For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊഴുപ്പ് നല്ലതാണ് , ആരോഗ്യത്തിനും മനസ്സിനും

|

നമ്മള്‍ ഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ആദ്യം ഒഴിവാക്കേണ്ടത് കൊഴുപ്പേറിയ ആഹാരങ്ങളാണ്. ഭാരം കുറയ്ക്കാനും ഭാരം കൂട്ടാനും കൊഴുപ്പിന് സാധിക്കും. കൂടാതെ കൊഴുപ്പിനെക്കുറിച്ച് അത്ര നല്ല അഭിപ്രായങ്ങളല്ല നിലനില്‍ക്കുന്നതും. നിങ്ങളുടെ കുടല്‍ വൃത്തിയാക്കൂ...

എന്നാല്‍ ഈ അപഖ്യാതി കൊഴുപ്പ് മാറ്റാന്‍ പോവുന്നു. ശരീരത്തിന്റെ വളര്‍ച്ചയ്ക്കും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും കൊഴുപ്പ് അത്യാവശ്യമാണ്. കൃത്യമായ അളവില്‍ അണ്‍സാറ്ററേറ്റഡ് കൊഴുപ്പ് ശരീരത്തിലെത്തുന്നത് ഹൃദയാരോഗ്യത്തിന് എന്തുകൊണ്ടും നല്ലതാണ്. ചണവിത്തിന്‍റെ ആരോഗ്യ മേന്മകളറിയൂ..

അണ്‍സാറ്ററേറ്റഡ് കൊഴുപ്പില്‍ നിന്ന് ഏകദേശം പത്ത് ശതമാനത്തില്‍ താഴെ കലോറി മാത്രമേ ഒരാള്‍ക്ക് ലഭിക്കുന്നുള്ളൂ. ഏതൊക്കെ തരത്തിലുള്ള കൊഴുപ്പാണ് നല്ലതെന്ന് നോക്കാം.

ബട്ടര്‍ഫ്രൂട്ട് നല്ലത്

ബട്ടര്‍ഫ്രൂട്ട് നല്ലത്

ഒരു ബട്ടര്‍ഫ്രൂട്ടിന്റെ പകുതിയെടുത്താല്‍ അതില്‍ 15 ഗ്രാം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

 കൊഴുപ്പടങ്ങിയ മത്സ്യം

കൊഴുപ്പടങ്ങിയ മത്സ്യം

മത്തി, അയല ഉള്‍പ്പടെയുള്ള കൊഴുപ്പടങ്ങിയ മത്സ്യങ്ങള്‍ ശരീരത്തിന് വളരെ നല്ലതാണ്. എന്നാല്‍ പല ഹൃദ്രോഗികകളും രോഗത്തിനു ശേഷം മത്തിയോ അയലയോ കഴിക്കുന്നില്ല. ഈ തെറ്റിധാരണ മാറ്റുന്നതിലൂടെ ശരീരം ഒന്നു കൂടി ആരോഗ്യകരമാകും എന്ന കാര്യം ഉറപ്പ്.

ബദാം ഏറ്റവും ഉത്തമം

ബദാം ഏറ്റവും ഉത്തമം

ബദാമിന്റെ ഗുണവിശേഷങ്ങള്‍ നാം ഇതിനു മുന്‍പും പറഞ്ഞിട്ടുണ്ട്. മാത്രമല്ല ബദാമില്‍ കലോറിയുടെ അളവ് വളരെ കുറവാണ്. ഏകദേശം 23 ബദാമില്‍ ആകെ 14 ഗ്രാം കൊഴുപ്പാണ് അടങ്ങിയിട്ടുള്ളത്.

ഒലീവ് പേരുപോലെ ഗുണകരം

ഒലീവ് പേരുപോലെ ഗുണകരം

ഒലീവ് ഓയില്‍ എണ്ണയുടെ ഗണത്തില്‍ വരുന്നതിനാല്‍ അപകടകാരിയാണെന്നൊരു അപഖ്യാതി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ആഹാരത്തില്‍ 10 ഒലീവ് ഉള്‍പ്പെടുത്തിയാല്‍ പോലും 5 ഗ്രാം കൊഴുപ്പേ ഉണ്ടാവുന്നുള്ളൂ. ഇതില്‍ തന്നെ 3.5 ഗ്രാം മോണോ അണ്‍സാറ്ററേറ്റഡ് ആണ്. നാ്‌ല് ഗ്രാം പോളിസാറ്ററേറ്റഡും.

ചണവിത്ത്

ചണവിത്ത്

ചണവിത്ത് നിങ്ങളുടം ആഹാര പദാര്‍ത്ഥത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ശരീരത്തിനാവശ്യമായ കൊഴുപ്പ് ലഭിക്കും. അതുകൊണ്ടു തന്നെ ഇതൊരിക്കലും തള്ളിക്കളയേണ്ട ആഹാര പദാര്‍ത്ഥമല്ല.

മുട്ടയുടെ ദോഷം

മുട്ടയുടെ ദോഷം

മുട്ട പ്രോട്ടീനുകളുടെ കലവറയാണ്. എന്നാല്‍ മുട്ടയില്‍ ധാരാളം കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുണ്ടെന്ന ധാരണയാണ് ഇത് നമ്മുടെ തീന്‍മേശകളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നത്. ഒരു വലിയ മുട്ടയില്‍ 4 ഗ്രാം കൊഴുപ്പാണ് അടങ്ങിയിട്ടുള്ളത്. ഇതാകട്ടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുകയുമില്ല.

 സോയബീന്‍ നല്ലതിന്

സോയബീന്‍ നല്ലതിന്

ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ് സോയാബീന്‍. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കും.

ചോളം

ചോളം

ചോളം സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ്. ഇത് ചര്‍മ്മത്തേയും സംരക്ഷിക്കുകയും പ്രായാധിക്യത്തില്‍ നിന്ന് രക്ഷിക്കുകയും ചെയ്യും.

English summary

Healthy Fatty Foods That Can Eat Daily

For years nutritionists and doctors have preached that a low fat diet is the key to losing weight, managing cholesterol and preventing health problems.
Story first published: Tuesday, August 4, 2015, 18:20 [IST]
X
Desktop Bottom Promotion