For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരച്ചീനിയില സ്റ്റൂ കഴിച്ചിട്ടുണ്ടോ..?

By Sruthi K M
|

കിഴങ്ങ് വര്‍ഗത്തില്‍ ധാരാളമായി ലഭിക്കുന്ന ഒന്നാണ് മരച്ചീനി അഥവാ കപ്പ. നിങ്ങള്‍ കപ്പ പുഴുക്കും വിഭവങ്ങളും ധാരാളം കഴിച്ചിട്ടുണ്ടാകാം. എന്നാല്‍ മരിച്ചീനി ഇല കൊണ്ടുള്ള സ്റ്റൂ കഴിച്ചിട്ടുണ്ടോ..? കപ്പയെക്കാള്‍ മികച്ച സ്വാദാണ് ഇവ നിങ്ങള്‍ക്ക് തരുന്നത്. പ്രതിരോധശക്തി വര്‍ദ്ധിപ്പിച്ച് എല്ലുകള്‍ക്കും മസിലുകള്‍ക്കും ബലം നല്‍കും. മാത്രമല്ല മറ്റ് ഒട്ടേറെ ആരോഗ്യഗുണങ്ങളും നിങ്ങള്‍ക്ക് ലഭിക്കും.

ഗോതമ്പ് അവല്‍ കഴിക്കൂ..തടി കുറയും

മരച്ചീനി ഇല എങ്ങനെ ഭക്ഷിക്കും എന്നോര്‍ത്ത് കുഴപ്പത്തിലാകേണ്ട. അധികമാര്‍ക്കും ഈ വിവരം അറിയില്ലെന്നറിയാം. എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് ലഭിക്കുക എന്ന് വായിച്ചറിയാം...

അതിസാരം

അതിസാരം

അതിസാരം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് മികച്ച മരുന്നാണ് മരച്ചീനി ഇല. കുറച്ച് വെള്ളം ചൂടാക്കുക, ചൂടാറിയശേഷം ഈ വെള്ളത്തില്‍ മരച്ചീനിയില പേസ്റ്റ് ചേര്‍ക്കുക. എന്നിട്ട് പാത്രം അടച്ചുവയ്ക്കുക. അടുത്ത ദിവസം രാവിലെ ഒരു ഗ്ലാസ് ഈ വെള്ളം കുടിക്കാം. ഈ വെള്ളം മൂന്ന് ദിവസം വരെ ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കാം.

പനി

പനി

മരച്ചീനി ഇല ഇട്ട വെള്ളം പനി മാറ്റാനും വളരെ നല്ലതാണ്.

വാതരോഗം

വാതരോഗം

വാതരോഗങ്ങളും മാറ്റാനും ഇവ ഉപയോഗിക്കാം. ആര്‍ത്രൈറ്റീസ്, ഓസ്റ്റിയോപെറോസിസ് എന്നീ രോഗങ്ങളൊക്കെ പ്രതിരോധിക്കും. മരച്ചീനി ഇലയില്‍ ധാരാളം മെഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ട് വിഭവങ്ങള്‍ ഉണ്ടാക്കി കഴിക്കാം.

വാതരോഗം

വാതരോഗം

150 ഗ്രാം മരച്ചീനിയിലയും, ഇഞ്ചിപ്പുല്ലും, ഉപ്പും, 15 ഗ്രാം ഇഞ്ചിയും വെള്ളത്തില്‍ ചേര്‍ത്ത് ചൂടാക്കാം. ഈ വെള്ളം എന്നും രാവിലെ കുടിക്കുകയാണെങ്കില്‍ വാതരോഗങ്ങളൊക്കെ അകറ്റാം.

മുറിവുകള്‍ ഉണക്കാന്‍

മുറിവുകള്‍ ഉണക്കാന്‍

മുറിവുകള്‍ ഉണക്കാന്‍ മികച്ച മാര്‍ഗമാണിത്. പോഷകങ്ങളടങ്ങിയവ എളുപ്പം മുറിവുകള്‍ ഉണക്കും. മരച്ചീനിയിലയുടെ നീരും കറ്റാര്‍വാഴയുടെ ജെല്ലും ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് നിങ്ങളുടെ മുറിവുണക്കാന്‍ ഉപയോഗിക്കാം.

കാഴ്ച മങ്ങലിന്

കാഴ്ച മങ്ങലിന്

മരച്ചീനിയില കാഴ്ച മങ്ങല്‍ അകറ്റി മികച്ച കാഴ്ചശക്തി നല്‍കും. മരച്ചീനിയില ഇട്ട വെള്ളം എന്നും കുടിക്കുന്നത് നല്ലതാണ്.

വിരയെ നശിപ്പിക്കും

വിരയെ നശിപ്പിക്കും

മരച്ചീനിയില ഇന്‍ഫെക്ഷനോട് പോരാടും. നിങ്ങളുടെ ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്തുക. മരിച്ചീനിയില സ്റ്റൂ, വിഭവങ്ങള്‍ ഉണ്ടാക്കി കഴിക്കുക. വയറ്റിലെ വിര ശല്യം ഇങ്ങനെ പരിഹരിക്കാം.

വിശപ്പ്

വിശപ്പ്

വിശപ്പ് പെട്ടെന്ന് മാറ്റാന്‍ ഇവയ്ക്ക് കഴിയും. ദീര്‍ഘനേരം വയര്‍ നിറഞ്ഞിരിക്കാന്‍ സഹായിക്കും. മരിച്ചീനിയിലും ഇഞ്ചിയും ചേര്‍ത്ത വെള്ളം എന്നും രാവിലെ കുടിച്ചാല്‍ മതി.

ഗര്‍ഭിണികള്‍ക്ക്

ഗര്‍ഭിണികള്‍ക്ക്

ഗര്‍ഭിണികള്‍ക്ക് ധാരാളം വൈറ്റമിന്‍ സിയും ഫോളേറ്റും ആവശ്യമാണ്. ഇതുരണ്ടും മരച്ചീനി ഇലയില്‍ ഉണ്ട്. 15 ശതമാനം ഇലയില്‍ 47 ശതമാനം കാത്സ്യം അടങ്ങിയിട്ടുണ്ട്.

പ്രോട്ടീന്റെ കുറവ്

പ്രോട്ടീന്റെ കുറവ്

കോശത്തകര്‍ച്ചയ്ക്ക് കാരണമാകു്‌നന പ്രോട്ടീന്റെ കുറവ് ഇതുമൂലം പരിഹരിക്കാം.

പ്രതിരോധശേഷി

പ്രതിരോധശേഷി

ഫോളേറ്റ്, വൈറ്റമിന്‍ സി എന്നിവ അടങ്ങിയ മരച്ചീനിയില ശരീരത്തിന് മികച്ച പ്രതിരോധശേഷി നല്‍കും.

English summary

amazing health benefits of cassava leaves

You may have had a delicious stew of cassava tuber, but did you know its leaves are just as beneficial?From immunity to muscle and bone health, cassava leaves have a number of health benefits.
Story first published: Friday, May 29, 2015, 14:44 [IST]
X
Desktop Bottom Promotion