For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉച്ചഭക്ഷണം രുചികരം, പോഷകസമൃദ്ധം

|

ഉച്ചഭക്ഷണത്തിന് മലയാളികളുടെ പരമ്പരാഗത ശീലം ചോറും കറികളുമാണ്. ചൂടുള്ള നല്ല കുത്തരിച്ചോറില്‍ സാമ്പാറൊഴിച്ച് തോരന്‍ രുചിച്ച് അച്ചാറു തൊട്ടു നക്കി, പപ്പടം കടിച്ച്...ഇങ്ങനെ പോകുന്നു ഈ പരമ്പരാഗത ശീലം.

ഇതല്ലാതെയും ഉച്ചഭക്ഷണത്തിന് പരീക്ഷിക്കാവുന്ന പല വിഭവങ്ങളുമുണ്ട്. സൗത്തിന്ത്യനും നോര്‍ത്തിന്ത്യനും. ഇത്തരം ചില വിഭവങ്ങളെക്കുറിച്ചറിയൂ, ആരോഗ്യകരമാണ് ഇത്തരം വിഭവങ്ങള്‍.

സാമ്പാര്‍ സാദം

സാമ്പാര്‍ സാദം

സാമ്പാര്‍ സാദം ഒരു തമിഴ്‌നാട് വിഭവമാണ്. സാമ്പാറും ചോറും ചേര്‍ന്ന ഇത് ആരോഗ്യകരമാണ്. പച്ചക്കറികളും പരിപ്പും ചേര്‍ന്ന ആരോഗ്യഗുണം. വയറിന് നല്ലതും. പെട്ടെന്നു തന്നെ ദഹിയ്ക്കും.

രാജ്മ റൈസ്

രാജ്മ റൈസ്

രാജ്മ റൈസ് നോര്‍ത്തിന്ത്യന്‍ ഉച്ചഭക്ഷണമെന്നു പറയാം. രാജ്മ അഥവാ കിഡ്‌നി ബീന്‍സ് ആരോഗ്യത്തിന് ഉത്തമമാണ്.

വെണ്ടയ്ക്ക മെഴുക്കുപുരട്ടി

വെണ്ടയ്ക്ക മെഴുക്കുപുരട്ടി

വെണ്ടയ്ക്ക മെഴുക്കുപുരട്ടി സൈഡ് ഡിഷായി ഉപയോഗിയ്ക്കാം. ഇത് ആരോഗ്യകരമാണ്. സ്വാദിഷ്ടവും.

റൊട്ടി-ദാല്‍

റൊട്ടി-ദാല്‍

മലയാളികള്‍ക്കു മുഴുവനായി പിടിക്കില്ലെങ്കിലും വളരെ സിംപിളായ, ദഹിയ്ക്കാന്‍ എളുപ്പമുള്ള, പോഷകഗുണമുള്ള ഒന്നാണ് പരിപ്പ്-ചപ്പാത്തി അഥവാ റൊട്ടി-ദാല്‍ കോമ്പിനേഷന്‍.

പാലക് ദാല്‍

പാലക് ദാല്‍

പാലക് ദാല്‍ പോഷകസമൃദ്ധമായ ഒന്നാണ്. ഇലക്കറിയും പരിപ്പും ആരോഗ്യത്തിന് ഒന്നാന്തരം. ചോറിനൊപ്പവും റൊട്ടിയ്‌ക്കൊപ്പവും പരീക്ഷിയ്ക്കാം.

 ആലൂ ഗോബി

ആലൂ ഗോബി

ഉരുളക്കിഴങ്ങ്, കോളിഫഌവര്‍ എന്നിവ ചേര്‍ന്ന ആലൂ ഗോബി ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍, ധാതുക്കള്‍, സ്റ്റാര്‍ച്ച് എന്നിവ നല്‍കുന്നു.

തന്തൂരി ചിക്കന്‍

തന്തൂരി ചിക്കന്‍

നോണ്‍ വെജ് നിര്‍ബന്ധമെങ്കില്‍ തന്തൂരി ചിക്കന്‍ ഒരു കഷ്ണമാകാം. അധികമായാല്‍ കലോറി കൂടുമെന്നോര്‍മ വേണം.

സ്റ്റീമ്ഡ് വെജിറ്റബിള്‍സ്‌

സ്റ്റീമ്ഡ് വെജിറ്റബിള്‍സ്‌

അസുഖങ്ങളുള്ളവര്‍ക്കും ആരോഗ്യത്തില്‍ അമിതശ്രദ്ധയുള്ളവര്‍ക്കുമെല്ലാം ആവിയില്‍ പുഴുങ്ങിയ അതായത് സ്റ്റീമ്ഡ് വെജിറ്റബിള്‍സ്‌

നല്ലൊരു ഭക്ഷണമാണ്.

ചെറുപയര്‍ പരിപ്പു കറി

ചെറുപയര്‍ പരിപ്പു കറി

ചെറുപയര്‍ പരിപ്പു കറി വളരെ എളുപ്പമുണ്ടാക്കാവുന്ന ഒന്നാണ്. നെയ്യും പരിപ്പുകറിയുമുണ്ടെങ്കില്‍ ഉച്ചഭക്ഷണം കുശാല്‍.

ബെയന്‍ഗണ്‍ ബര്‍ത

ബെയന്‍ഗണ്‍ ബര്‍ത

ഉച്ചഭക്ഷണത്തിന് ചപ്പാത്തി വിഭവങ്ങളാണെങ്കില്‍ ബെയന്‍ഗണ്‍ ബര്‍ത നല്ലൊരു വിഭവമാണ്. വഴുതനങ്ങ ചുട്ടെടുത്തുണ്ടാക്കുന്ന വിഭവം.

മീന്‍

മീന്‍

വറുത്ത മീന്‍ രുചികരമാണെങ്കിലും ആരോഗ്യത്തിന് അത്ര നല്ലതല്ല. പകരം ബേക്ക് ചെയ്ത മീനാകാം. മീന്‍കറിയും ചോറും നല്ല കോമ്പിനേഷന്‍ തന്നെ.

സ്‌ക്രാമ്പിള്‍ഡ് എഗ്

സ്‌ക്രാമ്പിള്‍ഡ് എഗ്

സ്‌ക്രാമ്പിള്‍ഡ് എഗ് മുട്ട വിഭവമാണ്. ഇതും പ്രോട്ടീന്‍ സമ്പുഷ്ടം.

സൂപ്പ്‌

സൂപ്പ്‌

ഉച്ചഭക്ഷണത്തിനൊപ്പവും സൂപ്പാകാം. അസുഖങ്ങളുള്ളവര്‍ക്കു പ്രത്യേകിച്ചും. വിശപ്പു കുറയും. ആരോഗ്യകരവും.

പാലക് പനീര്‍

പാലക് പനീര്‍

കാല്‍സ്യം സമ്പുഷ്ടമാണ് പനീര്‍. പാലക് ഇലക്കറിയുടെ ഗുണം ഒത്തിണങ്ങിയ ഒന്നും. പാലക് പനീര്‍

ചപ്പാത്തിയെങ്കില്‍ കറിയായി പരീക്ഷിയ്ക്കാം.

കടല-ചീരക്കറി

കടല-ചീരക്കറി

കടല-ചീരക്കറി പോഷകമ്പുഷ്ടമായ മറ്റൊരു വിഭവമാണ്. അല്‍പം വ്യത്യസ്തമായ ഒരു വിഭവം. പരിപ്പിന്റെയും ഇലക്കറിയുടേയും ഗുണം ലഭ്യമാകും.

ഗ്രില്‍ഡ് ചിക്കന്‍

ഗ്രില്‍ഡ് ചിക്കന്‍

ഗ്രില്‍ഡ് ചിക്കന്‍ മറ്റൊരു വിഭവമാണ്. ചിക്കന്‍ നിര്‍ബന്ധമുള്ളവര്‍ക്കു പ്രത്യേകിച്ചും.

ഇലക്കറികളുടെ ജ്യൂസ്

ഇലക്കറികളുടെ ജ്യൂസ്

രുചിയത്ര പോരെങ്കിലും ഇലക്കറികളുടെ ജ്യൂസ് ഉച്ച ഭക്ഷണത്തിനൊപ്പമാകാം.

ഫ്രൂട്ട് സാലഡ്

ഫ്രൂട്ട് സാലഡ്

ഉച്ചഭക്ഷണശേഷം മധുരം വേണമെങ്കില്‍ ഫ്രൂട്ട് സാലഡ് കഴിയ്ക്കാം. പഴങ്ങളുടെ ആരോഗ്യഗുണം ലഭിയ്ക്കും. സ്വാഭാവിക മധുരവുമാണ്.

റെയ്ത്ത

റെയ്ത്ത

റെയ്ത്ത ഉച്ചഭക്ഷണത്തിനൊപ്പം ആരോഗ്യകരമായ ഒരു സെലക്ഷനാണെന്നു പറയാം.

സംഭാരം

സംഭാരം

ഒരു ഗ്ലാസ് സംഭാരം ഉച്ചഭക്ഷണത്തിനു ശേഷം കുടിച്ചു നോക്കൂ, വയറിന് ഏറെ നല്ലത്. ദഹനം സുഖകരമാക്കും. പ്രത്യേകിച്ചു ചൂടുകാലത്ത്.

English summary

Best Foods To Eat For Lunch

Best foods to eat for lunch are noted below. These are some of the best foods to eat for lunch at work to get instant energy. So lets look at the list of some of the healhty lunch options,
Story first published: Thursday, June 25, 2015, 12:57 [IST]
X
Desktop Bottom Promotion