For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വന്ധ്യത തടയാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

By Sruthi K M
|

വന്ധ്യത എന്ന തീരാദുഃഖം നിങ്ങളുടെ ജീവിതത്തില്‍ വരാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍ ആവശ്യമാണ്. ഗര്‍ഭനിരോധനോപാധികള്‍ ഒന്നും സ്വീകരിക്കാതെ സ്ത്രീ-പുരുഷന്മാര്‍ പതിവായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടും ഗര്‍ഭധാരണം നടക്കാത്ത അവസ്ഥയാണിത്. പ്രായം, ആരോഗ്യനില എന്നിവയാണ് ഇതിന് പ്രധാന കാരണമായി വരുന്നത്.

പൗരുഷം വീണ്ടെടുക്കാന്‍..

ബീജസംഖ്യ കുറഞ്ഞുവരുന്നതാണ് പ്രശ്‌നം. ഭക്ഷണം, ജീവിതരീതി എന്നിവയൊക്കെ ബീജസംഖ്യ കുറയാനുള്ള കാരണമാകാം. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, വൃഷണവീക്കം, വെരിക്കോസ് തുടങ്ങി പല കാരണങ്ങളും വന്ധ്യത ഉണ്ടാക്കാം. വന്ധ്യത തടയാനും, പ്രത്യുത്പാദനശേഷി വര്‍ദ്ധിപ്പിക്കാനും ചില ഭക്ഷണങ്ങള്‍ കഴിക്കേണ്ടതുണ്ട്.

പഴം

പഴം

പഴം,ചെറുനാരങ്ങ എന്നിവ കൂടുതലായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

പയര്‍ വര്‍ഗങ്ങള്‍

പയര്‍ വര്‍ഗങ്ങള്‍

പയര്‍ വര്‍ഗങ്ങളും നിങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുത്തും. പ്രത്യുത്പാദനശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

പാലും മുട്ടയും

പാലും മുട്ടയും

പാല്‍ ഉല്‍പ്പന്നങ്ങളും മുട്ടയും പ്രത്യുത്പാദനശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.

ചീര

ചീര

പോഷകസംപുഷ്ടമായ ചീര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.

ബദാം

ബദാം

ബദാം, അണ്ടിപ്പരിപ്പ്, കപ്പലണ്ടി തുടങ്ങിയ ഡ്രൈഫ്രൂട്‌സ് കൂടുതലായി കഴിക്കുന്നത് പ്രയോജനം ചെയ്യും.

ഗ്രീന്‍പീസ്

ഗ്രീന്‍പീസ്

ഗ്രീന്‍പീസ്, സോയ, കൂണ്‍ എന്നിവ കഴിക്കുക. ഒലീവെണ്ണയില്‍ പാകം ചെയ്യുന്നതാണ് നല്ലത്.

മത്സ്യം

മത്സ്യം

മത്സ്യവിഭവങ്ങളില്‍ ചെമ്മീനും, മത്തിയും, കക്കയും കൂടുതലായി ഉള്‍പ്പെടുത്തുക.

മാതളനാരങ്ങ

മാതളനാരങ്ങ

മാതളനാരങ്ങ ശരീരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല ലൈംഗികശേഷിയും പ്രത്യുത്പാദനശേഷിയും വര്‍ദ്ധിപ്പിക്കും.

ക്യാരറ്റ്, ബീറ്റ്‌റൂട്ട്

ക്യാരറ്റ്, ബീറ്റ്‌റൂട്ട്

ക്യാരറ്റും ബീറ്റ്‌റൂട്ടും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക, റാഗി, എള്ള്, മുരിങ്ങ എന്നിവയും ഗുണകരമാകും.

വെണ്ടയ്ക്ക

വെണ്ടയ്ക്ക

ഉഴുന്നുപരിപ്പ്, വെണ്ടയ്ക്ക, അമുക്കുരം എന്നിവ ശുക്ലവര്‍ധകങ്ങളാണ്. ഇത് ബീജങ്ങളുടെ എണ്ണവും ചലനശേഷിയും വര്‍ദ്ധിപ്പിക്കും

English summary

Foods that Improve Your Fertility and Supercharge Your Sex Drive.

Is there a fertility diet for women and man? Food plays an important role in maintaining the sexual health of men. Diet and fertility are interrelated.
Story first published: Thursday, May 28, 2015, 15:11 [IST]
X
Desktop Bottom Promotion