For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ക്ക് ഗോള്‍സ്‌റ്റോണുണ്ടോ?

By Sruthi K M
|

മിക്കവരിലും ഉണ്ടാകുന്ന പ്രശ്‌നമാണ് ഗോള്‍സ്‌റ്റോണ്‍(കരള്‍ സഞ്ചിയിലുണ്ടാകുന്ന കല്ല്). ഇതിനുള്ള മികച്ച വീട്ടുവൈദ്യങ്ങള്‍ ഏതെന്ന് നോക്കാം. കരള്‍ സഞ്ചിയില്‍ രൂപപ്പെടുന്ന ചെറിയ അവയവമാണ് ഗോള്‍സ്‌റ്റോണ്‍. ഇത് പിത്തസഞ്ചിയില്‍ പിത്തരസം സംഭരിക്കാന്‍ കാരണമാകുന്നു. ചില ഭക്ഷണം പിത്തരസം ഉല്‍പാദിപ്പിക്കുകയും ഇത് ചെറുകുടലില്‍ കടന്ന് നീര് രൂപപ്പെടാനും കാരണമാകുന്നു.

ശരീരത്തിന് ആവശ്യമില്ലാത്ത കൊളസ്‌ട്രോളും ബിലിറുബിനും, പിത്ത ലവണങ്ങളും ഇതില്‍ അടിഞ്ഞു കൂടുന്നു. എട്ട് ശതമാനം കൊളസ്‌ട്രോള്‍ ഗോള്‍സ്‌റ്റോണ്‍ ഉണ്ടാക്കുമെന്നാണ് പറയുന്നത്. ചെറിയ ധാന്യമണി പോലുള്ള രൂപമാണ് പിന്നീട് വലിയ കല്ല് രൂപത്തിലായി വരുന്നത്. ഇത് വയറ്റിനുള്ളില്‍ നിന്നും കഠിനമായ വേദന അനുഭവപ്പെടുത്തുന്നു.

പല രോഗങ്ങളും ഇതുമൂലം ഉണ്ടാകുന്നു. ശരീരവണ്ണം, ദഹനക്കേട്, ഛര്‍ദ്ദി, പുറം വേദന, ശരീര വേദന എന്നിവയൊക്കെ അനുഭവപ്പെടാം. ഈ വേദന മണിക്കൂറോളം നിലനില്‍ക്കാം. പല കാരണങ്ങല്‍ക്കൊണ്ടും ഗോള്‍സ്‌റ്റോണ്‍ ഉണ്ടാകാം. ഗര്‍ഭാവസ്ഥ, പൊണ്ണത്തടി, പ്രമേഹം, കരള്‍ രോഗം, ജീവിതരീതി, കൂടിയ രീതിയിലുള്ള ഡയറ്റ്, രക്തക്കുറവ് എന്നിവയൊക്കെയാവാം ഇതിനു കാരണം. ഗോള്‍സ്‌റ്റോണ്‍ തുടക്കത്തില്‍ തന്നെ നിങ്ങള്‍ക്ക് ഇല്ലാതാക്കാനുള്ള ചില വീട്ടുവൈദ്യങ്ങള്‍ പറഞ്ഞുതരാം..

ലെസ്ത്തിന്‍

ലെസ്ത്തിന്‍

ലെസ്ത്തിന്‍ എന്ന ഒരുതരം ഔഷധം ഗോള്‍സ്‌റ്റോണിനെ ഇല്ലാതാക്കും. മൂന്ന് ടീസ്പൂണ്‍ ലെസ്ത്തിന്‍ ദിവസവും കഴിക്കുക. അല്ലെങ്കില്‍ ലെസ്ത്തിന്‍ ലിക്വിഡ് പാലില്‍ ചേര്‍ത്ത് കഴിക്കാം. ലെസ്ത്തിന്‍ ഗുളികകളും വിപണിയില്‍ സുലഭമാണ്.

സില്ലിയം

സില്ലിയം

സില്ലിയത്തിലുള്ള ഫൈബര്‍ പിത്താശയത്തിലെ കോളസ്‌ട്രോളിനെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ഇത് ഗോള്‍സ്‌റ്റോണിനെ പ്രതിരോധിക്കുന്നു. ഇത് വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുക.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

ഗോള്‍സ്‌റ്റോണിനെ ഇല്ലാതാക്കാന്‍ പ്രകൃതിദത്ത മാര്‍ഗമാണ് മഞ്ഞള്‍. ഇതില്‍ ധാരാളം ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയിട്ടുണ്ട്. ഇവ ഗോള്‍സ്‌റ്റോണിനെ നിര്‍വീര്യമാക്കുന്നു. പിത്തരസം ഉണ്ടാകാതെ നോക്കുന്നു. ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിക്ക് 80 ശതമാനത്തോളം ഗോള്‍സ്‌റ്റോണിനെ ഇല്ലാതാക്കാന്‍ കഴിവുണ്ട്.

ബീറ്റ്‌റൂട്ട് ജ്യൂസ്, സബര്‍ജന്‍ ജ്യൂസ്, ആപ്പിള്‍ ജ്യൂസ്

ബീറ്റ്‌റൂട്ട് ജ്യൂസ്, സബര്‍ജന്‍ ജ്യൂസ്, ആപ്പിള്‍ ജ്യൂസ്

ഈ ജ്യൂസുകള്‍ കുടിക്കുന്നത് നല്ലതാണ്. ഇത് കരളിലെ ക്ലീനാക്കിവെക്കുന്നു. കരളിനുണ്ടാകുന്ന എല്ലാ പ്രശ്‌നത്തെയും നീക്കം ചെയ്യുന്നു.

മില്‍ക് തിസല്‍

മില്‍ക് തിസല്‍

മില്‍ക് തിസല്‍ എന്ന ഒരു തരം മുള്‍ ചെടിയിലെ വിത്ത് ഗോള്‍സ്‌റ്റോണിനുള്ള മരുന്നാണ്. ഇതിലടങ്ങിയിരിക്കുന്ന സിലിമെറിന്‍ എന്ന ഫ്‌ളേവൊനോയിഡ് ഗോള്‍സ്‌റ്റോണ്‍ എന്ന രോഗത്തെ സുഖപ്പെടുത്തുന്നു.

കര്‍പ്പൂരതുളസി

കര്‍പ്പൂരതുളസി

ദഹനത്തിന് സഹായിക്കുന്ന ജ്യൂസുകള്‍ കുടിക്കുന്നതും ഇത്തരം രോഗത്തെ ഇല്ലാതാക്കും. കര്‍പ്പൂരതുളസി ഇട്ട ചായ ഇതിനുള്ള ഉദാഹരണമാണ്. നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന കഠിനമായ വേദനയ്ക്ക് ആശ്വാസതരും.

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി ധാരാളം ശരീരത്തില്‍ എത്തുമ്പോള്‍ അടിഞ്ഞുകൂടുന്ന കൊളസ്‌ട്രോള്‍ നീക്കം ചെയ്യപ്പെടും. ഇത് പിത്തരസം രൂപപ്പെടാതെ നോക്കുന്നു. അങ്ങനെ ഗോള്‍സ്‌റ്റോണ്‍ ഇല്ലാതാക്കാം. വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ കഴിക്കുക. സിട്രസ് പഴവര്‍ഗമായ ഓറഞ്ച്, തക്കാളി എന്നിവ നല്ലതാണ്.

ആപ്പിള്‍ വിനാഗിരി

ആപ്പിള്‍ വിനാഗിരി

ആപ്പിള്‍ വിനാഗിരി കരളിനുണ്ടാകുന്ന എല്ലാ പ്രശ്‌നത്തെയും നീക്കം ചെയ്യും. ഇത് ഗോള്‍സ്‌റ്റോണ്‍ വളരാതെ തുടക്കത്തില്‍ തന്നെ നിര്‍വീര്യമാക്കും. വേദനയ്ക്കും ആശ്വാസം തരും.

ഡാന്‍ഡലൈന്‍

ഡാന്‍ഡലൈന്‍

ആയുര്‍വേദ പരിഹാരമാര്‍ഗമാണ് ഡാന്‍ഡലൈന്‍. ഇതിലടങ്ങിയിരിക്കുന്ന ടെറാസിന്‍ കരളിനെ സംരക്ഷിച്ചു നിര്‍ത്തുന്നു. ഗോള്‍സ്‌റ്റോണ്‍ ഇല്ലാതാക്കുന്നു. ഇതിലെ ഇല ഇട്ട ചായ കുടിക്കുന്നത് നല്ലതാണ്.

ചെറുനാരങ്ങ ജ്യൂസ്

ചെറുനാരങ്ങ ജ്യൂസ്

ചെറുനാരങ്ങ ജ്യൂസ് അഥവാ സിട്രസ് ജ്യൂസ് പിത്താശയത്തില്‍ അടിഞ്ഞുകൂടുന്ന കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നു. ഇത് കരള്‍ സഞ്ചിയിലുണ്ടാകുന്ന കല്ല് വളരാതെ നീക്കം ചെയ്തു കളയാന്‍ സഹായിക്കുന്നു. ഒരു ദിവസം മൂന്നു തവണയെങ്കിലും ചെറുനാരങ്ങ ജ്യൂസ് കുടിക്കുക.

കസ്റ്റര്‍ ഓയില്‍

കസ്റ്റര്‍ ഓയില്‍

ഗോള്‍സ്‌റ്റോണിനെ നീക്കം ചെയ്യാനുള്ള മറ്റൊരു മാര്‍ഗമാണ് കസ്റ്റര്‍ ഓയില്‍. ഇത് പ്രതിരോധശേഷി നല്‍കുന്നു. നിങ്ങള്‍ക്ക് വേദന അനുഭവപ്പെടുമ്പോള്‍ ഗോള്‍സ്‌റ്റോണ്‍ സ്ഥിതി ചെയ്യുന്ന ഭാഗത്ത് കസ്റ്റര്‍ ഓയില്‍ കൊണ്ട് നന്നായി മസാജ് ചെയ്യുക.

സബര്‍ജന്‍ പഴം

സബര്‍ജന്‍ പഴം

ഇതിലടങ്ങിയിരിക്കുന്ന പെക്റ്റിന്‍ എന്ന സംയുക്തം കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഇതുമൂലം ഗോള്‍സ്‌റ്റോണ്‍ ഇല്ലാതാകുകയും ചെയ്യുന്നു. ഇത് കഴിക്കുന്നത് എല്ലാ വേദനകളും മാറി കിട്ടും.

ഫൈബര്‍ അടങ്ങിയ ആഹാരങ്ങള്‍

ഫൈബര്‍ അടങ്ങിയ ആഹാരങ്ങള്‍

ഫൈബര്‍ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുന്നത് നല്ലതാണ്. ഇതില്‍ കൊഴുപ്പ് കുറവാണ്. ഇത് ഗോള്‍സ്‌റ്റോണിനെ പ്രതിരോധിക്കുന്നു. നല്ല ദഹനം കിട്ടുകയും ചെയ്യുന്നു. പിത്താശയത്തില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടാതെ നോക്കുന്നു. ഫൈബര്‍ അടങ്ങിയ പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിക്കുക.

English summary

some home remedies for gall stones

Best and effective home remedies for gallstones. Have a look at best natural cure for gallstones.
Story first published: Tuesday, March 3, 2015, 15:48 [IST]
X
Desktop Bottom Promotion