For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല മുലപ്പാല്‍ കിട്ടാന്‍ പ്രകൃതിദത്ത വിഭവങ്ങള്‍

By Sruthi K M
|

ഒരു പ്രായം വരെ കുഞ്ഞിന് അമ്മയുടെ മുലപ്പാല്‍ തന്നെയാണ് ആരോഗ്യകരമായ ഭക്ഷണം. ജനിച്ച് ആറു മാസം വരെ കുഞ്ഞിന് അമിഞ്ഞ പാല്‍ നിര്‍ബന്ധമായും കൊടുക്കണമെന്നാണ് പറയുന്നത്. അമ്മയുടെ മുലപ്പാല്‍ കുറയുന്നത് കുഞ്ഞിന്റെ ആരോഗ്യത്തെ തന്നെ ബാധിക്കുന്നു. എന്നാല്‍ നിലവില്‍ മിക്കവരിലും മുലപ്പാല്‍ ഒട്ടും ഇല്ലാതാകുന്ന അവസ്ഥയാണ് കണ്ടുവരുന്നത്.

ഇത്തരം പ്രശ്‌നം വരുന്നതിനു മുന്‍പ് തന്നെ ഗര്‍ഭിണികള്‍ അവരുടെ ആഹാരക്രമം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ചില ഭക്ഷ്യവസ്തുക്കള്‍ കഴിച്ചാല്‍ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് പറയുന്നത്. ചില വിഭവങ്ങള്‍ കഴിക്കുന്നതിലൂടെ ഈസ്ട്രജന്‍ ഹോര്‍മോണ്‍ കൂടുതലായി ഉല്‍പാദിപ്പിക്കപ്പെടുകയും മുലപ്പാല്‍ കൂടുതല്‍ ഉണ്ടാകുകയും ചെയ്യുന്നു.

വൈറ്റമിനും, കാത്സ്യവും, അയേണും പ്രോട്ടീനും അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നതിലൂടെ കുഞ്ഞിന് നല്ല മുലപ്പാല്‍ കൊടുക്കാന്‍ കഴിയുന്നതാണ്. ഇങ്ങനെ കുഞ്ഞിന്റെ ആരോഗ്യം തുടക്കം മുതല്‍ തന്നെ സംരക്ഷിക്കാം. ഏതൊക്കെ ഭക്ഷണങ്ങളാണ് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതെന്ന് നോക്കാം..

സോയബീന്‍

സോയബീന്‍

സോയാബീനും, സോയ മില്‍ക് ഉല്‍പന്നങ്ങളും കഴിക്കുന്നത് നല്ലതാണ്. ഇത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ജീരകവും പെരുഞ്ചീരകവും

ജീരകവും പെരുഞ്ചീരകവും

ജീരകവും,പെരുഞ്ചീരകവും ഭക്ഷണത്തില്‍ നന്നായി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇത് സ്തനത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.

പാല്‍ ഉല്‍പന്നങ്ങള്‍

പാല്‍ ഉല്‍പന്നങ്ങള്‍

പാല്‍ ഉല്‍പന്നങ്ങള്‍ എല്ലാം തന്നെ നല്ലതാണ്. ഗര്‍ഭിണിയായിരിക്കുമ്പോഴും പ്രസവിച്ചു കഴിഞ്ഞാലും നന്നായി പാലും വെണ്ണയും കഴിക്കുന്നത് പാല്‍ വര്‍ദ്ധിപ്പിക്കാല്‍ സഹായിക്കും.

എരിവുള്ള ഭക്ഷണങ്ങള്‍

എരിവുള്ള ഭക്ഷണങ്ങള്‍

നല്ല എരിവ് അടങ്ങിയ സ്വാദുള്ള വിഭവങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. കര്‍പ്പൂരതുളസിയും, ക്ലവര്‍ എന്ന ഒരു തരം ഇലയും പനികൂര്‍ക്കയും മുലപ്പാല്‍ വരാന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയ ഭക്ഷ്യവസ്തുക്കളാണ്.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

പച്ചക്കറിയിലെ ബിറ്റ്‌റൂട്ടില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് സ്തനത്തിന്റെ ആരോഗ്യത്തിനും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നതാണ്.

ക്യാരറ്റ്

ക്യാരറ്റ്

ധാരാളം ഈസ്ട്രജന്‍ അടങ്ങിയിരിക്കുന്ന ക്യാരറ്റും കഴിക്കുന്നത് നല്ലതാണ്. വേവിച്ച് കഴിക്കുന്നതാണ് ഉത്തമം.

ധാന്യങ്ങള്‍

ധാന്യങ്ങള്‍

എല്ലാതരം ധാന്യങ്ങളും കഴിക്കുന്നത് അത്യുത്തമമാണ്. ഇത് അമ്മമാരുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ഇത് വഴി കുഞ്ഞുങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുയും ചെയ്യുന്നു. നെഞ്ചിലെ ക്യാന്‍സറിനെയും തടയുന്നു.

നട്‌സ്

നട്‌സ്

ഫൈറ്റോ ഈസ്ട്രജന്‍ അടങ്ങിയ നട്‌സുകള്‍ കഴിക്കുക. പിസ്ത, വാല്‍നട്‌സ്,കശുവണ്ടി,നിലക്കടല തുടങ്ങിയവ നട്‌സില്‍ ഉള്‍പ്പെടുന്നു. ഇത് നിങ്ങളുടെ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും.

പഴവര്‍ഗങ്ങള്‍

പഴവര്‍ഗങ്ങള്‍

ധാരാളം പ്രോട്ടീന്‍ അടങ്ങിയ പഴവര്‍ഗങ്ങള്‍ കഴിക്കുക. പീച്പഴം,സ്‌ട്രോബെറി, റാസ്‌ബെറി എന്നീ പഴങ്ങളില്‍ ധാരാളം ഫൈറ്റോ ഈസ്ട്രജന്‍ അടങ്ങിയിട്ടുണ്ട്. ഇത് ധാരാളം മുലപ്പാല്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കുന്നു.

വൈന്‍

വൈന്‍

ഗര്‍ഭിണികള്‍ വൈന്‍ കുടിക്കുന്നത് നല്ലതാണ്. ഇത് നല്ല ആരോഗ്യം അവര്‍ക്ക് നല്‍കുന്നു. ഇത് മുലയൂട്ടുമ്പോള്‍ ഉണ്ടാകുന്ന പാടുകളും മായ്ക്കും.

ഹെര്‍ബല്‍

ഹെര്‍ബല്‍

ആയുര്‍വ്വേദ വിഭവങ്ങള്‍ ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും നല്ലതാണ്. ബ്ലാക് ടീ, ഗ്രീന്‍ ടീ എന്നിവയിലൊക്കെ ഫൈറ്റോ ഈസ്ട്രജന്‍ അടങ്ങിയിട്ടുണ്ട്. ഇത് സ്തനത്തിന്റെ ആരോഗ്യത്തിനും മുലപ്പാലിനും നല്ലതാണ്.

പ്രോട്ടീന്‍ അടങ്ങിയ വിഭവങ്ങള്‍

പ്രോട്ടീന്‍ അടങ്ങിയ വിഭവങ്ങള്‍

പ്രോട്ടീന്‍ അടങ്ങിയ വിഭവങ്ങള്‍ കഴിക്കുന്നതാണ് മറ്റൊരു മാര്‍ഗം. പാല്‍, മുട്ട, നിലക്കടല എന്നിവയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

ഇലക്കറികള്‍

ഇലക്കറികള്‍

മറ്റൊരു ആരോഗ്യകരമായ മാര്‍ഗമാണ് നന്നായി ഇലക്കറികള്‍ കഴിക്കു. ഇലകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നത് പാലിന്റെ ഉല്‍പാദനത്തിന് നല്ലതാണ്.

പയര്‍

പയര്‍

പയര്‍ കഴിക്കുന്നതും നല്ലതാണ്. ഇതില്‍ ധാരാളം ഈസ്ട്രജന്‍ അടങ്ങിയിട്ടുണ്ട്.

English summary

fourteen foods that make your breast grow naturally

Take a look at these foods that help to enlarge breasts naturally.
Story first published: Monday, February 23, 2015, 17:35 [IST]
X
Desktop Bottom Promotion