, 2015, 13:34 [IST]
X
Desktop Bottom Promotion