For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രോഡ് ബീന്‍സ് തടികുറയ്ക്കുമെന്നോ?

By Sruthi K M
|

ഫവാ ബീന്‍സിനെ ബ്രോഡ് ബീന്‍സ് അഥവാ വാളരി പയര്‍ എന്നും പറയുന്നുണ്ട്. ഒരുതരം വന്‍പയറാണ് ബ്രോഡ് ബീന്‍സ്. ഓവല്‍ ആകൃതിയില്‍ ബ്രൗണ്‍ നിറത്തിലാണ് ഈ പയര്‍. ഫോളേറ്റും ഫൈബറും കൂടിയതോതില്‍ അടങ്ങിയിരിക്കുന്ന ഈ പയര്‍ പല ഗുണങ്ങളും നല്‍കാന്‍ ശേഷിയുള്ളതാണ്.

<strong>തടി കുറയ്ക്കാന്‍ അടുക്കള 'സുഗന്ധം'</strong>തടി കുറയ്ക്കാന്‍ അടുക്കള 'സുഗന്ധം'

തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങളുടെ ഡയറ്റില്‍ ബ്രോഡ് ബീന്‍സും ഉള്‍പ്പെടുത്തിനോക്കൂ. പ്രോട്ടീനിന്റെ മാസ്റ്റര്‍ ആണെന്നാണ് ഇതിനെ പറയുന്നത്. ഇത് കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് മറ്റ് എന്തൊക്കെ ഗുണങ്ങള്‍ ലഭിക്കുമെന്ന് നോക്കൂ...

ഹൃദയത്തിന്

ഹൃദയത്തിന്

ഒരു കപ്പ് ഫവാ ബീന്‍സില്‍ 36 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിച്ച് ഹൃദയത്തെ സംരക്ഷിക്കുന്നു.

പ്രമേഹം

പ്രമേഹം

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇത് സഹായിക്കും.പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരു ഭക്ഷ്യവസ്തുവാണിത്.

തടി കുറയ്ക്കാം

തടി കുറയ്ക്കാം

ഒരു കപ്പ് ഫവാ ബീന്‍സില്‍ 40 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ഡയറ്റില്‍ ഇത് ഉള്‍പ്പെടുത്തി നോക്കൂ. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ശേഷിയുള്ള ഇവ തടി കുറയ്ക്കുകയും ചെയ്യുന്നു.

പോഷകങ്ങളുടെ കലവറ

പോഷകങ്ങളുടെ കലവറ

ഫവാ ബീന്‍സ് പോഷകങ്ങളുടെ ഒരു കലവറ തന്നെയാണെന്ന് പറയാം. മിനറല്‍സും വൈറ്റമിന്‍സും ധാരാളം അടങ്ങിയിട്ടുണ്ട്. മെഗ്നീഷ്യം, പൊട്ടാസ്യം, അയേണ്‍, കോപ്പര്‍, ഫോസ്ഫറസ്, വൈറ്റമിന്‍ ബി-1, തൈമിന്‍ എന്നിവ അടങ്ങിയിരിക്കുന്നു.

വൈറ്റബിന്‍ ബി-1

വൈറ്റബിന്‍ ബി-1

ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി-1 നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നു.

കോപ്പര്‍

കോപ്പര്‍

ഇതിലടങ്ങിയിരിക്കുന്ന കോപ്പര്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും, രക്തപ്രവാഹത്തിന് സഹായിക്കുകയും, എല്ലുകള്‍ക്ക് ബാലന്‍സ് നല്‍കുകയും ചെയ്യുന്നു.

മെഗ്നീഷ്യവും ഫോസ്ഫറസും

മെഗ്നീഷ്യവും ഫോസ്ഫറസും

ഇതിലടങ്ങിയിരിക്കുന്ന മെഗ്നീഷ്യവും ഫോസ്ഫറസും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.

അയേണ്‍

അയേണ്‍

ഇതിലടങ്ങിയിരിക്കുന്ന അയേണ്‍ ഓക്‌സിജന്റെ സഞ്ചാരത്തിന് സഹായകമാകുന്നു.

ഫോളേറ്റും മാംഗനീസും

ഫോളേറ്റും മാംഗനീസും

ഫവാ ബീന്‍സില്‍ ധാരാളം ഫോളേറ്റും മാംഗനീസും അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസത്തിന് സഹായകമാകും. കാര്‍ഡിയാക് ആരോഗ്യത്തിനും പ്രതിരോധ പ്രവര്‍ത്തനത്തിനും ഉപകാരപ്രദമാകും.

ഡിപ്രെഷന്‍

ഡിപ്രെഷന്‍

ബ്രോഡ് ബീന്‍സ് നിങ്ങളുടെ ഡിപ്രെഷന്‍ അകറ്റും. ഡയറ്റില്‍ ഇത് ഉള്‍പ്പെടുത്തുക. നിങ്ങളുടെ എല്ലാത്തരം ബുദ്ധിമുട്ടുകളും മാറികിട്ടും.

വയര്‍ നിറയ്ക്കും

വയര്‍ നിറയ്ക്കും

ഇത് കഴിക്കുന്നതു വഴി ദീര്‍ഘനേരം വയര്‍ നിറഞ്ഞിരിക്കാന്‍ സഹായിക്കും. വിശപ്പ് തോന്നില്ല. 95 കലോറി മാത്രമേ അടങ്ങിയിട്ടുള്ളു.

ഗര്‍ഭിണികള്‍ക്ക്

ഗര്‍ഭിണികള്‍ക്ക്

ഗര്‍ഭിണികള്‍ക്ക് ധാരാളം അയേണും കാത്സ്യവും ആവശ്യമാണ്. അതുകൊണ്ടുതന്നെ ഗര്‍ഭിണികള്‍ക്കുള്ള മികച്ച ഭക്ഷണമാണിത്.

പാര്‍കിന്‍സന്‍ രോഗം

പാര്‍കിന്‍സന്‍ രോഗം

ഒരുതരം ഞരമ്പു രോഗമാണ് പാര്‍കിന്‍സന്‍. ഫവാ ബീന്‍സില്‍ ലവോഡ്പ്പ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ഇത്തരം രോഗങ്ങള്‍ ഇല്ലാതാക്കാന്‍ ശേഷിയുള്ളതാണ്.

വൈറ്റമിന്‍ സിയുടെ കേന്ദ്രം

വൈറ്റമിന്‍ സിയുടെ കേന്ദ്രം

വൈറ്റമിന്‍ സിയുടെ കേന്ദ്രമായ ഫവാ ബീന്‍സ് ആന്റിയോക്‌സിഡന്റാണ്. ഇത് ശരീരത്തില്‍ ആവശ്യമില്ലാത്ത റാഡിക്കലുകളെ നീക്കം ചെയ്യും. ചര്‍മത്തിലെ ചുളിവുകളും മാറ്റിതരും.

English summary

amazing health benefits and nutritional value of fava beans

A master source of protein and soluble fiber, these fava beans are free from saturated fat, making it a good delicacy to be enjoyed along with many other benefits.
Story first published: Wednesday, April 22, 2015, 17:47 [IST]
X
Desktop Bottom Promotion