For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മത്സ്യം കഴിക്കുന്നത് കരളിന്...?

By Sruthi K M
|

മത്സ്യം കഴിച്ചാല്‍ നിങ്ങളുടെ കരളിന് എന്ത് സംഭവിക്കും. പേടിക്കേണ്ട, കരളിന് നല്ലതുമാത്രമേ ഉണ്ടാകൂ. ഒമേഗ-3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മത്സ്യം കഴിക്കുന്നതിലൂടെ ഹൃദയസംബന്ധമായ എല്ലാ രോഗത്തെയും ചെറുക്കാന്‍ കഴിയുമെന്ന് കേട്ടിട്ടില്ലേ...അതുപോലെ കരളിനുണ്ടാകുന്ന കേടുപാടുകളെ തടഞ്ഞു നിര്‍ത്താനും ഇവയ്ക്ക് കഴിവുണ്ട്.

മത്സ്യത്തിന്റെ ഓയില്‍ കരള്‍ രോഗത്തിന് മികച്ച മരുന്നാണെന്നാണ് പറയുന്നത്. നിങ്ങളുടെ കരളിന്റെ ആരോഗ്യത്തിന് അത്യുത്തമ പോഷകമാണ് മത്സ്യങ്ങള്‍. നിങ്ങളുടെ ഡയറ്റില്‍ നല്ല മത്സ്യങ്ങള്‍ നിങ്ങള്‍ ഉള്‍പ്പെടുത്തണം. ഒമേഗ-3 ഫാറ്റി ആസിഡ് കൂടിയ തോതില്‍ അടങ്ങിയ മത്സ്യങ്ങള്‍ നിങ്ങളുടെ ശരീരത്തിന് എന്തൊക്കെ ഗുണങ്ങള്‍ തരുന്നുണ്ടെന്ന് നോക്കാം.

ഹൃദയസംബന്ധമായ രോഗത്തിന്

ഹൃദയസംബന്ധമായ രോഗത്തിന്

എന്നും നല്ല മത്സ്യങ്ങള്‍ കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗത്തെ ചെറുത്തു നിര്‍ത്താന്‍ കാരണമാകുമെന്നാണ് പഠനങ്ങല്‍ പറയുന്നത്. ഹൃദയാഘാതം പോലുള്ള അപകടകാരിയെ പ്രതിരോധിച്ചു നിര്‍ത്താം. മത്സ്യത്തിന്റെ ഓയില്‍ രക്തം കട്ടപിടിക്കുന്നതിനെയും തടയും.

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

മിക്ക മത്സ്യങ്ങളിലും സെലനിയം അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ്.

മനസ്സിനുണ്ടാകുന്ന തളര്‍ച്ച

മനസ്സിനുണ്ടാകുന്ന തളര്‍ച്ച

ഒമേഗ-3 ഫാറ്റി ആസിഡ് തലച്ചോറിലെ സെറോടോണിന്‍ വര്‍ദ്ധിപ്പിക്കുന്നു. നിങ്ങളുടെ മനസ്സിനുണ്ടാകുന്ന തളര്‍ച്ചകളൊക്കെ മാറ്റുന്നു.

അല്‍ഷിമേഴ്‌സിന്

അല്‍ഷിമേഴ്‌സിന്

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ മത്സ്യം സഹായിക്കും. ഡെമന്‍ഡിയ, അല്‍ഷിമേഴ്‌സ് എന്നിവ പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു.

ആര്‍ത്രൈറ്റീസിനോട് പോരാടുന്നു

ആര്‍ത്രൈറ്റീസിനോട് പോരാടുന്നു

ഇവയിലടങ്ങിയരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ആര്‍ത്രൈറ്റീസ് പോലുള്ള രോഗങ്ങള്‍ തടയും. അയല, മത്തി, ചൂര മീന്‍, കോര, പുഴ മീന്‍ എന്നിവ ധാരാളം കഴിക്കുക.

ചര്‍മത്തിന്

ചര്‍മത്തിന്

കോര മീന്‍ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മസംരക്ഷണത്തിന് സഹായിക്കും. ചര്‍മത്തിലെ ചുളിവുകളെ നീക്കം ചെയ്ത് നിങ്ങളെ യുവത്വമുള്ളവരാക്കുന്നു.

ആസ്തമ

ആസ്തമ

ശ്വസന സംബന്ധമായ രോഗങ്ങള്‍ക്കും നല്ലൊരു മാര്‍ഗമാണ് മത്സ്യം കഴിക്കുന്നത്. സാധാരണ കുട്ടികളില്‍ ഉണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പെട്ടന്ന് പരിഹാരം കണ്ടെത്താം. പ്രോട്ടീനും പോഷകങ്ങളും അടങ്ങിയ ഇവ ആസ്തമ പോലുള്ള രോഗങ്ങളെ ഇല്ലാതാക്കും.

കരളിന്

കരളിന്

കരളിനുണ്ടാകുന്ന വീക്കവും രോഗങ്ങളെയും മാറ്റാന്‍ മത്സ്യത്തിന് സാധിക്കും. നിങ്ങളുടെ ഡയറ്റില്‍ മത്സ്യം ഉള്‍പ്പെടുത്തുക.

English summary

fish can protect your liver

use of fish is commonly recommended by health practitioners as it has potential for preventing and treating liver disease.
Story first published: Thursday, March 12, 2015, 14:07 [IST]
X
Desktop Bottom Promotion