For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലലേദന കൂട്ടും ഭക്ഷണങ്ങള്‍

|

തലവേദന വരാന്‍ പ്രത്യേകിച്ചു കാലവും സമയവുമൊന്നുമില്ല. നിസാര കാരണങ്ങള്‍ മുതല്‍ ഗുരുതരമായ രോഗങ്ങള്‍ വരെ തലവേദനയുടെ രൂപത്തില്‍ വരാം.

തലവേദനയ്ക്കും ഭക്ഷണവുമായി ബന്ധമുണ്ട്. ചില ഭക്ഷണങ്ങള്‍ തലവേദന വരുത്തും, ചിലത് മാററും, ഉള്ള തലവേദന കൂട്ടുന്ന ചില ഭക്ഷണങ്ങളുമുണ്ട്. പനി 'വിഭവങ്ങള്‍'

തലവേദന വര്‍ദ്ധിപ്പിയ്ക്കുന്ന,തലവേദനയുള്ളപ്പോള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

പഴം

പഴം

പഴം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എന്നാല്‍ തലവേദയുള്ളപ്പോള്‍ പഴം ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇതിലെ തൈറമിന്‍ എന്ന ഘടകം തലവേദന വര്‍ദ്ധിപ്പിയ്ക്കും.

കാപ്പി

കാപ്പി

തലവേദനയുള്ളപ്പോള്‍ അല്‍പം കാപ്പി കുടിയ്ക്കുന്നത് ആശ്വാസം നല്‍കുമെന്നതു വാസ്തവം. എന്നാല്‍ 200മില്ലീഗ്രാമില്‍ കൂടുതല്‍ കാപ്പി ദിവസവും കുടിയ്ക്കുന്നത് ഇതിനോടുളള അഡിക്ഷന് ഇടയാക്കും. ഇതു കുറയ്ക്കുന്നത് ഉറക്കക്കുറവും തലവേദയുമെല്ലാം ഉണ്ടാക്കുകയും വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.

ഐസ്‌ക്രീം

ഐസ്‌ക്രീം

ഐസ്‌ക്രീം കഴിയ്ക്കുന്നത് തലവേദന വര്‍ദ്ധിപ്പിയ്ക്കും.

ഡാര്‍ക് ചോക്ലേറ്റ്

ഡാര്‍ക് ചോക്ലേറ്റ്

തലവേദനയുള്ളപ്പോള്‍ ഡാര്‍ക് ചോക്ലേറ്റ് കൂടുതല്‍ കഴിയ്ക്കുന്നത് വേദന വര്‍ദ്ധിപ്പിയ്ക്കും. ഇതിലെ കഫീനാണ് കാരണമാകുന്നത്.

റെഡ് വൈന്‍

റെഡ് വൈന്‍

മദ്യം ഡീഹൈഡ്രേഷന്‍ വരുത്തുന്നതു കൊണ്ടുതന്നെ തലവേദന വര്‍ദ്ധിപ്പിയ്ക്കാന്‍ ഇടയാക്കും. പ്രത്യേകിച്ചു റെഡ് വൈന്‍. ഇതിലെ തൈറമിന്‍, ടാനിന്‍ എന്നിവ തലവേദനയ്ക്കിട വരുത്തും.

ചീസ്

ചീസ്

ചീസ് കഴിയ്ക്കുന്നതും തലവേദന വര്‍ദ്ധിപ്പിയ്ക്കും. ഇതിലെ തൈറമിനാണ് കാരണം.

English summary

Foods That Worsen Headache

In todays article, we at Boldsky have shared some of the food that you should avoid eating if you have headaches everyday. Take a look,
Story first published: Saturday, September 19, 2015, 12:18 [IST]
X
Desktop Bottom Promotion